ആക്‌സിഡന്റായ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ എങ്ങനെ കണ്ടെത്താം? വാങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

സാധാരണക്കാരായ ജനങ്ങള്‍ പലപ്പോഴും ഒരു കാര്‍ എന്ന തന്റെ സ്വപ്‌നം പൂവണിയിക്കുന്നത് ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിയിട്ടായിരിക്കും. എന്നാല്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് വാഹനം വാങ്ങുമ്പോള്‍ നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ എട്ടിന്റെ പണി കിട്ടുമെന്നുറപ്പാണ്. നിങ്ങള്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നിങ്ങൾക്കുള്ളതാണ് ഈ ലേഖനം.

അപകടത്തില്‍ പെട്ട ഒരു കാര്‍ വാങ്ങി അബദ്ധം പിണയുന്നത് എങ്ങനെ ഒഴിവാക്കാമെന്നും ആക്സിഡന്റ് കാര്‍ എങ്ങനെ കണ്ടെത്താമെന്നും ഉള്ള ചില ടിപ്പുകള്‍ ആണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന വിപണികളില്‍ ഒന്നാണ് ഇന്ത്യ. പല അന്താരാഷ്ട്ര കമ്പനികളും ഇന്ന് തങ്ങളുടെ കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നു. കോവിഡ് മഹാമാരി ഇടക്കാലത്ത് പ്രശ്‌നം സൃഷ്ടിച്ചെങ്കിലും ഇന്ത്യയില്‍ പുതിയ കാറുകളുടെയും ബൈക്കുകളുടെയും വില്‍പ്പന തകൃതിയായി നടക്കുന്ന കാഴ്ച ഇപ്പോള്‍ കാണാം. കോവിഡ് കാരണം ആളുകള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് പരമാവധി കുറക്കാന്‍ തീരുമാനിക്കുകയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് കാറുകള്‍ വാങ്ങാന്‍ തീരുമാനിക്കുകയുമാണ്.

ആക്‌സിഡന്റായ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ എങ്ങനെ കണ്ടെത്താം? വാങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

ഇന്ത്യയില്‍ പുതിയ കാറുകള്‍ വില്‍ക്കുന്നതിന് അനുസരിച്ച് തന്നെ ഉപയോഗിച്ച വാഹനങ്ങളുടെ പുനര്‍വില്‍പനയും വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ യൂസ്ഡ് കാര്‍ വിപണിയും വളരെ വലുതാണ്. നമ്മള്‍ ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ കാറിന്റെ ലുക്ക്, നിറം, എഞ്ചിന്‍ ശേഷി, മൈലേജ്, വില തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ച് നമ്മള്‍ വേണ്ട കാര്‍ തിരഞ്ഞെടുക്കുന്നു. എന്നാല്‍ ഒരു നല്ല സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യല്ല. യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അല്ലെങ്കില്‍ നമ്മള്‍ വലിയ വിലകൊടുക്കേണ്ടി വരും.

യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് കാര്‍ വാങ്ങി പണി കിട്ടിയവരോട് ചോദിച്ചാല്‍ അറിയാം അവര്‍ക്കുള്ള നിരാശ. മോഷ്ടിച്ച കാറുകള്‍, അപകടങ്ങളില്‍ പെട്ട കാറുകള്‍, കേടായ സ്‌പെയര്‍ പാര്‍ട്സുകള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുമായി വരുന്ന നിരവധി കാറുകള്‍ യൂസ്ഡ് കാര്‍ വിപണിയില്‍ ഉണ്ടാകും. ഒന്നും അറിയാത്ത ഉപഭോക്താക്കളെ കബളിപ്പിച്ച് ഇത്തരം കാറുകള്‍ നല്‍കി പറ്റിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. ഇത്തരത്തില്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്ന് ആക്‌സിഡന്റ് ആയ കാര്‍ വാങ്ങി കബളിപ്പിക്കപ്പെടാതിരിക്കന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നമുക്ക് നോക്കാം. വാഹനം അപകടത്തില്‍ പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്താമെന്നതാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

ആക്‌സിഡന്റായ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ എങ്ങനെ കണ്ടെത്താം? വാങ്ങും മുമ്പ് ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

