കാര്‍ ലോണ്‍ എളുപ്പം അടച്ചുതീര്‍ക്കാനുള്ള 'അടവ്'! ഇത് നിങ്ങളറിയാന്‍ ബാങ്കുകാര്‍ ആഗ്രഹിക്കുന്നില്ല

ഇന്ന് എന്തും ഏതും ലോണില്‍ വാങ്ങാന്‍ പറ്റുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇഎംഐ (ഇക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ്) അഥവാ മാസതവണകള്‍ ഇന്ന് ഒരോരുത്തരുടെയും വ്യക്തി ജീവിതത്തിന്റെ ഭാഗമാണ്. സ്വപ്ന വാഹനം സ്വന്തമാക്കാന്‍ ഇന്ന് എല്ലാവരെയും സഹായിക്കുന്നത് കാര്‍ ലോണുകളാണ് (Car Loan). എന്നാല്‍ ഇതിന്റെ തിരിച്ചടവുകളും പലിശയും കാലക്രമേണ വലിയ സാമ്പത്തിക ബാധ്യതയായി മാറാറുണ്ട്. ചിട്ടയായ ഒരു തിരിച്ചടവ് രീതി പിന്തുടരുന്നത് വഴി പണം ലാഭിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാനും സാധിക്കും. നിങ്ങളുടെ വാഹന വായ്പകള്‍ എങ്ങനെ മികച്ച രീതിയില്‍ തിരിച്ചടയ്ക്കാം എന്നതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

വായ്പയെ കുറിച്ച് മനസിലാക്കുക: വാഹനം ലോണില്‍ വാങ്ങുമ്പോള്‍ അതിന്റെ നിബന്ധനകള്‍ ശരിയായി മനസിലാക്കി വെക്കേണ്ടത് സുപ്രധാനമാണ്. പലിശ നിരക്ക്, വായ്പയുടെ കാലാവധി, പ്രതിമാസ തിരിച്ചടവ് തുക എന്നിവ അറിഞ്ഞിരിക്കണം. മാസതവണ അല്ലെങ്കില്‍ ഇഎംഐ കൃത്യമായി അടച്ച് പോകാന്‍ ഒരു പദ്ധതി തയാറാക്കാന്‍ ഈ വിവരങ്ങള്‍ അത്യാവശ്യമാണ്.

car loan

ബജറ്റ്: സാമ്പത്തിക കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ ഒരു ബജറ്റ് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. വരുമാനം, ചിലവുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഒരു പ്രതിമാസ ബജറ്റ് ഉണ്ടാക്കുക. ഇതില്‍ ഒരു നിശ്ചിത തുക വാഹന വായ്പ തിരിച്ചടവിനായി മാറ്റി വെക്കുക. ഇത് മുടക്കം കൂടാതെ പണം അടയ്ക്കാന്‍ സഹായിക്കും.

അധിക തുക അടയ്ക്കുക: വാഹന വായ്പ വേഗത്തില്‍ അടച്ച് തീര്‍ക്കാനായി കൂടുതല്‍ തുക അടയ്ക്കുന്നത് പരിഗണിക്കാവുന്നതാണ്. അധികമായി ലഭിക്കുന്ന പണം മുതല്‍ തുകയിലേക്ക് അടയ്ക്കുമ്പോള്‍ പലിശയും വായ്പാ കാലാവധിയും കുറയ്ക്കാം. പ്രതിമാസ തവണകള്‍ രണ്ടാഴ്ച കൂടുമ്പോള്‍ അടയ്ക്കുന്നത് കൂടുതല്‍ നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു വര്‍ഷത്തില്‍ ഒരു അധിക ഗഡു അടയ്ക്കാന്‍ സാധിക്കുകയും അത് വായ്പയുടെ കാലാവധി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ബോണസുകള്‍ ബുദ്ധിപരമായി ഉപയോഗിക്കുക: നിങ്ങള്‍ ശമ്പളമുള്ള ജോലി ചെയ്യുന്ന വ്യക്തി ആണ് എങ്കിൽ ആദായ നികുതി ഇളവുകള്‍, ബോണസുകള്‍ എന്നിവ പോലെ അപ്രതീക്ഷിതമായി കിട്ടുന്ന പണം വാഹന വായ്പയിലേക്ക് അടയ്ക്കുന്നത് പരിഗണിക്കാവുന്നതാണ്. ഇത് മുതല്‍ തുക, പലിശ ബാധ്യത കുറയ്ക്കാന്‍ സഹായിക്കും.

കൃത്യമായ തിരിച്ചടവ്: ഒരു ലോണ്‍ കൃത്യ സമയത്ത് അടച്ച് തീര്‍ക്കാന്‍ മാസതവണയില്‍ മുടക്ക് വരുത്താന്‍ പാടില്ല. അതായത് ഓരോ മാസവും കൃത്യ സമയത്ത് പണം തിരിച്ചടയ്്ക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. മാസതവണകള്‍ മുടങ്ങിയാല്‍ അത് ലേറ്റ് ഫീസിലേക്കും വായ്പയുടെ കാലാവധി കൂടുന്നതിലേക്കും നയിക്കും. അതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ പോലും തിരിച്ചടവ് മുടക്കാതിരിക്കാന്‍ ശ്രമിക്കുക.

car loan emi

തുക റൗണ്ട് ചെയ്യുക: പ്രതിമാസ തവണകള്‍ റൗണ്ട് ചെയ്യുന്നത് വാഹന വായ്പ വേഗത്തില്‍ തിരിച്ചടയ്ക്കാന്‍ സഹായിക്കും. ഉദാഹരണത്തിന് 2,458 രൂപ അടയ്‌ക്കേണ്ട സ്ഥാനത്ത് 2,500 രൂപ അടയ്ക്കുക. ഇങ്ങനെ ചെറിയ തുകകള്‍ കൂട്ടി അടയ്ക്കുന്നതിലൂടെ ലോണ്‍ വേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കും. ചെറിയ തുകയായിരിക്കും അതെങ്കിലും ഇത് നമ്മള്‍ അറിയാതെ ലോണ്‍ എളുപ്പം തീര്‍ന്ന് കിട്ടാന്‍ സഹായിക്കും.

ചിട്ടയായ രീതിയില്‍ വാഹന വായ്പ തിരിച്ചടയ്ക്കുന്നതിന് കൃത്യമായ ആസൂത്രണവും അത് നടപ്പാക്കാന്‍ നല്ല സമര്‍പ്പണവും ആവശ്യമാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയും നിങ്ങളുടെ വായ്പ എളുപ്പം അടച്ച് തീര്‍ക്കാനും അതുവഴി സാമ്പത്തിക സ്വതന്ത്ര്യം നേടാനും നിങ്ങള്‍ക്ക് സാധിക്കും. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ നിങ്ങളുടെ അടുത്ത പരിചയക്കാര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Sunday, July 6, 2025, 10:00 [IST]
English summary
Tips to pay off your car loan faster and easily explained in malayalam
കൂടുതല്‍... #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X