ആദ്യ കാർ വാങ്ങുമ്പോൾ ഈ തെറ്റുകൾ പറ്റാതെ നോക്കണേ; ചിലപ്പോൾ പോക്കറ്റ് കാലിയാകും
ആദ്യമായി ഒരു കാർ വാങ്ങുക എന്നത് ഏതൊരാളെ സംബന്ധിച്ചും വളരെ സന്തോഷവും അത് പോലെ തന്നെ ആവേശം ലഭിക്കുന്നതുമാണ്. എന്നാൽ ഈ ആവേശത്തിൽ പലർക്കും അബദ്ധം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആവേശം മൂത്ത് ചെയ്യുന്ന പല കാര്യങ്ങളും പിന്നീട് എട്ടിൻ്റെ പണിയായി വരാറുണ്ട്. വിലകുറവാണെന്ന് കണ്ടോ അല്ലെങ്കിൽ വാഹനത്തിൻ്റെ ഭംഗി കണ്ടോ മനംമയങ്ങി വീഴുന്നവരാണ് കൂടുതലും. എന്നാൽ ഭംഗി നോക്കുന്നത് ഒക്കെ ഒരു പരിധി വരെ നല്ലതാണ് പക്ഷേ അത് മാത്രം ശ്രദ്ധിക്കരുത്. ആദ്യമായി കാർ വാങ്ങുന്നവർ പലപ്പോഴും ചെയ്യുന്ന തെറ്റുകൾ എന്തൊക്കെയാണ് എന്നാണ് ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കാൻ പോകുന്നത്.
വിലയാണ് പലരും ശ്രദ്ധിക്കുന്ന ഒരു ഘടകം. ശരിയാണ് വാഹനത്തിൻ്റെ വില നോക്കി വേണം ഒരു വാഹനം സ്വന്തമാക്കാൻ, എന്നാൽ പലരും വാഹനത്തിൻ്റെ എക്സ്ഷോറൂം വില കണ്ടിട്ടാണ് തെറ്റിദ്ധരിക്കപ്പെടുന്നത്. എക്സ്ഷോറൂം വിലയുടെ ഒപ്പം ഇൻഷുറൻസ്, നികുതി, രജിസ്ട്രേഷൻ, സർവീസ് എന്നിവയെല്ലാം കൂട്ടിയാണ് അവസാന തുക വരുന്നത്. ഷോറൂമിൽചെന്ന് കൃത്യമായി ഓൺറോഡ് തുക എത്രയാണെന്നുളളത് അറിയുക. അതിന് ശേഷമാണ് മുടക്കേണ്ട തുക സംഘടിപ്പിക്കേണ്ടത്.

ഭൂരിപക്ഷം ഉപഭോക്താക്കളും വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്തതിന് ശേഷമാണ് വാഹനം വാങ്ങാൻ താൽപ്പര്യം കാണിക്കുന്നത്, എന്നാൽ ചിലർ വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ മെനക്കെടാറില്ല എന്നതാണ് സത്യം. അത് ഒരിക്കലും ചെയ്യരുത്. ചിത്രങ്ങളിൽ കണ്ടും ഷോറൂമിൽ പോയി അവിടെ കിടക്കുന്നത് കണ്ട് കൊണ്ട് മാത്രം വാഹനം വാങ്ങാൻ ഉദ്ദേശിക്കരുത്. വാഹനത്തിൻ്റെ കംഫർട്ട്,ഡ്രൈവിങ്ങ് ഇംപ്രഷൻ എന്നിവയെല്ലാം അറിയണമെങ്കിൽ വാഹനം ഓടിച്ച് നോക്കുക തന്നെ ചെയ്യുക.
വ്യക്തികള്‍ക്ക് അനുസരിച്ച് കാറിന്റെ ഉപയോഗവും വ്യത്യാസപ്പെട്ടിരിക്കും. ചിലര്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് കാര്‍ വാങ്ങുമ്പോള്‍ ചിലര്‍ക്ക് അത് അത്യാവശ്യ ഘട്ടങ്ങളില മാത്രം ഉപയോഗിക്കാന്‍ വേണ്ടി ആയിരിക്കും. അതിനാല്‍ തന്നെ നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ചുള്ള ഫ്യുവല്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കല്‍ മുഖ്യമാണ്. ശരിയായ ഇന്ധന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ റണ്ണിംഗ് കോസ്റ്റ് കുറക്കാന്‍ സഹായിക്കും.

പണ്ടത്തെ പോലെ ഒന്ന് രണ്ട് സെഗ്‌മെന്‍ുകളില്‍ മാത്രം ഒതുങ്ങിക്കിടക്കുന്ന ഒരു മാര്‍ക്കറ്റല്ല ഇന്ത്യ. സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ (എസ്‌യുവി) അടക്കമുള്ള സെഗ്‌മെന്റുകളില്‍ കാണുന്ന വളര്‍ച്ച ഇതിനെ അടിവരയിടുന്നു. അതിനര്‍ഥം മറ്റ് സെഗ്‌മെന്റുകള്‍ക്ക് ആവശ്യക്കാരില്ലെന്നല്ല. പുതിയ കാറുകള്‍ വാങ്ങുന്നവരും സാധാരണക്കാരായ ജനങ്ങളും ഇന്നും ചെറുകാറുകള്‍ക്ക് തന്നെയാണ് പ്രാമുഖ്യം നല്‍കുന്നത്.
കാറും ഇന്ധന ഓപ്ഷനും വേരിയന്‍ുമെല്ലാം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഇനി ഡീലര്‍ഷിപ്പ് സന്ദര്‍ശനമാവാം. അത്യാവശ്യം നല്ല ഓഫറില്‍ കാര്‍ കിട്ടിയാല്‍ ആര്‍ക്കായാലും പുളിക്കില്ലെല്ലോ. അതിനാല്‍ തന്നെ ഒന്നിലധികം ഡീലര്‍ഷിപ്പുകളില്‍ കയറി ക്വട്ടേഷന്‍ തയാറാക്കുക. ഏറ്റവും മികച്ച ഓഫറും ഡിസ്‌കൗണ്ടും നല്‍കുന്ന ഡീലറുടെ പക്കല്‍ നിന്ന് കാര്‍ വാങ്ങാം. ഡീലര്‍ഷിപ്പുകാരോട് പേശി മികച്ച ഓഫറുകളും ആക്‌സസറികളും നേടിയെടുക്കാനായി ശ്രമിക്കാവുന്നതാണ്.

കാര്‍ വാങ്ങുന്നതിന് മുമ്പ് പലരും ചെയ്യാന്‍ വിട്ടുപോകുന്ന ഒരു കാര്യമാണ് പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍. ഡെലിവറിക്ക് മുമ്പ് നമ്മുടെ വാഹനം പരിശോധിക്കേണ്ടത് സുപ്രധാന കാര്യമാണ്. കാര്‍ ഡീലര്‍ഷിപ്പില്‍ എത്തിയെന്ന വിവരം ലഭിച്ചാല്‍ നിങ്ങള്‍ക്ക് പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍ നടത്താനായി ആവശ്യമുന്നുയിക്കാം. കാറിന് വല്ല തകരാറുകളോ പിഴവുകളോ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ നിങ്ങളെ ഇത് സഹായിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








