'ജാങ്കോ ഞാന്‍ പെട്ടു'; കാറിന്റെ ബൂട്ടില്‍ കുടുങ്ങിയാല്‍ എങ്ങനെ സുരക്ഷിതമായി രക്ഷപ്പെടാം
കാറുകള്‍ ഉപയോഗിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. സ്വന്തം കാര്‍ ആണെങ്കില്‍ അതിന്റെ മുക്കും മൂലയുമെല്ലാം നമ്മള്‍ക്ക് കാണാപ്പാഠമാകും. ലോക്കായ കാറിനുള്ളില്‍ പെട്ട് പോയാല്‍ എന്ത് ചെയ്യണമെന്ന കാര്യങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകാം. കാറിന്റെ താക്കോല്‍ അകത്ത് വെച്ച് മറന്ന ശേഷം വണ്ടി ലോക്ക് ആയിപ്പോയാല്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ഞങ്ങള്‍ മുമ്പ് എഴുതിയിരുന്നു.
കാറിലെ ഏറെ ഉപകാരപ്രദവും പ്രാധാന്യവുമര്‍ഹിക്കുന്ന ഒരു ഭാഗമാണ് ബൂട്ട്. കാറിനകത്ത് നമ്മുടെ സാധനങ്ങളും മറ്റും സൂക്ഷിക്കാനുള്ള സ്ഥലമാണ് ബൂട്ട് സ്‌പെയ്‌സ്. സെഡാന്‍ ബോഡിടൈപ്പിലുള്ള കാറുകള്‍ക്ക് മികച്ച സംഭരണ ശേഷിയുള്ള ബൂട്ടുകള്‍ ഉണ്ടാകും. ദീര്‍ഘദൂര യാത്രകളില്‍ ആണ് അത്യാവശ്യം മികച്ച ബൂട്ട് സ്‌പെയ്‌സുള്ള കാറുകളുടെ ഉപകാരം മനസ്സിലാകുക. എന്നാല്‍ നമ്മുടെ വിഷയം അതല്ല. പലവീടുകളിലും ചെറിയ കുട്ടികളുണ്ടാകും.

നമ്മുടെ കുട്ടികളായാലും മുതിര്‍ന്നവരായാലും ബൂട്ടിനകത്ത് കുടുങ്ങിപ്പോകുന്ന അവസ്ഥ ആലോചിച്ച് നോക്കൂ. ഭയാനകവും അപകടകരവുമായ ഒരു സാഹചര്യമാണത്. ഈ ഒരു ദുരവസ്ഥ നിങ്ങള്‍ക്കും നേരിടേണ്ടി വന്നേക്കാം. ശാന്തത പാലിക്കുകയും കഴിയുന്നത്ര വേഗത്തില്‍ പുറത്തുകടക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യുക എന്നതിനാണ് ഇവിടെ പ്രധാന്യം അര്‍ഹിക്കുന്നത്. കാറിന്റെ ബൂട്ട് ലോക്കായി അതിനകത്ത് ആരെങ്കിലും കുടുങ്ങിയാല്‍, സുരക്ഷിതമായി പുറത്ത് കടക്കാനുള്ള ചില ട്രിക്കുകള്‍ ആണ് ഇനി വിവരിക്കാന്‍ പോകുന്നത്.
റിലീസ് ലാച്ച് നോക്കുക
കാറിന്റെ ബൂട്ടിനകത്ത് അകപ്പെട്ട് കഴിഞ്ഞാല്‍ ആദ്യം തപ്പേണ്ടത് റിലീസ് ലാച്ച് ആണ്. പല പുതിയ മോഡല്‍ കാറുകളുടെയും ബൂട്ടിന്റെ അകത്ത് ഒരു ട്രങ്ക് റിലീസ് ലാച്ച് സജ്ജീകരിച്ചിരിക്കുന്നതായി കാണാം. ബൂട്ടിന്റെ പിന്‍ഭാഗത്തോ പിന്‍സീറ്റിന് സമീപമോ ഫേ്‌ലാറിലോ ആണ് ഈ ലാച്ച് സാധരണയായി കാണപ്പെടുന്നത്. നിങ്ങള്‍ ഈ ലാച്ച് കണ്ടെത്തിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ സിംപിളാണ്. ലാച്ച് അകത്ത് നിന്ന് വലിച്ചാല്‍ ബൂട്ട് താനെ തുറക്കും.

