പങ്ചറായ ടയര്‍ മാറ്റുന്നതെങ്ങനെ? 10 സിമ്പിള്‍ പണികള്‍

By Santheep

ലോകത്തിലെ ഏറ്റവും അലമ്പ് കാര്യങ്ങളിലൊന്നാണ് യാത്രയ്ക്കിടെ ടയര്‍ പങ്ചറാവുന്നത്. എന്തുചെയ്യട്ടെ, നമ്മുടെ റോഡുകളില്‍ ഇതൊരു സാധാരണ സംഭവമാണ്! തൊട്ടടുത്ത് ഏതെങ്കിലും വര്‍ക് ഷോപ്പുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. എന്നാല്‍ മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇത്തരം സ്ഥലങ്ങളെ പ്രത്യേകം ഒഴിവാക്കിയാണ് ടയര്‍ പങ്ചറാവാറുള്ളത്. കേടായ ടയര്‍ മാറ്റുക എന്നതാണ് ഇവിടെ നമുക്ക് മുമ്പിലുള്ള പോംവഴി. എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍പരിചയമില്ലാത്തയാളാണ് നിങ്ങളെങ്കില്‍ മനസ്സും പങ്ചറാകുന്നു!

ഇവിടെ വഴിയില്‍വെച്ച് ടയര്‍ മാറ്റാനാവാതെ മനസ്സ് പങ്ചറായി നില്‍ക്കുന്നവര്‍ക്കായി കാര്യങ്ങള്‍ വിശദീകരിക്കുന്നു. എങ്ങനെ ഒരു ടയര്‍ മാറ്റിയിടാം എന്നതാണ് വിഷയം. താഴെ ചിത്രത്താളുകളിലേക്ക് നീങ്ങുക.

പ്രത്യേകം ശ്രദ്ധിക്കുക: വാഹനത്തില്‍ കമ്പനി വീലുകളാണെങ്കില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കാറിലുള്ള സ്പാനര്‍ ഫിറ്റാകും എന്നുറപ്പ്. പിന്നീട് വീലുകള്‍ മാറ്റിയിട്ടുണ്ടെങ്കില്‍ അതിന് യോജിച്ച സ്പാനര്‍ കൂടി കരുതേണ്ടതുണ്ട്.

പങ്ചറായ ടയര്‍ മാറ്റുന്നതെങ്ങനെ? 10 സിമ്പിള്‍ പണികള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

01.

01.

പങ്ചറായി എന്നുറപ്പായാല്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കുക. പതുക്കെ വാഹനം സുരക്ഷിതമായ ഇടത്തേക്ക് മാറ്റി നിര്‍ത്തുക. കാറിനകത്തെ എമര്‍ജന്‍സി സൈന്‍ പുറത്ത് സ്ഥാപിക്കുക. ഒരു സിഗരറ്റെടുത്ത് കത്തിച്ച് റിലാക്‌സാവുക.

02.

02.

സാധ്യമാണെങ്കില്‍ ഗിയറില്‍ പാര്‍ക്ക് ചെയ്യുക. ജാക്ക് വെക്കുമ്പോള്‍ വാഹനം നീങ്ങാതിരിക്കാന്‍ ഹാന്‍ഡ് ബ്രേക്ക് കൊടുക്കാന്‍ മറക്കാതിരിക്കുക.

03.

03.

കാറിന്റെ ബൂട്ടില്‍ ടയര്‍ മാറ്റുന്നതിനാവശ്യമായ ടൂളുകള്‍ ഉണ്ടായിരിക്കും. വീല്‍ സ്പാനര്‍, ജാക്ക്, ജാക്ക് ഹാന്‍ഡില്‍ എന്നിവ പുറത്തെടുക്കുക. ഇവിടെ ത്രികോണാകൃതിയിലുള്ള എമര്‍ജന്‍സി സൈനും സൂക്ഷിച്ചിരിക്കും. സ്‌പെയര്‍ വീലും പുറത്തെടുക്കുക. എമര്‍ജന്‍സി സൈൻ കാറില്‍നിന്ന് 25 മീറ്റര്‍ അകലത്തില്‍ ഇത് സ്ഥാപിക്കണമെന്നാണ് വെപ്പ്. ഇതൊരു സുരക്ഷാ മുന്‍കരുതലാണ്. ചെയ്യുന്നതില്‍ മടി കാണിക്കരുത്.

04.

04.

