യൂസ്ഡ് കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

By Super Admin

കാർ പുതിയതൊന്ന് വാങ്ങണമെന്ന് കരുതുമ്പോൾ തന്നെ നിരവധി ചോദ്യങ്ങളാണ് മനസിലുദിക്കുക അപ്പോൾ ഒരു യൂസ്ഡ് കാർ വാങ്ങുമ്പോൾ ഉള്ള കാര്യം പറയേണ്ടതില്ലല്ലോ. വണ്ടിയുടെ കണ്ടീഷൻ, വില എന്നിവ സംബന്ധിച്ചുള്ള ആശക്കുഴപ്പങ്ങളാകും ഏവർക്കുമുണ്ടാവുക. യൂസ്ഡ് കാർ വാങ്ങുമ്പോൾ ചിലവാക്കുന്ന പണത്തിന് ഒരു ഫലപ്രാപ്തിയുണ്ടായിരിക്കണം അതാണ് ഏവരും ആഗ്രഹിക്കുന്നത്.

മാരുതി കാറുകൾക്ക് കിടിലൻ ഓഫറുകൾ

പലരും യൂസ്ഡ് കാർ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നതിനെ കുറിച്ച് അജ്ഞരാണ്. പറ്റിക്കപ്പെടാൻ വളരെയേറെ സാധ്യതയുള്ള മേഖല കൂടിയാണിതെന്ന് ഓർക്കണം. അല്പമൊന്ന് ശ്രദ്ധിച്ചാൽ നല്ലൊരു യൂസ്ഡ് കാർ തന്നെ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. അതിന് നിങ്ങൾക്ക് സഹായകമാകുന്ന തരത്തിലുള്ള ചില വിവരങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്.

ബജറ്റ് തീരുമാനിക്കൽ

ബജറ്റ് തീരുമാനിക്കൽ

വാഹനത്തിനുള്ള ബജറ്റ് തീരുമാനിച്ച് ആ ബജറ്റിലൊതുങ്ങുന്ന കാർ കണ്ടുപിടിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. കൂട്ടത്തിൽ നിങ്ങൾക്ക് സഞ്ചിരിക്കേണ്ടതായിട്ടുള്ള ദൂരം, കുടുംബാഗങ്ങളുടെ എണ്ണം എന്നിവയും പരിഗണിക്കണം. അടുത്ത സുഹൃത്തുക്കളോടും മറ്റും ഇതേപ്പറ്റി ആരായുന്നത് നല്ലതായിരിക്കും. മാത്രമല്ല ഇന്റർനെറ്റിൽ തിരഞ്ഞാൽ നല്ല കാറുകളും അവയുടെ വില വിവരങ്ങളും അറിയാൻ സാധിക്കും.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

ഏതാണ്ട് മൂന്ന് വർഷം പഴക്കമുള്ള വാഹനമാണെങ്കിൽ ശരിയായ വിലയുടെ 70 ശതമാനം നൽകിയാൽ മതിയാകും. വണ്ടി വില കുറവിൽ ലഭിക്കാനുണ്ടെന്നറിഞ്ഞാൽ എടുത്തുചാടുന്നത് അത്ര ബുദ്ധിയല്ല വാഹനത്തിന്റെ കണ്ടീഷൻ കൂടി വ്യക്തമായി അറിയേണ്ടതുണ്ട്.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

വേറെയൊരു കാര്യം ഓർക്കേണ്ടത് വലിയ കാറുകളുടെ സർവീസിനും സ്പെയർപാർട്സിനും ചിലവ് താരതമ്യേന കൂടുതലാണ്. കാർ സെക്കൻഡ് ഹാന്റ് വിലയ്ക്ക് ലഭിക്കുമെങ്കിലും അതിന്റെ സ്പെയർപാർട്സ് അങ്ങനെ ലഭ്യമല്ലെന്നുകൂടി ഓർക്കണം.