മാനുവല്‍ ബൂട്ട് റിലീസ്
നിങ്ങളുടെ കാറിന് ബൂട്ട് റിലീസ് ലാച്ച് ഇല്ലെങ്കില്‍ വിഷമിക്കേണ്ട. നിങ്ങള്‍ക്ക് നേരിട്ട് ബൂട്ട് ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞേക്കും. ഡോര്‍ ഹിംഗുകള്‍, ട്രങ്ക് ലാച്ച് അല്ലെങ്കില്‍ ഗ്ലൗ ബോക്സിനുള്ളില്‍ ഒരു ചെറിയ ദ്വാരമോ ലിവറോ കാണുന്നുണ്ടോ എന്ന് നോക്കുക. വയര്‍ ഹാംഗര്‍ അല്ലെങ്കില്‍ സ്‌ക്രൂഡ്രൈവര്‍ പോലുള്ള ഒരു ചെറിയ ഉപകരണം വഴി മാനുവല്‍ റിലീസ് ഉപയോഗിച്ച് വെളിയില്‍ കടക്കാം.
ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുക
നിങ്ങള്‍ കാറിന്റെ ബൂട്ടിനകത്ത് പെട്ടു. എന്നാല്‍ എന്ത് ചെയ്യണമെന്ന് അറിയില്ല. ഒന്നും ചെയ്യാന്‍ പറ്റാതെ പരിഭ്രാന്തനായ അവസ്ഥയാണെന്ന് വെക്കുക. ആദ്യം പോക്കറ്റില്‍ കൈ ഇട്ട് മൊബൈല്‍ ഫോണ്‍ അവിടെ ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ ഉടന്‍ തന്നെ സഹായത്തിനായി കുടംബാംഗങ്ങളെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കോള്‍ ചെയ്യാം. അല്ലെങ്കില്‍ മെസേജ് അയച്ച് വിവരം അവരെ ധരിപ്പിക്കുക. ഇനി ഫോണ്‍ കൈവശം ഇല്ലെങ്കില്‍ കാറിന്റെ ബൂട്ട് ലിഡിലോ മറ്റോ ഇടിച്ചോ ചവിട്ടിയോ ശബ്ദമുണ്ടാക്കി ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുക.

പിന്‍സീറ്റിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുക
മേല്‍പ്പറഞ്ഞ ട്രിക്കുകള്‍ ഒന്നും ഫലിക്കുന്നില്ലെങ്കില്‍ പിന്നെ ഉള്ള മാര്‍ഗം പിന്‍സീറ്റിലൂടെ രക്ഷപെടുക എന്നതാണ്. മടക്കിവെക്കാനോ നീക്കം ചെയ്യാനോ കഴിയുന്ന സീറ്റ് ആണോ എന്ന് നോക്കുക. ആണെങ്കില്‍ ആ വിടവിലൂടെ ഉള്ളിലേക്ക് കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാം. പിന്‍സീറ്റിലൂടെ നിങ്ങള്‍ക്ക് ഒരു വഴിയും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ വേറൊന്ന് ചെയ്യാന്‍ പറ്റും. സഹായത്തിനായി പുറത്തുള്ളവര്‍ക്ക് സിഗ്‌നല്‍ നല്‍കാന്‍ ഒരു വിന്‍ഡോ അല്ലെങ്കില്‍ ടെയില്‍ ലൈറ്റ് ഇടിച്ച് പുറത്താക്കുക.
ഇത് കണ്ട് ആരെങ്കിലും നിങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചേക്കും. മേല്‍പ്പറഞ്ഞ ടിപ്പുകള്‍ ഉപയോഗിച്ച് കാറിന്റെ ബൂട്ടിനകത്ത് കുടുങ്ങിപ്പോയാല്‍ രക്ഷപ്പെടാന്‍ സാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ചുറ്റുപാടിനെ കുറിച്ച് നല്ല ബോധവാനായിരിക്കുക. ഒപ്പം തന്നെ അടിയന്തര സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാല്‍ പ്രയോഗിക്കാന്‍ ഇത്തരം നുറുങ്ങുകള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ ശ്രമിക്കു. ഒപ്പം ഈ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും ശ്രമിക്കുക. ഒരുപക്ഷേ നമുക്കല്ലെങ്കില്‍ മറ്റൊരാള്‍ക്ക് ഇത് ഉപകാരപ്പെട്ടെങ്കിലോ.


Click it and Unblock the Notifications








