മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കാറുകള്‍ സംരക്ഷിക്കേണ്ടത് ഇങ്ങനെ

നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിറഞ്ഞ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. മണാലിയും ഷിംലയുമെല്ലാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഇപ്പോള്‍ പേമാരിയുടെ ദുരിതം അനുഭവിക്കുകയാണ്. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ഹിമാചലിലെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടുപോയി. ഹിമാചലില്‍ മാത്രമല്ല നമ്മുടെ നാടും ഒരിക്കല്‍ അതിഭീകരമായ പ്രളയത്തെ അഭിമുഖീകരിച്ചതാണ്.

മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമെല്ലാം വാഹനങ്ങള്‍ക്കും നമ്മുടെ റോഡുകള്‍ക്കും വലിയ ഭീഷണിയാണ്. റോഡുകള്‍ തകരാറിലായാല്‍ നമ്മുടെ ഗതാഗതം സുഗമമാകില്ലെന്ന കാര്യം പറയേണ്ടതില്ലെല്ലോ. മിന്നല്‍ പ്രളയ സമയത്ത് റോഡുകള്‍ നദികള്‍ തുടച്ചുനീക്കുന്നതിന്റെ ദൃശ്യങ്ങള്‍ പലതും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടാകുന്ന സമയത്ത് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പറയാന്‍ പോകുന്നത്. പ്രകൃതിദുരന്ത സമയത്ത് സ്വന്തം ജീവന്‍ രക്ഷിക്കുന്നതിനൊപ്പം നമ്മുടെ പ്രിയപ്പെട്ട കാറിനെ എങ്ങനെ സംരക്ഷിക്കാമെന്ന കാര്യമാണ് ചുവടെ വിശദീകരിക്കാന്‍ പോകുന്നത്.

himachal flash floods landslides

ജാഗ്രത പാലിക്കുക: മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലുമൊന്നും മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കില്ല. എന്നാല്‍ ചില സൂചനകളിലൂടെ ഉരുള്‍പൊട്ടലോ വെള്ളപ്പൊക്കമോ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന കാര്യം മനസ്സിലാക്കാന്‍ സാധിക്കും. നിങ്ങള്‍ ഒരു മലമ്പ്രദേശത്താണ് താമസിക്കുന്നത് എന്ന് കരുതുക. സമീപത്ത് കൂടി ഒരു നദിയും ഒഴുകുന്നുണ്ട്.

ഇടതടവില്ലാതെ മഴ പെയ്താല്‍ പ്രദേശത്ത് ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സൂചനകള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയും ജാഗ്രത പാലിക്കുകയും വേണം. നിങ്ങള്‍ വാഹനമോടിക്കുമ്പോള്‍ റോഡില്‍ വെള്ളക്കെട്ടുകളോ ഗര്‍ത്തങ്ങളോ ഉണ്ടോ എന്ന് ശ്രദ്ധിക്കണം. നിങ്ങള്‍ പുഴയോ കായലോ കുളമോ പോലുള്ള ജലാശയത്തിന് അരികിലൂടെ വാഹനമോടിക്കുകയാണെങ്കില്‍ ജലനിരപ്പില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ശ്രദ്ധിക്കണം.

himachal flash floods landslides

അപകടകരമായ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യരുത്: പ്രകൃതി ദുരന്ത സമയത്ത് നമ്മള്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിന് വലിയ പ്രാധാന്യമുണ്ട്. നിങ്ങള്‍ ഒരു കുന്നിന് മുകളിലോ മലഞ്ചെരിവുകളോ പോലുള്ള അപകടകരമായ സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യാതിരിക്കുക. ഉരുള്‍പൊട്ടല്‍ ഉണ്ടാകാനിടയുള്ളതിനാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശത്തെ പാര്‍ക്കിംഗ് അപകടകരമാണ്.

മലഞ്ചെരിവുകളിലും മറ്റും വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഉരുള്‍പൊട്ടലില്‍ പാറ ഉരുണ്ട് കാറില്‍ വന്ന് പതിക്കാനും അവ നശിക്കാനും കാരണമാകും. ചെരിഞ്ഞ സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ മലവെള്ളപ്പാച്ചിലിലും മറ്റും റോഡ് ഒന്നടങ്കം ഒലിച്ച് പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുകളില്‍ പറഞ്ഞ പോലെ മിന്നല്‍ പ്രളയത്തിനോ ഉരുള്‍പൊട്ടലിനോ സാധ്യത കണ്ടാല്‍ ഉടന്‍ തന്നെ കാര്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക.

അസാധാരണമായ ശബ്ദങ്ങള്‍ ശ്രദ്ധിക്കുക: ഉച്ചത്തിലുള്ള അസാധാരണമായ ശബ്ദത്തോടെയാകും ഉരുള്‍പൊട്ടലും മിന്നല്‍ പ്രളയവും സംഭവിക്കുക. കൂറ്റന്‍ പാറകള്‍ തമ്മില്‍ ഉരസുന്നതിന്റെയോ മരങ്ങള്‍ കടപുഴകുന്നതിന്റെയുമെല്ലാം ശബ്ദങ്ങള്‍ ദൂരെ നിന്ന് കേള്‍ക്കാം. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള ഒരു മേഖലയിലാണ് നിങ്ങള്‍ താമസിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായി യാത്ര ചെയ്യുകയോ ചെയ്യുന്നതെങ്കില്‍ ജാഗ്രത പാലിക്കുകയും ഇത്തരത്തില്‍ അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

റേഡിയോ ശ്രവിക്കുക: ഇന്ന് വിപണിയില്‍ ഇറങ്ങുന്ന ഒട്ടുമിക്ക കാറുകളിലും റേഡിയോ സജ്ജീകരിച്ചിട്ടുണ്ട്. റേഡിയോ സ്‌റ്റേഷനുകളില്‍ വാര്‍ത്തകളുടെയും മറ്റും കൂടെ കാലാവസ്ഥ അറിയിപ്പുകളും പ്രക്ഷേപണം ചെയ്യാറുണ്ട്. അത് ഏറെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ ഉണ്ടാകുമ്പോള്‍ വളരെ ഉപയോഗപ്രദമാകും. നിങ്ങള്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള റൂട്ടിലൂടെ യാത്ര ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ മഴയുടെ തീവ്രയനുസരിച്ച് അത് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പറ്റും.

നഗരങ്ങളിൽ പ്രളയമുണ്ടാകുന്ന സാഹചര്യത്തില്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഹയര്‍ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുക. ബേസ്‌മെന്റില്‍ നാം കാര്‍ പാര്‍ക്ക് ചെയ്താല്‍ അത് പ്രളയജലം കാറിനകത്ത് കയറാനും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. കാറിന്റെ എഞ്ചിനകത്ത് വെള്ളം കയറിയാല്‍ അത് അറ്റകുറ്റപ്പണി നടത്താന്‍ വലിയ തുക മുടക്കേണ്ടി വരും. അതുപോലെ ഇലക്ട്രിക്കല്‍ തകരാറുണ്ടായാലും പിടിപ്പത് പണിയാണ്.മിന്നല്‍ പ്രളയമായാലും മറ്റേത് പ്രകൃതി ദുരന്തമായാലും കാര്‍ സംരക്ഷണം പ്രധാനമാണെന്ന് ഓര്‍മിപ്പിക്കട്ടെ.

More from DriveSpark

Article Published On: Monday, July 10, 2023, 18:30 [IST]
English summary
Tips to protect your car from flash floods and landslides
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X