വേനൽക്കാല യാത്രകൾ ഇനി കൂളാകും; ഉഷ്ണം അകറ്റാൻ സഹായിക്കുന്ന 5 ബജറ്റ് ആക്സസറികൾ

വേനല്‍ക്കാലം ആരംഭിച്ചതോടെ രാജ്യത്തുടനീളം ഉഷ്ണതരംഗം കടുക്കുകയാണ്. നേരിട്ടുള്ള സൂര്യപ്രകാശവും വായുസഞ്ചാരമില്ലാത്ത ക്യാബിനും താപനില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു. ഇത് ദീര്‍ഘദൂര യാത്രകളെ കഠിനമാക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ചുട്ടുപൊള്ളുന്ന വെയിലില്‍ കാറിനുള്ളിലെ താപനില മിനിറ്റുകള്‍ക്കുള്ളില്‍ അസഹനീയമായ നിലയിലേക്ക് ഉയരുന്നത് യാത്രക്കാരെയും സ്ഥിരമായി വാഹനം ഓടിക്കുന്നവരെയും ഒരുപോലെ തളര്‍ത്തുന്നു. എന്നാല്‍ ചില ചെറിയ മുന്‍കരുതലുകളിലൂടെയും ആക്‌സസറികളിലൂടെയും ഈ ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ കാറിനുള്ളില്‍ ഘടിപ്പിക്കാവുന്ന ചില ആക്‌സസറികള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. അത്തരത്തിലുള്ള 5 ആക്സസറികൾ ഏതൊക്കെയെന്ന് നോക്കാം.

1. സണ്‍ ഷേഡുകള്‍

സണ്‍ ഷേഡുകളാണ് വേനല്‍ക്കാലത്ത് കാറില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പ്രധാന ആക്‌സസറി. വിന്‍ഡ്ഷീല്‍ഡിലും വശങ്ങളിലെ വിന്‍ഡോകളിലും ഇവ സ്ഥാപിക്കുന്നത് വഴി നേരിട്ടുള്ള സൂര്യപ്രകാശം തടയാന്‍ സാധിക്കും. ആധുനിക കാറുകളുടെ ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ ഇന്‍-ബില്‍റ്റ് സണ്‍ ഷേഡുകള്‍ വരുന്നുണ്ടെങ്കിലും മറ്റ് കാറുകള്‍ക്കായി വിപണിയില്‍ നിന്നും ഓണ്‍ലൈനായും ഇവ എളുപ്പത്തില്‍ വാങ്ങാവുന്നതാണ്.

summer car driving accessories

2. കുട

വേനല്‍ക്കാലത്ത് കാറില്‍ എപ്പോഴും ഒരു കുട കരുതുന്നത് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വാഹനം പാര്‍ക്ക് ചെയ്ത ശേഷം പുറത്തേക്ക് ഇറങ്ങുമ്പോള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് സംരക്ഷണം നേടാന്‍ കുട അത്യാവശ്യമാണ്. പല പ്രമുഖ കാര്‍ നിര്‍മ്മാതാക്കളും ഇപ്പോള്‍ ഡോറുകളില്‍ തന്നെ പ്രത്യേക അംബ്രല്ല ഹോള്‍ഡറുകള്‍ നല്‍കി വരുന്നുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

