'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റി അതിവേഗം വളരുന്നതിനാല്‍ പല ആളുകളും ഇവികളിലേക്ക് കണ്ണെറിയുന്നുണ്ട്. എന്നാല്‍ ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് മുമ്പ് നിങ്ങള്‍ പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

ഇന്ന് പല ആളുകളും ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയുടെ ഗതാഗത മാര്‍ഗമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളും അങ്ങനെ വിശ്വസിക്കുന്നതിനാല്‍ അതിലേക്ക് ചുവടുമാറുകയാണ്.

'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

അവര്‍ പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഞെട്ടിക്കുന്ന വിലയില്‍ ആധുനിക സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച് പുതിയ ഇലക്ട്രിക് കാറുകള്‍ വികസിപ്പിച്ചെടുക്കാന്‍ തുടങ്ങി. ചില നിര്‍മാതാക്കള്‍ നിലവിലുള്ള പ്ലാറ്റ്‌ഫോമുകളെ അടിസഥാനപ്പെടുത്തിയും ഇവിയിലേക്ക് ചുവടുവെച്ചു. തങ്ങളുടെ പോര്‍ച്ചിലേക്ക് പുതിയ ഇലക്ട്രിക് വാഹനം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിങ്ങള്‍ക്ക് അനുയോജ്യമായ ഇലക്ട്രിക് കാര്‍ എങ്ങനെ തിരഞ്ഞെടുക്കാമെന്നതിനെ കുറിച്ചാണ് നമ്മള്‍ പറയുന്നത്.

'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

ചാര്‍ജിംഗ് ശൃംഖല

ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്നാണ് ചാര്‍ജിംഗ് ശൃംഖല. ഉപഭോക്താവിന്റെ വീടിന് സമീപം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ടോ ഇല്ലയോ അതോ തന്റെ തന്നെ വീട്ടില്‍ ചാര്‍ജിംഗ് സൗകര്യം ഉണ്ടോ എന്ന്‌നോക്കണം. ദീര്‍ഘനേരം വണ്ടി എവിടെയാണോ പാര്‍ക്ക് ചെയ്യുന്നത് അവിടെ വാഹനം ചാര്‍ജ് ചെയ്യുന്നതാണ് നല്ലതെന്ന കാര്യം വ്യക്തമാണ്.

'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

ഒരാള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ധാരാളം ഉപയോഗിക്കുന്നുണ്ടെന്ന് കരുതുക. ആ സ്റ്റേഷനുകള്‍ ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നതായിരിക്കണം. അല്ലാത്തപക്ഷം ബാറ്ററി ചാര്‍ജാകുന്നതുവരെ ആ വ്യക്തിക്ക് സ്റ്റേഷനുകളില്‍ ധാരാളം സമയം ചെലവഴിക്കേണ്ടിവരും. വാഹനം മണിക്കൂറുകളോളം പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ വേഗത കുറഞ്ഞ ചാര്‍ജിംഗ് ഒരു പ്രശ്‌നമാവില്ല.

'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

റേഞ്ച്

രണ്ടാമതായി പരിഗണിക്കേണ്ട കാര്യം വാഹനത്തിന്റെ ഡ്രൈവിംഗ് റേഞ്ച് ആണ്. ദിവസേനയുള്ള നഗര യാത്രകള്‍ക്കും നഗരത്തിനുള്ളിലുള്ള യാത്രകള്‍ക്കും ഉപയോഗിക്കാനാണ് ഇവി നോക്കുന്നതെങ്കില്‍ അവര്‍ക്ക് ഡ്രൈവിംഗ് റേഞ്ച് കുറവുള്ള ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍ തിരഞ്ഞെടുക്കാം.

'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

കാരണം, അവര്‍ക്ക് സ്വന്തം വീട്ടില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഉപഭോക്താവ് ഉയര്‍ന്ന റേഞ്ചുള്ള ഇവി പരിഗണിക്കണം. സാധാരണയായി ഉയര്‍ന്ന റേഞ്ച് നല്‍കുന്ന വാഹനങ്ങള്‍ക്ക് വില കൂടുതലാണ്.

'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

ഏതുതരം വാഹനം

ഇന്ന് മിക്ക ആളുകള്‍ക്കും സെഡാനുകളേക്കാളും ഹാച്ച്ബാക്കുകളേക്കാളും എസ്‌യുവികളോടാണ് കമ്പം. എന്നാല്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്നത് ഇലക്ട്രിക് ഹാച്ച്ബാക്കുകളാണ്. അതിന് ശേഷം കോംപാക്ട് സെഡാനുകള്‍ വരുന്നു.

'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

കോംപാക്റ്റ് എസ്‌യുവികള്‍ക്ക് കോംപാക്റ്റ് സെഡാനുകളേക്കാള്‍ ഉയര്‍ന്ന വിലയുണ്ട്. തുടര്‍ന്ന് ക്രോസ്ഓവറുകളും ഉണ്ട്. പരമ്പരാഗത ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വില കൂടുതല്‍ ആകുന്ന പ്രീമിയം ഇലക്ട്രിക് വാഹനങ്ങളുമുണ്ട്. പണം കുറച്ച് അധികമായാലും അതിനെല്ലാം മികച്ച റേഞ്ചുണ്ടെന്നത് ഒരു മെച്ചമാണ്.

'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

വില

ചില ആള്‍ക്കാര്‍ മേല്‍പ്പറഞ്ഞതില നിന്നെല്ലാം വ്യത്യസ്തമായി ആദ്യം പരിഗണിക്കുക ഒരുപക്ഷേ വിലയായിരിക്കും. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാര്‍ ടാറ്റ ടിയാഗോ ഇവിയാണ്. ഇത് അടുത്തിടെയാണ് ടാറ്റ മോട്ടോര്‍സ് പുറത്തിറക്കിയത്. 8.49 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്.

'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

മിക്ക ആളുകള്‍ക്കും ഇത് സിറ്റി യാത്രകള്‍ക്ക് അനുയോജ്യമെന്നാണ് ചിന്തിക്കുന്നത്. ഒരാള്‍ക്ക് ദീര്‍ഘദൂര യാത്രകള്‍ നടത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ക്ക് ടാറ്റയുടെ തന്നെ നെക്സോണ്‍ ഇവി മാക്സ് പോലെയുള്ള മോഡലുകള്‍ പരിഗണിക്കാം. 18.34 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സിന്റെ വില. ഒരാള്‍ക്ക് നല്ല റേഞ്ചുള്ള കാര്‍ വേണം എന്നാണെങ്കില്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും.

'EV വാങ്ങാന്‍ പോകുകയാണെന്ന് കേട്ടു'; ഇക്കാര്യങ്ങള്‍ പരിഗണിച്ചാൽ ബെസ്റ്റ് കാര്‍ തിരഞ്ഞെടുക്കാം

ഏറ്റവും മികച്ച ഇലക്ട്രിക് കാര്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നത് ഘട്ടം ഘട്ടമായി

ഘട്ടം 1 :

ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരിശോധിക്കുക

ഘട്ടം 2:

ഡ്രൈവിംഗ് റേഞ്ച് പരിശോധിക്കുക

ഘട്ടം 3:

വാഹന തരം തിരഞ്ഞെടുക്കുക

ഘട്ടം 4:

വിലയും ബജറ്റും ഒത്തുനോക്കുക

More from DriveSpark

Article Published On: Saturday, November 5, 2022, 11:10 [IST]
English summary
Things one should consider before buying an electric car to choose the best one
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X