'വെള്ളത്തിലായി' യുഎഇ; ഗള്‍ഫുകാരെ, മഴയത്ത് വണ്ടിയോടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ...

മെച്ചപ്പെട്ട ജീവിതം തേടി ലക്ഷക്കണക്കിന് മലയാളികള്‍ പ്രവാസികളായി വസിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുബൈ അടക്കം യുഎഇയിടെ വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്ത് പെയ്യുകയാണ്. മരുഭൂമിയില്‍ അളവില്‍ കൂടുതല്‍ മഴ പെയ്താല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ എല്ലാവര്‍ക്കുമറിയാം. യുഎഇയെ കൂടാതെ മറ്റൊരു ഗള്‍ഫ് രാജ്യമായ ഒമാനിലും കനത്ത മഴയാണ്.

ഈ ഒരു സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് പല ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഫൈ്ലറ്റുകള്‍ വെള്ളക്കെട്ടുകള്‍ കീറിമുറിച്ച് ഓടുന്ന ദൃശ്യങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. അതുപോലെ തന്നെ വാഹനപ്രേമികളുടെ ഉള്ളുലയ്ക്കുന്ന നിരവധി ദൃശ്യങ്ങളും യുഎഇയില്‍ നിന്ന് വരുന്നുണ്ട്. ലോകോത്തര കാറുകളാല്‍ സമ്പന്നമാണ് യുഎഇയിലെ നിരത്തുകള്‍.

UAE Rain 2024 Golden Rules Helps For Safe Driving During Bad Weather

മഴ കാരണം രൂപപ്പെട്ട വെള്ള കെട്ടുകളില്‍ വില കൂടിയ എസ്യുവികള്‍ നിശ്ചലമായി കിടക്കുന്ന ചിത്രങ്ങള്‍ വാഹന പ്രേമികളുടെ ഉള്ളുലയ്ക്കും. പല ബസുകളും റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട കാഴ്ച കാണാം. ചില യുവാക്കള്‍ വെള്ളത്തില്‍ ഭാഗികമായി മുങ്ങിയ വാഹനങ്ങള്‍ തള്ളി മാറ്റാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും നാം സോഷ്യല്‍ മീഡിയയില്‍ കണ്ടു. യുഎഇയിലെ എമിറേറ്റ്സുകളിലും അയല്‍രാജ്യങ്ങളിലും മഴ ശമിക്കാത്ത സാഹചര്യത്തില്‍ വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുന്നു.

വാഹനത്തെ അറിയുക: വണ്ടിയുടെ കണ്ടീഷന്‍ കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വിന്‍ഡ്‌സ്‌ക്രീന്‍ വൈപ്പറുകള്‍ കൃത്യമായ സ്പീഡ് ക്രമീകരണങ്ങളിലൂടെ കൃത്യമായി ഉപയോഗിക്കാം. വിന്‍ഡ്സ്‌ക്രീനില്‍ ഫോഗ് അടിയുന്നത് ഒഴിവാക്കാനായി എസി ഫലപ്രദമായി ഉപയോഗിക്കുന്നത് വളരെ നിര്‍ണായകമാണ്. ദൃശ്യപരത ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. വാഹനത്തിന് എന്തെങ്കിലും മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ വണ്ടി ഒതുക്കിയിട്ട് ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കുക. അത്തരം സാഹചര്യങ്ങളില്‍ വണ്ടി ഓടിച്ച് പോകുന്നത് അപകടകരമാണ്.

UAE Rain 2024 Golden Rules Helps For Safe Driving During Bad Weather

വേഗത കുറയ്ക്കുക: മഴക്കാലത്ത് റോഡുകള്‍ വഴുവഴുപ്പുള്ളതായിരിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണം കൊണ്ട് വാഹനം തെന്നി നീങ്ങാനും നിയന്ത്രണം നഷ്ടപ്പെടാനുമുള്ള സാധ്യത വര്‍ധിക്കുന്നു. വേഗത കുറച്ചാല്‍ അക്വാപ്ലാനിംഗിനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും. മാത്രമല്ല അപകടകരമായ സാഹചര്യങ്ങളില്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ മതിയായ സമയവും നമുക്ക് ലഭിക്കുമെന്ന കാര്യവും ഓര്‍മിക്കുക.

ബ്രേക്കിംഗ് ദൂരം: വെള്ളക്കെട്ടുള്ള റോഡുകളിലോ നനഞ്ഞ റോഡിലൂടെയോ വാഹനം ഓടിക്കുമ്പോള്‍ മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കണം. മുന്നിലുള്ള കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്താലോ അല്ലെങ്കില്‍ വേറെ വാഹനവുമായി കൂട്ടിയിടിക്കുകയോ ചെയ്താല്‍ നനവുള്ള റോഡില്‍ വണ്ടി കൃത്യമായി നിര്‍ത്താന്‍ ഡ്രൈവര്‍മാര്‍ക്ക് മതിയായ സമയം ലഭിക്കും. അമിത വേഗത്തില്‍ വാഹനമോടിക്കുകയോ അല്ലെങ്കില്‍ മുന്നിലുള്ള വാഹനത്തില്‍ നിന്ന് മതിയായ ബ്രേക്കിംഗ് ഡിസ്റ്റന്‍സ് വിടാതിരിക്കുകയോ ചെയ്യുന്നതാണ് മഴക്കാലത്ത് അപകടങ്ങള്‍ കൂടാനുള്ള ഒരു പ്രധാന കാരണം.

