ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ഇന്ന് ഇന്ധന സംരക്ഷണം എന്നത് കേവലം ചെലവ് ചുരുക്കല്‍ നടപടി മാത്രമല്ല. ക്രമാതീതമായി വര്‍ധിച്ച് വരുന്ന മലിനീകരണ തോത് കുറയ്ക്കുന്നതിന് ഇന്ധനസംരക്ഷണം അനിവാര്യമാണ്. ഫലപ്രദമായി ഇന്ധനം സരംക്ഷിക്കുന്നതിനുള്ള ഏഴ് മാര്‍ഗങ്ങളെ ഇവിടെ പരിശോധിക്കാം-

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

രാത്രിയില്‍ അല്ലെങ്കില്‍ അതിരാവിലെ ഇന്ധനം നിറയ്ക്കുക

ഇതിലെന്ത് കാര്യം എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. സാധാരണ ഗതിയില്‍ ടാങ്ക് റിസര്‍വിലാകുമ്പോഴാണ് ഇന്ധനം നിറയ്ക്കാന്‍ മിക്കവരും പമ്പിലേക്ക് കയറുന്നത്. ഇത് ഇന്ധനം നഷ്ടപ്പെടുന്നതിലേക്ക് വഴിതെളിക്കും. കാരണം, താപം വര്‍ധിക്കുന്നതിന് അനുസൃതമായി ഇന്ധനം വികസിക്കും.

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ദിവസത്തിന്റെ ചൂട് സമയത്താണ് ടാങ്കില്‍ ഇന്ധനം നിറയ്ക്കുന്നതെങ്കില്‍, ഊര്‍ജ്ജ ഉത്പാദനം കുറയും. ചൂട് സമയത്ത് ഇന്ധനം കൂടുതല്‍ കത്തിത്തീരും. അതിനാല്‍ അതിരാവിലെ അല്ലെങ്കില്‍ രാത്രി ഇന്ധനം നിറയ്ക്കുന്നതാണ് ഉത്തമം.

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ടാങ്ക് പകുതി കാലിയാകുമ്പോള്‍ തന്നെ ഇന്ധനം നിറയ്ക്കുക

പെട്രോള്‍, ഡീസല്‍ ടാങ്ക് പകുതി കാലിയാകുമ്പോള്‍ തന്നെ ഇന്ധനം നിറയ്‌ക്കേണ്ടത് അനിവാര്യമാണ്. ടാങ്കില്‍ ഇന്ധനം നിറയുന്നതിന് അനുസൃതമായി ടാങ്കിലെ വായുവിന്റെ തോത് കുറയും.

Recommended Video

Triumph Street Scrambler Launched In India | In Malayalam - DriveSpark മലയാളം
ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

വായുവുമായി ബന്ധപ്പെടുന്ന വേളയില്‍ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ അതിവേഗം ബാഷ്പീകരിക്കപ്പെടും എന്നതിനാലാണ് ഹാഫ് ടാങ്കില്‍ തന്നെ ഇന്ധനം നിറയ്ക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നത്.

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ഇന്ന് വരുന്ന മിക്ക ഇന്ധന ടാങ്കുകൡും ഇന്റേണല്‍ ഫ്‌ളോട്ടിംഗ് റൂഫ് ഇടംപിടിക്കുന്നുണ്ട്. അന്തരീക്ഷവുമായുള്ള ഇന്ധനത്തിന്റെ സമ്പര്‍ക്കം പൂര്‍ണമായും പ്രതിരോധിക്കുകയാണ് ഫ്‌ളോട്ടിംഗ് റൂഫിന്റെ ലക്ഷ്യം.

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ഫുള്‍ ത്രോട്ടിലില്‍ ഇന്ധനം നിറയ്ക്കാതിരിക്കുക

ലോ, മീഡിയം, ഹൈ എന്നിങ്ങനെ മൂന്ന് മോഡുകളിലായി പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കാന്‍ സാധിക്കും. ഫുള്‍ ത്രോട്ടിലിലാണ് ഇന്ധനം നിറയ്ക്കുന്നതെങ്കില്‍, ഇന്ധനം ബാഷ്പീകരിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ കുറഞ്ഞ വേഗതയില്‍ ഇന്ധനം നിറയ്ക്കാന്‍ ശ്രമിക്കുക.

