എന്തിനാണ് കുഞ്ഞുങ്ങളെ കാറില്‍ പൂട്ടിയിട്ട് കൊല്ലുന്നത്?

By Santheep

വാര്‍ത്ത: രണ്ട് വയസ്സുള്ള പെണ്‍കുട്ടി കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. ജൂണ്‍ 30ന് രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. മാതാപിതാക്കള്‍ കുട്ടികളെ കാറിനുള്ളിട്ട് പൂട്ടിയതിനു ശേഷം ഷോപ്പിംഗിന് പോകുകയായിരുന്നു. മഹിമ (2), പര്‍വാന (3), ഫര്‍ഹാന്‍ (5) എന്നിവരില്‍ മഹിമയാണ് മരിച്ചത്. ഏതാണ്ട് ഒരു മണിക്കൂൂര്‍ നേരത്തേക്ക് കുട്ടികളുടെ രക്ഷിതാക്കളായ ഇഷ്താഖ് ഖാന്‍, ഉന്നാസ് എന്നിവര്‍ തിരിച്ചെത്തിയില്ല. കൂട്ടികളുടെ മരണവെപ്രാളം പുറത്തുള്ളവര്‍ ചിലര്‍ കണ്ടുവെങ്കിലും ഏറെ വൈകിപ്പോയിരുന്നു. രണ്ടുവയസ്സുകാരിയായ മഹിമ ആശുപത്രിയിലെത്തും മുമ്പ് മരണമടഞ്ഞു. മറ്റ് രണ്ടു കുട്ടികളെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇത്തരം സംഭവങ്ങള്‍ ഈയിടെയായി ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചെന്നൈയിലും ബങ്കളുരുവിലുമെല്ലാം കുഞ്ഞുങ്ങളെ കാറിനകത്തിട്ട് പൂട്ടി മാതാപിതാക്കള്‍ പോകുന്നു. ചിലര്‍ കുട്ടികളെ മറന്നു വെക്കുകയാണ് ചെയ്യുന്നത്! തണുത്തു വെറുങ്ങലിച്ചോ, ഉയര്‍ന്ന ചൂട് താങ്ങാനാവാതെയോ, കുട്ടികള്‍ കൊല്ലപ്പെടുന്നു. എന്തുകൊണ്ടിത് സംഭവിക്കുന്നു?

Two-Year-Old Girl Died Of Suffocation In The Car

പല കാരണങ്ങളുണ്ട്. ഒന്ന് മേല്‍പ്പറഞ്ഞ സംഭവത്തിലെപ്പോലെ ഉള്ളില്‍ വായു സഞ്ചാാരം കുറഞ്ഞ് ശ്വാസംമൂട്ടി മരണം സംഭവിക്കാം. മറ്റൊന്ന്, ഏസി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സംഭവിക്കാറുള്ളതാണ്. തണുപ്പ് കൊടിയ തോതില്‍ ഉയര്‍ന്ന് 'ഹൈപ്പോതെര്‍മിയ' എന്ന് വിളിക്കുന്ന അവസ്ഥയില്‍ മരണം സംഭവിക്കുന്നു. ശരീരത്തിന്റെ താപനില വളരെയധികം കുറഞ്ഞു വരികയാണ് ഈയവസ്ഥയില്‍ സംഭവിക്കുന്നത്. തണുപ്പേറിയ പ്രദേശങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Two-Year-Old Girl Died Of Suffocation In The Car

മറ്റൊന്ന് 'ഹൈപ്പര്‍തെര്‍മിയ' എന്ന് വിളിക്കപ്പെടുന്ന അവസ്ഥയാണ്. കാറിനുള്ളില്‍ താപനില വര്‍ധിക്കുകയും ശരീരത്തിന് താങ്ങാനാവുന്നതിലധികമായിത്തീരുകയും ചെയ്യുന്നു. വേറൊരു കാരണം എന്‍ജിന്‍ പുറത്തുവിടുന്ന പുക ഏതെങ്കിലും വഴിയിലൂടെ അകത്തു കയറുന്നതാണ്. കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് സാന്നിധ്യം വര്‍ധിക്കുകയും ഇത് മരണകാരണമാവുകയും ചെയ്യുന്നു.

Two-Year-Old Girl Died Of Suffocation In The Car

കാറിനകത്തെ ചൂട് വളരെ പെട്ടെന്ന് ഉയരുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടോ മൂന്നോ മിനിട്ടിനുള്ളില്‍ 140 ഡിഗ്രീസ് ഫാരന്‍ഹീറ്റ് വരെയെത്താം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പറ്റിയ ഒരേയൊരു വഴി കുട്ടികളെ കാറില്‍ ഉപേക്ഷിച്ച് പോകാതിരിക്കുക എന്നതാണ്.

Two-Year-Old Girl Died Of Suffocation In The Car

താപനില വര്‍ധിച്ച് ക്ഷീണിച്ച അസ്ഥയില്‍ കുട്ടിയെ പുറത്തെടുത്താല്‍ തണുത്ത ഇടത്തില്‍ നിറുത്തിയും തണുത്ത കാറ്റടിപ്പിച്ചും ശരീരത്തിന്റെ താപനില വീണ്ടെടുക്കാന്‍ സഹായിക്കുകയാണ് ചെയ്യേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

Two-Year-Old Girl Died Of Suffocation In The Car

എങ്ങനെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. എല്ലാവരും എല്ലാ വിവരവും അറിയുന്നുണ്ട് എന്ന് പറയപ്പെടുന്ന ഒരു ലോകത്തില്‍? ഇതിന് കാരണം തിരയേണ്ടത് തലച്ചോറിലാണെന്ന് പറയുന്നു ചില വിദഗ്ധര്‍. ദൈനംദിന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ട തലച്ചോറിലെ ഭാഗങ്ങള്‍ കൊടിയ ടെന്‍ഷനുകളില്‍ പെട്ട് ആകെ തകരാറിലാവുകയും ചെയ്യേണ്ടവ ചെയ്യാതിരിക്കുകയും ചെയ്യരുതാത്തത് ചെയ്യുകയും ചെയ്യുന്നു. തല്‍ഫലമായി കുട്ടികളെ മരണത്തിന്റെ വാഹനത്തില്‍ പൂട്ടിയിട്ട് അവര്‍ ഷോപ്പിംഗിന് പോകുന്നു.

More from DriveSpark

Article Published On: Monday, July 1, 2013, 17:00 [IST]
English summary
A two-year-old girl has died of suffocation inside the car in Rajastan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X