വാഹനം എവിടുന്നായിരിക്കണം വാങ്ങേണ്ടത്

വാഹനം എവിടുന്നായിരിക്കണം വാങ്ങേണ്ടത്

ഇന്ന് വെബ്സൈറ്റിലും പത്രങ്ങളിലും യൂസ്ഡ് കാറുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ് നിങ്ങൾക്ക് പറ്റിയതരത്തിലുള്ള കാർ തിരഞ്ഞെടുത്ത് ഉടമയെ ബന്ധപ്പെടാവുന്നതാണ്. ഒപ്പം വണ്ടികളെ കുറിച്ച് കാര്യവിവരമുള്ള ആരെയെങ്കിലും കൂട്ടുന്നതും നല്ലതായിരിക്കും.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

മാത്രമല്ല മാരുതി, ഫോഡ്, ഹോണ്ട, ഹ്യുണ്ടായി, ടൊയോട്ട എന്നീ പ്രമുഖ ബ്രാന്റുകൾക്കെല്ലാം യൂസ്ഡ് കാറുകൾക്കായുള്ള ഔട്ട്‌ലെറ്റുകളും ഉണ്ട്. അധികം പഴക്കമില്ലാത്തതും അപകടങ്ങളിൽ പെടാത്തതുമായ വാഹനങ്ങളായിരിക്കും ഈ ഡീലർഷിപ്പുകളിൽ ലഭ്യമാവുക.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

വാഹനം ശരിയായ രീതിയിൽ നോക്കി വാങ്ങാൻ അറിയാത്തവർക്ക് ഇത്തരം ഡീലർഷിപ്പുകളെ സമീപിക്കുന്നതായിരിക്കും ഉത്തമം. വിപണി വിലയേക്കാൾ അല്പം കൂടുതൽ നൽകേണ്ടി വന്നാലും പുതിയ കാർ വാങ്ങാൻ സാധിച്ചെന്നുള്ള സംതൃപ്തിയും ഉണ്ടാകും.

വാഹനം എങ്ങനെ തിരഞ്ഞെടുക്കണം

വാഹനം എങ്ങനെ തിരഞ്ഞെടുക്കണം

വാഹനം കാണാൻ പോകുമ്പോൾ പകൽ സമയത്ത് പോകുന്നതായിരിക്കും ഏറ്റവും നല്ലത് കാരണം അരണ്ട വെളിച്ചത്തിലാണെങ്കിൽ കാറിന്റെ പെയിന്റ് നിലവാരവും മറ്റ് ചളുക്കുകളൊന്നും വ്യക്തമായി കാണാൻ കഴിയില്ല. പാച്ച് വർക്ക് ചിലവേറിയതിനാൽ പെയിന്റ് പോയതും നിറം മങ്ങിയതുമായ കാറുകൾ വാങ്ങാതിരിക്കുന്നതായിരിക്കും നല്ലത്.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

വിന്റ് സ്ക്രീൻ, വിൻഡോ ഗ്ലാസ് എന്നിവയ്ക്ക് പോട്ടലുണ്ടോയെന്ന് ശ്രദ്ധിക്കണം. മാത്രമല്ല ഇവയിൽ വാഹനത്തിന്റെ മോഡൽ വർഷവും രേഖപ്പെടുത്തിയുണ്ടാകും. ഇത് കാണാത്ത പക്ഷം വാഹനം അപകടത്തിൽ പെട്ടതിനെ തുടർന്നോ മറ്റോ ഗ്ലാസ് മാറ്റിവച്ചിട്ടുണ്ടെന്നുറപ്പിക്കാം.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

നിരപ്പായ സ്ഥലത്ത് വച്ച് വാഹനത്തിന് ഒരുവശത്തേക്ക് ചെരിവുണ്ടോയെന്ന് നോക്കണം സസ്പെൻഷൻ തകരാറുകളുണ്ടെങ്കിൽ വാഹനങ്ങൾക്ക് ചെരിവു കാണാം.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

അപകടത്തിൽ പെട്ടതിനെ തുടർന്ന് ചിലവേറിയ അറ്റകുറ്റപ്പണികൾ ഒഴിവാക്കാൻ ചിലർ വാഹനം വിൽക്കുന്ന പതിവുണ്ട്. അതുകൊണ്ട് വാഹനം വിൽക്കാനുള്ള കാരണവും ചോദിച്ചറിയേണ്ടതാണ്. വാഹനം സർവീസ് ചെയ്യിക്കുന്നതെവിടെ നിന്നാണെന്നറിഞ്ഞാൽ എത്തരത്തിലുള്ള സർവീസുകൾ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാം.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