സര്‍വീസ് റെക്കോര്‍ഡ്

ഒരു കാര്‍ യൂസ്ഡ് കാര്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വന്നാല്‍ ആദ്യം പരിശോധിക്കേണ്ട സംഗതി അതിന്റെ സര്‍വീസ് റെക്കോര്‍ഡ് ആണ്. ഒരു പുതിയ കാര്‍ വാങ്ങി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും കാറിന് പലപ്പോഴും മികച്ച സര്‍വീസ് റെക്കോര്‍ഡ് ഉണ്ടായിരിക്കും. ഏതൊക്കെ സ്പെയര്‍ പാര്‍ട്സുകളാണ് മാറ്റിയതെന്ന് ഇത് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം. ആ സ്പെയര്‍പാര്‍ട്സ് മാറ്റി സ്ഥാപിക്കാനുള്ള കാരണം അന്വേഷിച്ചാല്‍ അപകടത്തില്‍പ്പെട്ട കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധ്യതയുണ്ട്.

വിന്‍ഡ്ഷീല്‍ഡ്

കാര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് ഏറ്റവും കൂടുതല്‍ പ്രകടമാകുക വിന്‍ഡ്ഷീല്‍ഡിലാകും. അപകടത്തില്‍ പെട്ടാല്‍ അതിന്റെ ആഘാതത്തില്‍ കാറിന്റെ ഗ്ലാസില്‍ പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗ്ലാസില്‍ വല്ല പൊട്ടലുമുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. അപകടത്തില്‍ പെട്ട ശേഷം എതായാലും അവര്‍ ഗ്ലാസ് മാറ്റിസ്ഥാപിച്ചിട്ടുണ്ടാകും. അതറിയാന്‍ വിന്‍ഡ്ഷീല്‍ഡിലെ സീരിയല്‍ നമ്പര്‍ മറ്റ് ഗ്ലാസുകളിലെ സീരിയല്‍ നമ്പറുമായി ഒത്തുനോക്കുക. ഇത് വ്യത്യാസമുണ്ടെങ്കില്‍ ഗ്ലാസ് മാറിയിട്ടുണ്ടെന്ന് ഉറപ്പിച്ചോളൂ. 99 ശതമാനവും അപകടം മൂലമാണ് സംഭവിക്കുന്നത് എന്നതിനാല്‍ വിന്‍ഡ്ഷീല്‍ഡില്‍ പോറലുള്ള സെക്കര്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങരുത്. ഒരുപക്ഷേ വാങ്ങിയേ പറ്റൂ എന്നാണെങ്കില്‍ അതിന്റെ പണം കുറച്ച് നല്‍കിയാല്‍ മതി.

ബമ്പര്‍

ഒരു കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒരു ഭാഗമാണ് ബമ്പര്‍. എന്നാല്‍ അപകടത്തില്‍പ്പെട്ട കാറിന്റെ ഒരുവിധം ഭാഗങ്ങളും ഇന്‍ഷൂറന്‍സില്‍ ഉള്‍പെടുത്തി മാറ്റിയാലും ചിലപ്പോള്‍ പരിശോധനയില്‍ ബമ്പര്‍ ഒഴിവാക്കപ്പെടാന്‍ ചാന്‍സുണ്ട്. അതിനാല്‍ ഒരുപക്ഷേ അപകടത്തില്‍ പെട്ട കാര്‍ ശരിയാക്കി വില്‍ക്കുന്ന ആള്‍ കാറിന്റെ ബമ്പര്‍ ചെറിയ അറ്റകുറ്റപ്പണികളില്‍ ഒതുക്കും. ഒന്നുകില്‍ ബമ്പറില്‍ അപകടം പറ്റിയതിന്റെ വല്ല പാടുകളോ സ്‌ക്രാച്ചുകളോ കാണും. അതുമല്ലെങ്കില്‍ കാറിന്റെ ബമ്പര്‍ മാറ്റിയതായി ശ്രദ്ധയില്‍ പെട്ടാലും വണ്ടി അപകടത്തില്‍ പെട്ടിട്ടുണ്ടാകാം.

