പുത്തൻ ബൈക്ക് വാങ്ങിയാൽ ഈ കാര്യങ്ങൾ ചെയ്യരുതേ! എഞ്ചിന് പണി കിട്ടിയാൽ കരഞ്ഞിട്ട് കാര്യമില്ല
പുതിയ കാറായാലും ബൈക്കായാലും വാങ്ങിയ ഉടനെ തന്നെ അമിത വേഗതയിലും അത് പോലെ തന്നെ ബ്രേക്കിങ്ങിലും ശ്രദ്ധ വേണമെന്ന് പറയുന്നതിൻ്റെ കാരണമെന്താണെന്ന് ചിലർക്കെങ്കിലും അറിയാമായിരിക്കും, പക്ഷേ കൃത്യമായ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നിങ്ങളുമായി ഇ ലേഖനത്തിലൂടെ പങ്കുവയ്ക്കുകയാണ്. പുതിയ ബൈക്ക് ഉയർന്ന വേഗതയിൽ ഓടിക്കുന്നത് നിങ്ങളുടെ ബൈക്കിൻ്റെ എഞ്ചിന് ദോഷം ചെയ്യും. ആദ്യത്തെ 2,000 കിലോമീറ്റർ വരെ അമിതവേഗതയിൽ ഓടിക്കുകയും അത് പോലെ തന്നെ സ്റ്റാർട്ട് ചെയ്ത ഉടനെ ബൈക്ക് ഓടിക്കുന്നതും ഹാർഡ് ബ്രേക്കിംഗും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
പുതിയ ബൈക്കിനെ സംബന്ധിച്ച് 1800 മുതൽ 2000 കിലോമീറ്റർ വളരെ ശ്രദ്ധാപൂർവ്വം ബൈക്ക് ഓടിക്കാൻ ആണ് കമ്പനികളൊക്കെ ശുപാർശ ചെയ്യുന്നത്. അതോടൊപ്പം തന്നെ ആദ്യത്തെ 1000 കിലോമീറ്ററിൽ വാഹനത്തിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 45 കിലോമീറ്ററിൽ കൂടരുതെന്നും ബ്രാൻഡുകൾ നിർദേശിക്കുന്നുണ്ട്.

വാഹനത്തിൻ്റെ എഞ്ചിനും ട്രാൻസ്മിഷൻ സംവിധാനങ്ങളും പുതിയതായത് കൊണ്ട് അവ കൃത്യമായി പ്രവർത്തിക്കാൻ സമയമെടുക്കുന്നതിനൊപ്പം തന്നെ എഞ്ചിനും ബൈക്കിന്റെ മറ്റ് പ്രധാന ഭാഗങ്ങളും ഒന്ന് ലൂസ് ആവാൻ സമയമെടുക്കും. ഈ സമയത്ത് ബൈക്ക് വേഗത്തിൽ ഓടിച്ചാൽ, അതിന്റെ ഭാഗങ്ങൾ വേഗത്തിൽ തേഞ്ഞുപോകാൻ ഉളള സാധ്യത കൂടുതലായത് കൊണ്ടാണ് ബ്രാൻഡുകൾ ഇത്തരത്തിലൊരു നിർദേശം നൽകിയത്.
ഇതിനെല്ലാം പുറമേ നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. കാറിൽ ക്ലച്ച് എന്ന പോലെ ബൈക്കിൽ ബ്രേക്ക് ഫൂട്‌റെസ്റ്റാക്കി വെക്കുന്ന ചിലരുണ്ട്. ഇരുചക്ര വാഹനം ഓടിക്കുന്ന സമയത്തും ബ്രേക്കില്‍ കാലുവെച്ച് സഞ്ചരിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുക. പെട്ടെന്ന് എന്തെങ്കിലും കുറുകെ ചാടിയാല്‍ സഡന്‍ ബ്രേക്കിംഗിന്റെ സമയത്ത് ഇത് ഒരുപക്ഷേ ഉപകരിച്ചേക്കാം. എന്നാല്‍ എപ്പോഴും ബ്രേക്കില്‍ കാല്‍ വയ്ക്കുന്നത് ബ്രേക്കിന് നേരിയ മര്‍ദം നല്‍കുന്നു. ഇത് ബ്രേക്ക് എന്‍ഗേജ് ചെയ്തിടും.

നിങ്ങള്‍ എഞ്ചിന് കൂടുതല്‍ പവര്‍ നല്‍കിയാലും അത് ചക്രങ്ങളിലേക്ക് മുഴുവനായി എത്തിച്ചേരില്ല. ബ്രേക്ക് അപ്ലൈ ആയിക്കിടക്കുന്ന സാഹചര്യത്തില്‍ നിങ്ങളുടെ വാഹനത്തിന് ഉദ്ദേശിച്ച വേഗതയില്‍ പോകാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ ഇന്ധനം ചെലവാകുകയും ചെയ്യും. ദിവസവും ചെറിയ ദൂരം മാത്രം പോകുന്നവര്‍ക്ക് ഇത് അറിയാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ദീര്‍ഘദൂര യാത്ര ചെയ്യുമ്പോള്‍ വ്യത്യാസം തിരിച്ചറിയാന്‍ സാധിക്കും.
നിങ്ങളുടെ ബൈക്കിന് നല്ല മൈലേജ് ലഭിക്കണമെന്നുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ട സംഗതികളില്‍ ഒന്നാണിത്. ബൈക്ക് ഓടിക്കുന്ന സമയത്ത് ശരിയായ വേഗതയില്‍ ഗിയര്‍ മാറ്റേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ അധികം തിരക്കില്ലാത്ത ഹൈവേ പോലുള്ള റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ടോപ് ഗിയറില്‍ പോകുക. ഉയര്‍ന്ന വേഗതയില്‍ ടോപ് ഗിയറില്‍ പോകുമ്പോള്‍ എഞ്ചിനില്‍ അധികം സമ്മര്‍ദ്ദം വരില്ല.

അതേസമയം വണ്ടി അല്‍പ്പം വേഗത കുറച്ച് പോകേണ്ട സാഹചര്യം വരുമ്പോള്‍ താഴ്ന്ന ഗിയറിലേക്ക് തട്ടുക. കുറഞ്ഞ വേഗതയില്‍ ഉയര്‍ന്ന ഗിയറില്‍ യാത്ര ചെയ്യുന്നത് എഞ്ചിനെ ബാധിക്കും. മാത്രമല്ല ചെറിയ ഗിയറില്‍ നന്നായി ത്രോട്ടില്‍ കൊടുക്കുന്നതും ഇന്ധനം കത്തിത്തീരാന്‍ ഇടയാക്കും. അതുകൊണ്ട് ശരിയായ വേഗതയില്‍ ഗിയര്‍ മാറ്റാന്‍ ശ്രമിക്കുക. ഇങ്ങനെ ചെയ്താല്‍ തന്നെ മൈലേജ് കൂടുന്നതായി കാണാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








