മഴക്കാലം വരവായി... കാറില്‍ എലി കയറാതെ സൂക്ഷിക്കാനുള്ള വിദ്യകള്‍

ജൂണ്‍ മാസം പിറന്നതോടെ മണ്‍സൂണിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് എല്ലാവരും. മറ്റ് ഋതുക്കളെ പോലെ തന്നെ മഴക്കാലത്തും വാഹനപ്രേമികളായ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. പകര്‍ച്ചവ്യാധികള്‍ അതിവേഗം പടര്‍ന്ന് പിടിക്കുന്ന ഒരു കാലം കൂടിയാണ് മണ്‍സൂണ്‍. അതിനാല്‍ തന്നെ ഇതിന് തടയിടാന്‍ വേണ്ട മുന്‍കരുതലുകള്‍ ആരോഗ്യ വകുപ്പിന്റെയും മറ്റും ഭാഗത്ത് നിന്ന് ഇതിനോടകം കൈക്കൊണ്ട് കാണും.

മഴക്കാലമായാല്‍ നമ്മുടെ വാഹനങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. ഈ സമയത്ത് കാര്‍ സംരക്ഷണത്തിനായി അല്‍പ്പം സമയം ചെലവഴിച്ചിട്ടില്ലെങ്കില്‍ അത് പിന്നീട് വലിയ ബുദ്ധിമുട്ടാകും. മഴക്കാലത്തെ കാര്‍ സംരക്ഷണ കാര്യങ്ങളില്‍ നമ്മള്‍ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് എലി ശല്യം. വര്‍ഷകാലത്ത് എലികള്‍ നിങ്ങളുടെ കാറില്‍ അഭയം കണ്ടെത്താന്‍ സാധ്യത ഏറെയാണ്. അതിനാല്‍ മഴക്കാലത്ത് എലികളെ കാറുകളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ നോക്കാം.

protect car from rats

ഇരുട്ട് മൂടിയ ഇടങ്ങളിൽ പാര്‍ക്ക് ചെയ്യരുത്: ഇരുട്ടുള്ള സ്ഥലങ്ങളിലാണ് എലികള്‍ പൊതുവെ അഭയം തേടുക. നമുക്കറിയാം മാളങ്ങള്‍, പൊത്തുകള്‍ എന്നിവയാണ് അവയുടെ ഇഷ്ട സങ്കേതം. പൂച്ചയും പാമ്പുമടക്കമുള്ള ശത്രുക്കളില്‍ നിന്ന് രക്ഷതേടാന്‍ അത്യാവശ്യം ഇരുട്ട്മൂടിയ എഞ്ചിന്‍ ബേ എലികള്‍ താവളമാക്കും. അതിനാല്‍, നിങ്ങളുടെ കാര്‍ വൃത്തിയുള്ളതും നല്ല വെളിച്ചമുള്ളതുമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നതാണ് നല്ലത്. റോഡരികില്‍ ഓവുചാലുകള്‍ക്ക് സമീപം ഒരിക്കലും പാര്‍ക്ക് ചെയ്യരുത്.

ഭക്ഷണ സാധനങ്ങള്‍ കാറില്‍ സൂക്ഷിക്കരുത്: എലികളെയും മറ്റ് ഉപദ്രവകാരികളായ ജീവികളെയും ഇഴജന്തുക്കളെയും മറ്റും കാറുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഭക്ഷണ സാധനങ്ങള്‍ അതിനകത്ത് സൂക്ഷിക്കുന്നതാണ്. നിങ്ങളുടെ കാറിനകത്ത് ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതും ഇന്റീരിയറില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നതും ഒഴിവാക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത്തരത്തില്‍ കാര്‍ എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ അതിന്റെ അവശിഷ്ടങ്ങള്‍ തേടി എലിയും മറ്റ് ജീവികളും വരില്ലെന്ന് ഉറപ്പാക്കാം.

rodents

റിപ്പല്ലന്റ് സ്‌പ്രേകള്‍: എലികളെയും മറ്റ് ജീവികളെയും കാറുകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള പ്രത്യേക സ്‌പ്രേകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രത്യേക സ്‌പ്രേകള്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയും അല്ലാതെയും എളുപ്പത്തില്‍ വാങ്ങാന്‍ സാധിക്കും.