3. ബ്രീത്തബിള്‍ കുഷ്യനുകള്‍

ലെതര്‍ സീറ്റുകള്‍ കാറുകള്‍ക്ക് ആഡംബര ലുക്ക് നല്‍കുമെങ്കിലും വേനല്‍ക്കാലത്ത് ദീര്‍ഘദൂര യാത്രകളില്‍ അവ അമിതമായി ചൂടാകാനും അമിതമായി വിയര്‍ക്കുന്നതിനും കാരണമാകാന്‍ സാധ്യതയുണ്ട്. ബ്രീത്തബിള്‍ കുഷ്യനുകള്‍ ഉപയോഗിക്കുന്നത് സീറ്റിലെ ചൂട് കുറയ്ക്കാനും വിയര്‍പ്പ് തടയാനും സഹായിക്കും. ഇത് സീറ്റിനും യാത്രക്കാര്‍ക്കുമിടയിലുള്ള എയര്‍ഫേ്‌ലാ മെച്ചപ്പെടുത്തി ഡ്രൈവര്‍ക്കും പാസഞ്ചര്‍ക്കും കൂടുതല്‍ പിന്തുണയും സുഖകരമായ യാത്രയും ഉറപ്പാക്കുന്നു. വിപണിയില്‍ ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന കുഷ്യനുകള്‍ ലഭ്യമാണ്.

summer car driving accessories

4. വെന്റിലേഷൻ കിറ്റുകള്‍

മോഡേണ്‍ കാറുകളിലെ വെന്റിലേറ്റഡ് സീറ്റുകള്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണ്. എന്നാല്‍ ഉയര്‍ന്ന വേരിയന്റുകളില്‍ മാത്രം ലഭിക്കുന്ന ഈ സൗകര്യം ഇല്ലാത്തവര്‍ക്കായി ആഫ്റ്റര്‍ മാര്‍ക്കറ്റ് വെന്റിലേഷന്‍ കിറ്റുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. പ്ലഗ്-ആന്‍ഡ്-പ്ലേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ കിറ്റുകള്‍ വാഹനത്തിന്റെ വാറണ്ടിയെ ബാധിക്കാതെ തന്നെ എളുപ്പത്തില്‍ സീറ്റുകളില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന ഒന്നാണ്. കുറഞ്ഞ വിലയില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ഈ കിറ്റുകള്‍ വാങ്ങാനാകും.

5. കൂളിംഗ് ഫാനുകള്‍

എസി സൗകര്യമില്ലാത്ത പഴയ കാറുകള്‍ക്കും എസിക്ക് തണുപ്പ് കുറവുള്ള സാഹചര്യങ്ങളിലും പോര്‍ട്ടബിള്‍ കൂളിംഗ് ഫാനുകള്‍ മികച്ച പരിഹാരമാണ്. കാറിലെ പവര്‍ സോക്കറ്റുമായി ബന്ധിപ്പിക്കാവുന്ന ഈ ഫാനുകള്‍ ക്യാബിനുള്ളിലെ വായുസഞ്ചാരം കൂട്ടുന്നു. ട്രാഫിക് ബ്ലോക്കുകളില്‍ കിടക്കുമ്പോഴും എഞ്ചിന്‍ ഓഫ് ചെയ്ത് വിശ്രമിക്കുമ്പോഴും വിയര്‍പ്പും തളര്‍ച്ചയും ഒഴിവാക്കാന്‍ ഇത്തരം ഫാനുകള്‍ യാത്രക്കാരെ ഏറെ സഹായിക്കും.

summer car driving accessories

വേനല്‍ക്കാലത്തെ സുരക്ഷിതമായ യാത്രയ്ക്കായി ശരിയായ ടയര്‍ പ്രഷര്‍ നിലനിര്‍ത്തുന്നതും എഞ്ചിന്‍ കൂളന്റ് പരിശോധിക്കുന്നതും പ്രധാനമാണ്. വാഹനത്തിന്റെ മെക്കാനിക്കല്‍ കണ്ടീഷനൊപ്പം തന്നെ ഇത്തരം ആക്‌സസറികള്‍ കൂടി ശ്രദ്ധിക്കുന്നത് യാത്ര സുരക്ഷിതമാക്കും. ക്യാബിന്‍ താപനില കുറയ്ക്കുന്നതിലൂടെ ഡ്രൈവറുടെ ഏകാഗ്രത നിലനിര്‍ത്താനും യാത്രക്കാര്‍ക്ക് ക്ഷീണമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താനും സാധിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 11, 2026, 8:00 [IST]
English summary
Summer car driving accessories to beat extreme heat india
കൂടുതല്‍... #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X