കാര്‍ എടുക്കാന്‍ ചെല്ലുമ്പോള്‍ ലോണ്‍ കിട്ടുന്നില്ലേ? കാരണങ്ങള്‍ ഇതൊക്കെയാകാം

ഇന്ന് പലരുടെയും കാര്‍ എന്ന സ്വപ്നം പൂവണിയിക്കാന്‍ സഹായിക്കുന്നത് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന ലോണുകള്‍ ആയിരിക്കും. ആകര്‍ഷകമായ തവണ വ്യവസ്ഥയിലും ഡൗണ്‍ പെയ്മന്റുകളിലും ഇന്ന് നിരവധി ബാങ്കുകള്‍ ലോണുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ കാറുകള്‍ക്ക് മാത്രമല്ല യൂസ്ഡ് കാറുകള്‍ക്ക് വരെ ഇന്ന് ലോണ്‍ ലഭിക്കും. എന്നാല്‍ ചില വ്യവസ്ഥകള്‍ ബാധകമാണെന്ന് മാത്രം. ചിലപ്പോള്‍ നിങ്ങള്‍ സ്വപ്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് പായുന്ന സ്വപ്നങ്ങള്‍ കണ്ട് കൊണ്ടിരിക്കെ ഒറ്റ നിമിഷം കൊണ്ടായിരിക്കും അവ തകിടം മറിയുന്നത്. നിങ്ങളുടെ കാര്‍ ലോണ്‍ നിരസിക്കപ്പെടുന്ന സാഹചര്യത്തെ കുറിച്ചാണ് പറഞ്ഞുവന്നത്.

റെഡി ക്യാഷ് കൊടുക്കാനില്ലാതെ ആറ്റുനോറ്റ് ലോണിട്ട് കാര്‍ (Car Loan) വാങ്ങാനിരുന്നവര്‍ക്ക് തലക്ക് അടിയേല്‍ക്കുന്നത് പോലെയാകും ഈ ലോണ്‍ നിരസിക്കല്‍. ഇത്തരം സാഹചര്യങ്ങളില്‍ എന്തുകൊണ്ടാണ് ഒരു കാര്‍ ലോണ്‍ അപേക്ഷ നിരസിക്കപ്പെടുന്നത് എന്ന് മനസിലാക്കാന്‍ നാം ശ്രമിക്കണം. അത് മനസ്സിലാക്കി കഴിഞ്ഞാല്‍ സാധാരണയായി വരാന്‍ സാധ്യതയുള്ള തെറ്റുകള്‍ തിരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

car loan

ഒരാള്‍ക്ക് കാര്‍ വാങ്ങാനുള്ള വായ്പയ്ക്ക് അംഗീകാരം നല്‍കുന്നതിന് മുമ്പ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പല ഘടകങ്ങളും വിലയിരുത്തുന്നു. അപേക്ഷകന്റെ സാമ്പത്തിക നില, ക്രെഡിറ്റ് സ്‌കോര്‍, വരുമാനം, രേഖകളുടെ ആധികാരികത എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. ഒരാളുടെ കാര്‍ നിരസിക്കാനുള്ള പ്രധാന കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ അതില്‍ ഏറ്റവും ആദ്യം വരുന്നതാണ് കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ആണ്. വായ്പ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ഒരാള്‍ക്ക് വായ്പ അനുവദിക്കുന്നതിന് മുമ്പ് അയാള്‍ മുന്‍പ് എടുത്ത വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിട്ടുണ്ടോ അതോ അതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് ബാങ്കുകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുന്നു. അപേക്ഷകന്‍ മുന്‍ വായ്പകള്‍ തിരിച്ചടയ്ക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കാര്‍ വായ് നിഷേധിക്കുന്നതിലേക്ക് നയിച്ചേക്കാം. തിരിച്ചടയ്ക്കാത്ത തുക കാറിന്റെ മൂല്യത്തേക്കാള്‍ കൂടുതലാണെങ്കില്‍ ഇത് ലോണ്‍ നിരസിക്കാന്‍ കാരണമാകും.

car loan

ബാങ്ക് ലോണ്‍ അനുവദിക്കുന്നതിന് മുമ്പ് പരിഗണിക്കുന്ന ഒന്നാണ് വരുമാനം. വായ്പയുടെ പ്രതിമാസ തവണകള്‍ അതായത് ഇഎംഐ നിങ്ങള്‍ക്ക് കൃത്യമായി അടക്കാന്‍ കഴിയുമോ എന്ന് ധനകാര്യ സ്ഥാപനങ്ങള്‍ പരിശോധിക്കും. ഇതിനായി ബാങ്കുകള്‍ നിങ്ങളുടെ പ്രതിമാസ വരുമാനം വിലയിരുത്തും. സ്ഥിരം ജോലിയാണോ അതോ താല്‍ക്കാലിക ജോലിയാണോ എന്ന കാര്യങ്ങള്‍ പരിശോധിക്കും. നിങ്ങളുടെ വരുമാനം അസ്ഥിരമാണെങ്കില്‍ അത് വായ്പ അനുവദിക്കുന്നതിനെ ബാധിക്കാന്‍ ഇടയുണ്ട്.

ലോണിന് അപേക്ഷിച്ചയാള്‍ക്ക് ഇതിനകം ഒന്നിലധികം കടങ്ങള്‍ ഉണ്ടെങ്കില്‍ അത് കടം-വരുമാന അനുപാതം വര്‍ധിപ്പിക്കുന്നു. തല്‍ഫലമായി ബാങ്കുകള്‍ പുതിയ വായ്പാ അപേക്ഷ നിരസിച്ചേക്കാം. കാര്‍ ലോണിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന സംഗതി രേഖകള്‍ ആണ്. ലോണിന് അപേക്ഷിക്കുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ പ്രധാനപ്പെട്ട രേഖകള്‍ കാണാതിരിക്കുകയോ ചെയ്യുന്നത് വായ്പ നിരസിക്കാന്‍ ഇടയാക്കിയേക്കാം.

car loan

ലോണ്‍ ആവശ്യങ്ങള്‍ക്കായി ഓരോ ബാങ്കുകളും പ്രത്യേക രേഖകളാണ് ആവശ്യപ്പെടുക. വായ്പയ്ക്ക് അംഗീകാരം ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകള്‍ക്കൊപ്പം സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും മറ്റ് സാമ്പത്തിക ബാധ്യതകളും നിങ്ങളുടെ വായ് നിഷേധിക്കപ്പെടാന്‍ കാരണമാകുന്നു. മുകളില്‍ പറഞ്ഞ കാരണങ്ങള്‍ മനസ്സിലാക്കി വ്യക്തതയോടെ അപേക്ഷിച്ചാല്‍ കാര്‍ ലോണ്‍ ലഭിക്കാനുള്ള സാധ്യതകള്‍ മെച്ചപ്പെടും.

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള വഴികള്‍ നോക്കുകയും രേഖകളുടെ കാര്യത്തിലെന്ന പോലെ തികച്ചും ഒഴിവാക്കാന്‍ സാധിക്കുന്ന തെറ്റുകള്‍ വരാതെ സൂക്ഷിക്കുകയും ചെയ്താല്‍ ഇഷ്ടപ്പെട്ട കാര്‍ നിങ്ങളുടെ വീടിന്റെ പോര്‍ച്ചിലിരിക്കും. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 7, 2024, 12:00 [IST]
English summary
Top reasons behind car loan application rejection explained in malayalam
കൂടുതല്‍... #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X