പുകയില: എഞ്ചിന്‍ ബേയിലും കാറിന്റെ ഇന്റീരിയറിലും ഉണങ്ങിയ പുകയില പ്രയോഗിക്കുന്നത് എലികളെ അകറ്റാനുള്ള ഒരു മാര്‍ഗമായി കണക്കാക്കുന്നു. ഏറ്റവും വിലകുറഞ്ഞതോ ഗുണമേന്മ കുറഞ്ഞതോ ആയ പുകയില അത്യാവശ്യം നല്ല അളവില്‍ വാങ്ങി നിങ്ങളുടെ എഞ്ചിന്‍ ബേയില്‍ ഉദാരമായി വിതറുക. അത് ചെയ്യുന്നതിന് മുമ്പ് ഒരു സര്‍വീസ് സെന്ററില്‍ ചെന്ന് എഞ്ചിന്‍ ബേ നന്നായി കഴുകണം. നിങ്ങളുടെ കാറിന്റെ എഞ്ചിന്‍ ബേയിലും ബൂട്ടിലും നാഫ്താലിന്‍ ബോളുകള്‍ വിതരണം ചെയ്യാവുന്നതാണ്.

വളര്‍ത്തുമൃഗങ്ങള്‍: ഇന്ന് പല വീടുകളിലും പൂച്ചകളും നായ്ക്കളും പോലുള്ള വളര്‍ത്തു മൃഗങ്ങളുണ്ട്. എലികളെ തുരത്താനുള്ള ഒരു ജൈവികമായ മാര്‍ഗമായി വളര്‍ത്തു മൃഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ എല്ലാ കാറുടമകളുടെയും വീട്ടില്‍ വളര്‍ത്ത് മൃഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. എന്നിരുന്നാലും വീടിന്റെ ചുറ്റുവട്ടത്ത് എവിടെയെങ്കിലും പൂച്ചകള്‍ ഉണ്ടെങ്കില്‍ എലി ശല്യത്തിന് കുറച്ച് കുറവുണ്ടാകും.

എലികള്‍ കാറുകളില്‍ കടന്നാല്‍ അവ ഇലക്ട്രിക്കല്‍ സിസ്റ്റത്തിന് കേടുപാടുകള്‍ വരുത്തുന്നു. മേഡേണ്‍ കാറായാലും പഴയ കാറായാലും അത് നന്നാക്കാന്‍ അത്യാവശ്യം പണം മുടക്കേണ്ടി വരും. എഞ്ചിന്‍ ബേ ഭാഗത്ത് കടക്കുമ്പോള്‍ ഉള്ള പ്രശ്‌നങ്ങള്‍ ആണിത്. ഇനി കാറിന്റെ ഇന്റീരിയറില്‍ അവ എത്തിയാല്‍ മൂത്രമൊഴിച്ച് വെക്കാനുള്ള സാധ്യത വളരെ കുടുതലാണ്.

rodents

അത് കാറിനകത്ത് അസഹ്യമായ ഗന്ധം വരാന്‍ ഇടയാക്കുകയും കാര്‍ സര്‍വീസ് ചെയ്യേണ്ടി വരികയും ചെയ്യും. ഒപ്പം കാറിന്റെ അപ്‌ഹോള്‍സ്റ്ററിയും മാറ്റുമെല്ലാം അവ കരണ്ട് നശിപ്പിക്കും. എങ്ങനെ നോക്കിയാലും എലികളെ കൊണ്ട് ശല്യം മാത്രമേ ഉള്ളൂ. അതിനാല്‍ തന്നെ മഴക്കാലത്ത് എലികള്‍ കാറില്‍ കയറി നാശം വിതക്കുന്നത് തടയാന്‍ മുകളില്‍ പറഞ്ഞ പൊടിക്കൈകള്‍ പരീക്ഷിക്കുക.

More from DriveSpark

Article Published On: Saturday, June 3, 2023, 16:00 [IST]
English summary
Tips to keep rats away from your car during monsoon season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X