മുൻപ് ഡിജിറ്റൽ ഓഡോമീറ്ററിൽ വലിയ തട്ടിപ്പോന്നും നടത്താൻ പറ്റിയിരുന്നില്ല എന്നാലിപ്പോൾ 2500 രൂപ കൊടുക്കുകയാണെങ്കിൽ പറയുന്ന കിലോമീറ്റർ ഓഡോമീറ്ററിൽ ക്രമപ്പെടുത്തിയെടുക്കാവുന്നതാണ്. ആക്സിലേറ്റർ, ബ്രേക്ക് പെഡൽ എന്നിവയ്ക്ക് തേയ്മാനം സംഭവിച്ചിട്ടുണ്ടോയെന്ന് നോക്കണം. കൂടുതൽ ഉപയോഗിച്ച വാഹനമാണെങ്കിൽ തേയ്മാനം കാണാവുന്നതാണ്.

എൻജിൻ പെർഫോമൻസ്

എൻജിൻ പെർഫോമൻസ്

പുത്തൻ തലമുറയിൽ പെട്ട കാറുകളുടെ എൻജിനെല്ലാം ആയുസേറിയവയാണ്. ചെറിയ കാറാണെങ്കിൽ കൂടി 2ലക്ഷം കിലോമീറ്റർ വരെ ഈടുനിൽക്കും, വലിയ വാഹനങ്ങൾക്ക് ഇതിലും കൂടും. ഹാച്ച്ബാക്കാണെങ്കിൽ അമ്പതിനായിരത്തിന് താഴെഓടിയത് വാങ്ങുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

വലിയ കാറുകൾക്കാണെങ്കിൽ പരമാവധി 80,000കിലോമീറ്ററാണെങ്കിൽ പരിഗണിക്കാം. അ‍ഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിൽ പരിഗണിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. എനജിൻ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

എൻജിൻ ഓയിലും അഴുക്കും പുരണ്ടിരിക്കുകയാണെങ്കിൽ വളരെ മോശമായിട്ടാണ് കാർ പരിപാലിച്ചതെന്ന് വ്യക്തമാക്കാം. ഓയിൽ ഡിപ് സ്റ്റിക് എടുത്ത് വിരലിലൊന്ന് തേച്ച് നോക്കുമ്പോൾ കറുത്ത ഓയിലാണ് കാണുന്നതെങ്കിൽ ശരിയായ രീതിയിൽ സർവീസ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കാം. അത്തരം വാഹനങ്ങൾ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

എൻജിന്റെ അവസ്ഥ വേഗത്തിൽ മനസിലാക്കാണമെങ്കിൽ ഉടമയുടെ സമ്മതത്തോടെ സർവീസ് സെന്ററിൽ നിന്ന് എൻജിൻ കംപ്രഷൻ ടെസ്റ്റ് നടത്തിയാൽ മതിയാകും.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

കാർ സ്റ്റാർട്ട് ചെയ്ത് നോക്കി എൻജിൻ ശബ്ദം വിലയിരുത്താം. എക്സോസ്റ്റിൽ നിന്നും വെളുത്ത പുകയാണ് പെട്രോൾ വാഹനത്തിൽ നിന്ന് വരുന്നതെങ്കിൽ എൻജിൻ തകരാറാണ് കാണിക്കുന്നത്.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

എന്നാൽ ഡീസൽ കാറുകൾക്ക് എൻജിൻ തകരാർ കൊണ്ട് മാത്രമല്ല വെളുത്ത പുക കാണുക, ഡീസൽ പമ്പിന്റേയോ ഓക്സിജൻ സെൻസറിന്റെയോ തകരാർ മൂലവുമാകാം.