ഇന്‍ഷുറന്‍സ്

ഒരു കാര്‍ അപകടത്തില്‍ പെട്ടാല്‍ പലരും ആ കാറിന്റെ ഇന്‍ഷുറന്‍സ് തങ്ങള്‍ക്ക് ലഭിച്ച ഇന്‍ഷുറന്‍സ് കമ്പനിയില്‍ ബണ്ടില്‍ ചെയ്യുമായിരുന്നു. കാര്‍ അപകടത്തില്‍ പെട്ടാല്‍ അതിന്റെ തരത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങളാകും അതിൽ. കാർ ഇന്‍ഷുർ ചെയ്ത ഇൻഷുറൻസ് കമ്പനിയെ വിളിച്ച് ഇന്‍ഷുറന്‍സ് ക്ലബ് ഹിസ്റ്ററി ചോദിച്ചാല്‍ കാര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ആരാഞ്ഞാൽ ഒരു പരിധി വരെ അറിയാന്‍ സാധിക്കും.

ഡോര്‍ ഹിംഗുകള്‍

ചില സമയത്ത് കാറിന്റെ മുന്‍ഭാഗം കേടാകാതെ കാറിന്റെ സൈഡ് മാത്രം അപകടത്തില്‍ പെടുന്നു. അത്തരം സമയങ്ങളില്‍ അവര്‍ കാറിലെ പാടുകള്‍ മായ്ച്ച് ഒരുപക്ഷേ വില്‍ക്കാന്‍ ശ്രമിക്കും. ഇത് പരിശോധിക്കാന്‍, നിങ്ങള്‍ കാറിന്റെ ഡോര്‍ ഹിംഗുകള്‍ നോക്കിയാല്‍ മതി. കാറിന്റെ വശം പരിശോധിക്കുമ്പോള്‍ സാധാരണയായി ഡോര്‍ ഹിംഗുകളില്‍ നിങ്ങള്‍ക്ക് വിടവ് കാണാന്‍ സാധിക്കില്ല. ഒരു അപകടം പറ്റി അറ്റകുറ്റപ്പണി ചെയ്തിട്ടുണ്ടെങ്കില്‍ ഡോറുകള്‍ക്കിടയില്‍ ഒരു ചെറിയ വിടവ് ഉണ്ടാകും. അങ്ങനെയാണെങ്കില്‍ കാര്‍ അപകടത്തില്‍പ്പെട്ടിരിക്കാമെന്നാണ് ഇതിനര്‍ത്ഥം.

പെയിന്റ്

അപകടത്തിന് ശേഷം കാറിന് വല്ല പോറലും സ്‌ക്രാച്ചുമെല്ലാം ഉണ്ടായാല്‍ ഇന്നത് മായ്ക്കാന്‍ ഒരുപാട് മാര്‍ഗങ്ങളുണ്ട്. കാറിന്റെ പെയിന്റിന് കാറിന്റെ എല്ലാ ഭാഗങ്ങളിലും ഫാക്ടറി ഫിനിഷ് ഉണ്ടോയെന്ന് പരിശോധിക്കുകയാണ് വേണ്ടത്. കാറിന്റെ പെയിന്റ് ഒരു വശത്ത് മാത്രം വ്യത്യസ്തമാണോ എന്ന് പരിശോധിക്കുക. ഇങ്ങനെ പരിശോധിച്ചാല്‍ കാര്‍ റീപെയിന്റ് ചെയ്തതാണോയെന്ന് മനസ്സിലാക്കാം. ഇതിനെല്ലാം പുറമെ കാറിന്റെ അണ്ടർ ബോഡിയിലും, എഞ്ചിൻ ബെയിലും പരിശോധിക്കണം. ഇതെല്ലം നമുക്ക് സാധിക്കാത്തതിനാൽ തന്നെ ഒരു വിദഗ്ധന്റെ സഹായം തേടുന്നതാകാം നല്ലത്.ഇത്തരത്തിൽ നന്നായി പരിശോധിച്ചുറപ്പിച്ച് കാർ വാങ്ങിയാൽ നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം വെള്ളത്തിലാകാതെ സൂക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, December 27, 2022, 15:33 [IST]
English summary
These are the possible ways to identify accident damage in a used car before you buy it
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X