UAE Rain 2024 Golden Rules Helps For Safe Driving During Bad Weather

ക്രൂയിസ് കണ്‍ട്രോള്‍: നനഞ്ഞ റോഡുകളില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വെള്ളം കെട്ടില്‍ ഹൈഡ്രോപ്ലാനിംഗിന് ശേഷം ടയറുകള്‍ ട്രാക്ഷന്‍ വീണ്ടെടുത്തുകഴിഞ്ഞാല്‍ ഓട്ടോമാറ്റിക് ആക്‌സിലറേഷന്‍ കണ്‍ട്രോള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കുമെന്നതാണ് കാരണം. നനവുള്ള റോഡിലൂടെ വണ്ടിയോടിച്ചുള്ള പരിചയം എല്ലാ ഡ്രൈവര്‍മാര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാവരും ഒരുങ്ങിയിരിക്കണം.

കാഴ്ച: മുകളില്‍ പറഞ്ഞ പോലെ സാധാരണഗതിയില്‍ നമ്മള്‍ വണ്ടിയോടിക്കുമ്പോള്‍ മുന്നിലുള്ള വാഹനങ്ങളുമായി '3 സെക്കന്‍ഡ്' ഗ്യാപ് ഇടണമെന്നാണ് പറയാറ്. എന്നാല്‍ കനത്ത മഴയില്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് കൃത്യമായ കാഴ്ച ലഭിക്കുന്നില്ലെങ്കില്‍ മുന്നിലുള്ള വണ്ടിയുമായി 5 സെക്കന്‍ഡിന്റെ ദൂരമെങ്കിലും വിട്ടായിരിക്കണം നമ്മള്‍ വണ്ടി ഓടിക്കേണ്ടത്. മുന്നിലും പിന്നിലും ഫോഗ് ലൈറ്റുകള്‍ ആക്റ്റിവേറ്റ് ചെയ്ത് ഹെഡ്‌ലൈറ്റുകള്‍ ലോ ബീമില്‍ ഇട്ട് ഓടിക്കാന്‍ ശ്രദ്ധിക്കുക.

UAE Rain 2024 Golden Rules Helps For Safe Driving During Bad Weather

ഹസാര്‍ഡ് ലൈറ്റുകള്‍: വണ്ടി ബ്രേക്ക് ഡൗണാകുകയോ സഹായം ആവശ്യമായി വരുന്ന വേളയിലോ മാത്രം ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കുക. അതുപോലെ തന്നെ ഫോഗ് ലാമ്പ് ഉപയോഗത്തിലും ശ്രദ്ധ വേണം. പിന്നില്‍ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും കാഴ്ച മറക്കുകയും ചെയ്യുന്നതിനാല്‍ ദൂരക്കാഴ്ച കുറയുമ്പോള്‍ മാത്രം പിന്‍വശത്തെ ഫോഗ് ലാമ്പുകള്‍ മിന്നിക്കുക. ഫോഗ് ലൈറ്റുകള്‍ക്ക് ബ്രേക്ക് ലൈറ്റുകള്‍ മറയ്ക്കാന്‍ കഴിയും, അതിനാല്‍ പിന്നിലെ ഡ്രൈവര്‍മാര്‍ നിങ്ങള്‍ ബ്രേക്ക് ചെയ്യുന്നത് കാണാനിടയില്ലെന്നതും ഓര്‍ക്കുക.

പ്ലാനിംഗ്: കനത്ത മഴ പെയ്യുമ്പോള്‍ അത്യാവശ്യമെങ്കില്‍ മാത്രം വാഹനവുമായി പുറത്തിറങ്ങുക. ദീര്‍ഘദൂര യാത്രയാണ് പോകുന്നതെങ്കില്‍ വാഹനത്തിന്റെ കണ്ടീഷന്‍ പരിശോധിച്ച് ഉറപ്പ് വരുത്തി ആവശ്യമെങ്കില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുക. യാത്ര ആരംഭിക്കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റും പങ്കുവെച്ച കാലാവസ്ഥ മുന്നറിയിപ്പുകളിലൂടെ കണ്ണോടിക്കാം. ഒഴിവാക്കേണ്ട റൂട്ടുകള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് മനസ്സിലാക്കാം. മഴ പെയ്യുന്ന സാഹചര്യത്തില്‍ വാദികള്‍, തടാകങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍ എന്നിങ്ങനെ വെള്ളപ്പൊക്ക സാധ്യതയുള്ള ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം.

റോഡ് സൈനുകള്‍ വ്യക്തമല്ലെങ്കില്‍ പരിചിതമല്ലാത്ത ഇടങ്ങളിലെ വെള്ളക്കെട്ടുകളില്‍ വണ്ടി ഇറക്കുന്നത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇത് എഞ്ചിന്‍ തകരാറിലേക്ക് വരെ നയിച്ചേക്കാം. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ യുഎഇയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന പഴമൊഴി ഓര്‍മിച്ച് എല്ലാവരും ശ്രദ്ധിച്ച് വാഹനം ഓടിക്കാന്‍ ശ്രമിക്കുക.

More from DriveSpark

Article Published On: Wednesday, April 17, 2024, 14:17 [IST]
English summary
Uae rain 2024 golden rules helps for safe driving during bad weather
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X