ഡ്രൈവര്‍ സൈഡിലുള്ള ഫ്‌ലോര്‍ മാറ്റ് പുറത്തെടുത്തിടുന്നത് നല്ലതാണ്. നിലത്തിരുന്നുള്ള പണികളാണ് വരാന്‍ പോകുന്നത്. വീൽ കാപ്പ് ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഊരിയെടുക്കുക. വീല്‍ നട്ടുകള്‍ ലൂസാക്കിയിടുക. ഇതിനുശേഷമാണ് ജാക്ക് വെക്കേണ്ടത്.

05.

05.

ശരിയായ ഇടത്തില്‍ ജാക്ക് വെക്കുക. ഓരോ വണ്ടിക്കും ജാക്ക് വെക്കേണ്ട ഇടങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇത് യൂസര്‍ മാന്വലില്‍ ചിത്രസഹിതം നല്‍കിയിരിക്കും. എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്നതാണ്.

06.

06.

കൃത്യമായ ഇടത്തില്‍ ജാക്ക് വെച്ച് പതുക്കെ ഉയര്‍ത്തുക. തറയുമായി ഒരു രണ്ടിഞ്ച് അകലം വരത്തക്ക വിധത്തില്‍ ഉയര്‍ത്താവുന്നതാണ്. പങ്ചറായ ടയറിനെക്കാള്‍ വലിപ്പക്കൂടുതല്‍ സ്‌പെയര്‍വീലിനുണ്ടായിരിക്കും എന്നത് മനസ്സില്‍ക്കണ്ട് ആവശ്യമായ ഇടം നല്‍കുക.

07.

07.

ഇനി വീല്‍ നട്ടുകള്‍ പൂര്‍ണമായും അഴിച്ചെടുക്കാം. പുറത്തെടുത്തു വെച്ചിട്ടുള്ള മാറ്റില്‍ ഇവ സൂക്ഷിക്കുക. നട്ടുകള്‍ക്ക് ഉരുണ്ടുകളിക്കാനുള്ള ഒരു ടെന്‍ഡന്‍സിയുള്ളതായി കാണപ്പെടുന്നു. ഇവ നഷ്ടപ്പെട്ടാല്‍ മൂഞ്ചിപ്പോകും. (അപൂര്‍വം ചില വാഹനങ്ങളില്‍ സ്‌പെയര്‍ വീലിനൊപ്പം നട്ടുകള്‍ കണ്ടിട്ടുണ്ട്. ഇതൊരു ജാമ്യമായി എടുത്തുകൂടാ. ചെറിയ വാഹനങ്ങളില്‍ പൊതുവില്‍ ഇവ കാണാറില്ല.)

08.

08.

ടയര്‍ എടുത്തുമാറ്റുക. സ്‌പെയര്‍ വീല്‍ ഘടിപ്പിക്കുക. നട്ടുകള്‍ കൈകൊണ്ട് മുറുക്കുകയാണ് ചെയ്യേണ്ടത്. കാര്‍ ജാക്കിലിരിക്കുമ്പോള്‍ സ്പാനര്‍ കൊണ്ട് മുറുക്കാന്‍ ശ്രമിക്കരുത്. ജാക്കില്‍ നിന്ന് കാര്‍ തെന്നിവീഴാന്‍ സാധ്യതയുണ്ട്.

09.

09.

നട്ടുകള്‍ കൈ കൊണ്ട് ഉറപ്പിച്ചതിനുശേഷം ജാക്ക് താഴ്ത്തുക. അടുത്തതായി സ്പാനര്‍ ഉപയോഗിച്ച് നട്ടുകള്‍ നന്നായി മുറുക്കുന്ന പണിയാണ്. എല്ലാ നട്ടുകളും നന്നായി മുറുകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.

10.

10.

പങ്ചറായ വീലിനൊപ്പം എല്ലാ ടൂളും ബൂട്ടിനകത്തേക്ക് കയറ്റുക. നമ്മള്‍ തുടക്കത്തില്‍ ഒരു ത്രികോണം 25 മീറ്റര്‍ അകലെ കൊണ്ടുവെച്ചിട്ടുണ്ടല്ലോ? അതും എടുത്ത് ബൂട്ടില്‍ വെക്കുക.

More from DriveSpark

Article Published On: Tuesday, January 6, 2015, 17:29 [IST]
English summary
Wondering how to change the tyre on your car when its punctured or faulty? Follow this 10 simple steps to change a car tyre. Check if the stepney is in.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X