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

സ്റ്റോറേജിലേക്ക് ഇന്ധനം റീ-ഫില്‍ ചെയ്യവെ, പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കാതിരിക്കുക

ഫ്യൂവല്‍ സ്റ്റേഷനുകളില്‍ ഇന്ധനം നിറയ്ക്കുന്ന വേളയില്‍, പമ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

കാരണം, അണ്ടര്‍ഗ്രൗണ്ട് സ്‌റ്റോറേജില്‍ ഇന്ധനം നിറയ്ക്കവെ, അടിയില്‍ ഊറിക്കിടക്കുന്ന ചെളി വീണ്ടും ഇന്ധനത്തിലാകെ കലങ്ങും. അതിനാല്‍ ഈ അവസരത്തില്‍ വാഹനത്തില്‍ നിങ്ങള്‍ ഇന്ധനം നിറയ്ക്കുന്നുവെങ്കില്‍ ഇതേ ചെളി ടാങ്കില്‍ കടന്ന് എഞ്ചിന്‍ പ്രവര്‍ത്തനം തകരാറിലാക്കാം.

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ഇടവേളകളില്‍ ടയര്‍ പ്രഷര്‍ പരിശോധിക്കുക

രണ്ടാഴ്ച ഇടവേളയില്‍ ടയര്‍ സമ്മര്‍ദ്ദം പരിശോധിക്കുന്നതും ഇന്ധന സംരക്ഷണത്തില്‍ നിര്‍ണായകമാണ്. നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന ടയര്‍ സമ്മര്‍ദ്ദമാണ് പാലിക്കുന്നതെങ്കില്‍, മികച്ച റൈഡിംഗിനൊപ്പം ഇന്ധനക്ഷമതയും വര്‍ധിക്കും.

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

സ്പാര്‍ക്ക് പ്ലഗുകള്‍ മാറ്റിസ്ഥാപിക്കുക

5 വര്‍ഷത്തില്‍ ഒരിക്കല്‍ സ്പാര്‍ക്ക് പ്ലഗുകള്‍ മാറ്റുന്നത് അത്യുത്തമമാണ്. ഉന്നത നിലവാരം പുലര്‍ത്തുന്ന സ്പാര്‍ക്ക് പ്ലഗുകള്‍ ഇന്ധനസംരക്ഷണത്തിന് വഴിതെളിക്കും.

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

മികച്ച ഫ്യൂവല്‍ കമ്പസ്റ്റ്യന്‍ ഇന്ധനക്ഷമത വര്‍ധിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നു.

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ഇടവേളകളില്‍ വാഹനം സര്‍വീസ് ചെയ്യുക

ഓയില്‍, ഓയില്‍ ഫില്‍ട്ടര്‍, എയര്‍ ഫില്‍ട്ടര്‍ എന്നീ മൂന്ന് കാര്യങ്ങളാണ് വാഹന സര്‍വീസിംഗില്‍ പ്രധാനമായും പരിശോധിക്കുന്നത്. ഇവ മൂന്നിന്റെയും തല്‍സ്ഥിതിയെ ആശ്രയിച്ചാണ് ഇന്ധനസരംക്ഷണം നടക്കുക. അതിനാല്‍ ഇടവേളകളിലുള്ള വാഹന സര്‍വീസിംഗ് ഇന്ധനസംരക്ഷണത്തിന് അനിവാര്യമാണ്.

More from DriveSpark

Article Published On: Saturday, August 26, 2017, 19:07 [IST]
English summary
Tips To Reduce Fuel Expenses. Read in Malayalam.
കൂടുതല്‍... #ഓട്ടോ ടിപ്സ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X