നിങ്ങൾ ടയർ റൊട്ടേഷൻ നടത്താറുണ്ടോ? ഇതറിഞ്ഞില്ലെങ്കിൽ ടയർ വാങ്ങി കാശ് തീരുമേ

ടയറുകൾ എന്നാൽ ഒരു കാറിന്റെ ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നാണല്ലോ. എഞ്ചിൻ എത്ര കരുത്തുണ്ടെങ്കിലും, ബ്രേക്കുകൾ എത്ര മികച്ചതായാലും, ടയറുകൾ ശരിയായ നിലയിൽ ഇല്ലെങ്കിൽ നിങ്ങളുടെ വാഹനത്തിൻ്റെ പെർഫോമൻസിനേയും സുരക്ഷയേയും ഗൗരവമായി ബാധിക്കും എന്ന് ആദ്യം തന്നെ മനസിലാക്കുക. ടയറുകളുടെ പരിപാലനത്തെ കുറിച്ച് നിരവധി തവണ പല ലേഖനങ്ങളും നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്. അതിൽ തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചിലർ തങ്ങളുടെ കാറുകളിൽ ഇത് ചെയ്യുന്നുമുണ്ടാവാം. ഇനി കാറില്ലെങ്കിലും നിങ്ങൾ കാർ സ്വന്തമാക്കുമ്പോൾ പ്രാവർത്തികമാക്കാൻ വേണ്ടി അറിഞ്ഞു വച്ചോളു.

ടയർ റോട്ടേഷൻ എന്താണെന്ന് ആദ്യം വിശദീകരിക്കാം, വാഹനത്തിലെ ടയറുകളുടെ സ്ഥാനങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനാണ് ടയർ റോട്ടേഷൻ എന്ന് പറയുന്നത്. മുന്നിലെ ടയറുകൾ പിന്നിലേക്കും പിന്നിലെ ടയറുകൾ മുന്നിലേക്കും മാറ്റുക എന്നതാണ് ചെയ്യുന്നത് എന്നാൽ അങ്ങനെ മുന്നിലേക്കും പിന്നിലേക്കും മാത്രമല്ലാതെ X രീതിയിൽ ടയർ മാറ്റുന്ന പ്രക്രിയയമുണ്ട് എന്ന് അറിയാമോ.

how to rotate a car tyre

ഇനി ടയർ റോട്ടേഷൻ്റെ ആവശ്യകത എന്താണെന്ന് പലർക്കും അറിയില്ല, നിങ്ങളുടെ വാഹനത്തിലെ ഓരോ ടയറിനും വ്യത്യസ്തമായ ലോഡ്, വെയർ പാറ്റേൺ (wear pattern) ഉണ്ടാകും. ഫ്രണ്ട് വീൽ ഡ്രൈവ് വാഹനങ്ങളിൽ മുന്നിലെ ടയറുകൾ വേഗത്തിൽ തേഞ്ഞു പേകാറുണ്ട്. കാരണം മുന്നിലെ ടയറുകൾക്കാണ് കൂടുതൽ ഭാരം വഹിക്കേണ്ടത്. റൊട്ടേഷൻ വഴി എല്ലാ ടയറുകളും സമമായ രീതിയിൽ തേയുന്നത് ഉറപ്പാക്കും. ഇത് വഴി ടയറിൻ്റെ ആയുസ്സ് കൂടാൻ കാരണമാകും

പുത്തൻ ടയർ വാങ്ങിയാൽ എത്ര കിലോമീറ്ററിന് ശേഷമാണ് ടയർ റൊട്ടേഷൻ ചെയ്യേണ്ടത് എന്ന് കൂടെ അറിഞ്ഞിരിക്കണം.5000 മുതൽ 10000 കിലോമീറ്ററിന് ഇടയിൽ ടയർ റൊട്ടേഷൻ നടത്തുന്നതാണ് ഉചിതം. എസ്‌യുവികൾക്കും അത് പോലെ തന്നെ ഹെവി വെഹിക്കിൾസിന് ഇടവേളകൾ കുറയ്ക്കുന്നതായിരിക്കും നല്ലത്.ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമാണെങ്കിൽ മുന്നിലെ ടയറുകൾ നേരിട്ട് പിന്നിലേക്കും പിന്നിലെ ടയറുകൾ ക്രോസായി മുന്നിലേക്കും മാറ്റണമെന്നാണ് വിദഗ്ദ അഭിപ്രായം.

how to rotate a car tyre

റിയർ വീൽ ഡ്രൈവ് വാഹനങ്ങളാണെങ്കിൽ പിന്നിലെ ടയറുകൾ നേരിട്ട് മുന്നിലേക്കും മുന്നിലെ ടയറുകൾ ക്രോസായി പിന്നിലേക്കും മാറ്റുമെങ്കിൽ ഓൾ വീൽ ഡ്രൈവ് വാഹനങ്ങളിൽ ടയർ റൊട്ടേഷൻ നടത്തേണ്ടത് എല്ലാ ടയറുകളും ക്രോസായി തന്നെ മാറ്റുകയാണ്. അതായത് X പാറ്റേൺ ഉപയോഗിക്കുക. ഓൾ വീൽ ഡ്രൈവ് വാഹനങ്ങളെ സംബന്ധിച്ച് റൊട്ടേഷൻ വളരെ പ്രധാനമാണ്, കാരണം ടയർ വ്യത്യാസം ട്രാൻസ്മിഷൻ സിസ്റ്റത്തെ വരെ ബാധിക്കും.

നിങ്ങളുടെ ടയറുകളുടെ ആയുസ് വർധിപ്പിക്കുന്നതിനുളള മറ്റ് കുറച്ച് നുറുങ്ങ് വിദ്യകൾ കൂടി പറഞ്ഞു തരാം. ഓരോ മാസവും ഒരിക്കൽ എങ്കിലും ടയർ പ്രഷർ പരിശോധിക്കാൻ മറക്കരുതേ. കൂടുതൽ പ്രഷർ നൽകിയാൽ ടയറിൻ്റെ ഗ്രിപ്പ് കുറയും, എന്നാൽ കാറ്റ് കുറവായാൽ മൈലേജ് കുറഞ്ഞ് ടയർ അതിവേഗം തേയാനും വഴിയൊരുക്കും.

how to rotate a car tyre

വീൽ അലൈൻമെന്റും ബാലൻസിംഗും ചെയ്യാൻ മറക്കരുതേ. അലൈൻമെന്റ് തെറ്റിയാൽ കാറ് ഒരു വശത്തേക്ക് വലിച്ചു മാറുന്നത് പോലെ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. ഇത് വഴി നിങ്ങളുടെ വാഹനത്തിൻ്റെ ബാലൻസ് തെറ്റുകയും അപകടം ഉണ്ടാകുകയും ചെയ്യും. ടയർ ശ്രദ്ധിക്കുന്നത് പോലെ നിങ്ങളുടെ ഡ്രൈവിങ്ങ് രീതിയും ഒന്ന് ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. അതിവേഗത്തിൽ ആക്സിലറേറ്റ് ചെയ്യുന്നതും പെട്ടെന്നുളള ബ്രേക്കിങ് ചെയ്യുന്നതും ഒഴിവാക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 13, 2025, 13:16 [IST]
English summary
Tyre rotation and maintenance tips for longer tyre life in malayalam
കൂടുതല്‍... #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X