നിർബന്ധമായും ടെസ്റ്റ് ഡ്രൈവ് നടത്തുക

നിർബന്ധമായും ടെസ്റ്റ് ഡ്രൈവ് നടത്തുക

വാഹനം വാങ്ങാൻ തീരുമാനിച്ചാൽ ടെസ്റ്റ് ഡ്രൈവ് നിർബന്ധമായും നടത്തണം. കുറഞ്ഞത് അഞ്ച് കിലോമീറ്ററെങ്കിലും ഓടിച്ചതിന് ശേഷമെ തീരുമാനിക്കാൻ പാടുള്ളൂ. സസ്പെൻഷൻ നിലവാരം അറിയണമെങ്കിൽ മോശം റോഡിൽ കൂടി ഓടിച്ചാൽ മനസിലാക്കാം. ക്ലച്ച് ഇടുമ്പോൾ വണ്ടി ചാടി നീങ്ങിയാൽ ക്ലച്ചിന് തേയ്മാനമുണ്ടെന്ന് വ്യക്തമാക്കാം.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

കാറിന്റെ പെർഫോമൻസ്, സസ്പെൻഷൻ നിലവാരം, ബ്രേക്ക്, ഏസി എന്നിവയുടെ പ്രവർത്തനവും ടെസ്റ്റ് ഡ്രൈവിൽ വിലയിരുത്തേണ്ടതാണ്. മ്യൂസിക് സിസ്റ്റം, പവർ വിന്റോ എന്നിവയുടെ കാര്യക്ഷമതയും പരിശോധിക്കണം.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

പൊതുവിൽ മൂന്ന് വർഷമാണ് ബാറ്ററിയുടെ ആയുസ്. കാലാവധി കഴിയാത്ത ബാറ്ററിയാണെങ്കിൽ വാറന്റി കാർഡ് വാങ്ങിക്കേണ്ടതാണ്.

ബുക്കും പേപ്പറും പരിശോധിക്കുക

ബുക്കും പേപ്പറും പരിശോധിക്കുക

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വണ്ടിയുടെ ആർസി ബുക്ക്, ഇൻഷൂറൻസ് രേഖകൾ എന്നിവയാണ്. ഇവയെല്ലാം പരിശോധിച്ച് കൃത്യമാണെന്ന് തിട്ടപ്പെടുത്തുക. മാത്രമല്ല കാറിന്റെ പേരിൽ കടങ്ങളൊന്നുമില്ലെന്നും ഉറപ്പ് വരുത്തേണ്ടതാണ്.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

വാഹനത്തിന്റെ രജിസ്ട്രേഷൻ രേഖകളിൽ നിന്നും വാഹനം എത്ര തവണ കൈമാറിയിട്ടുണ്ടെന്ന് മനസിലാക്കാൻ കഴിയും. രജിസ്ട്രേഷൻ നമ്പറുപയോഗിച്ച് വാഹനയുടമയുടെ വിവരങ്ങൾ ലഭ്യമാക്കാനുള്ള സൗകര്യം http://keralamvd.gov.in/ എന്ന മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

കാറിന്റെ എൻജിൻ, ചാസി നമ്പറുകൾ ആർസി ബുക്കുമായി താരതമ്യപ്പെടുത്തി നോക്കണം. ടാക്സ്, ഇൻഷൂറൻസ് എന്നിവയടച്ചതിലും പിഴവില്ലെന്ന് ഉറപ്പാക്കണം.

വിലപേശൽ!

വിലപേശൽ!

എല്ലാം പരിശോധിച്ചുറപ്പായി വാഹനം വാങ്ങാനുള്ള തീരുമാനമായാൽ അടുത്ത നടപടി വിലപേശലാണ്. ഇതിൽ നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല. കാറിലുള്ള എന്തെങ്കിലും അപാകതകൾ കാണിച്ചുവേണം വിലപേശാൻ. കാറിന്റെ നാല് ടയറിനും തേയ്മാനമുണ്ടെങ്കിൽ 10,000രൂപ വരെ കിഴിവ് ആവശ്യപ്പെടാം.

യൂസ്ഡ് കാർ വാങ്ങുമ്പോൾ നിങ്ങളിതോക്കെ ശ്രദ്ധിക്കാറുണ്ടോ?

വിലയിൽ തീർപ്പായാൽ അഡ്വാൻസ് നൽകി ഡീൽ ഉറപ്പിക്കാം. കഴിവതും പണം ഡിഡിയായി നൽകുന്നതായിരിക്കും ഉത്തമം.

More from DriveSpark

Article Published On: Monday, July 11, 2016, 12:09 [IST]
English summary
Things to know while buying used cars
കൂടുതല്‍... #കാർ #car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X