വണ്ടി റിന്യൂവല്‍ ആയോ? ആര്‍സി പുതുക്കേണ്ടത് എങ്ങനെയെന്ന് പറഞ്ഞുതരാം...

ഒരു വാഹനം വാങ്ങിക്കഴിഞ്ഞാല്‍ ഇന്ധനം അടിച്ച് അവ ഓടിച്ചാല്‍ മാത്രം പോര. വാഹനം നല്ല രീതിയില്‍ പരിപാലിക്കുകയും വേണമെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. ഇതിന്റെ കൂടെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ് പേപ്പര്‍ വര്‍ക്കുകള്‍. നമ്മള്‍ ഇതിനെ നാടന്‍ ഭാഷയില്‍ ബുക്കും പേപ്പറും ക്ലിയറാക്കി കൊണ്ടു നടക്കണമെന്ന് പറയും. ഒരു വാഹനം ഓടിക്കാന്‍ ആവശ്യമായ രേഖകളുടെ കാലാവധിയും മാറ്റമുണ്ട്. ഓരോ ആറ് മാസത്തിലും പുക പരിശോധന സര്‍ട്ടിഫിക്കറ്റും (പിയുസി) ഓരോ കൊല്ലവും ഇന്‍ഷൂറന്‍സും പുതുക്കണം. ഇതോടൊപ്പം 15 വര്‍ഷത്തിന് ശേഷം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) അല്ലെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (എഫ്‌സി) പുതുക്കേണ്ടതുണ്ട്.

മലിനീകരണം കൂടുതലുള്ള ഡല്‍ഹിയില്‍ പക്ഷേ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ പുതുക്കി നല്‍കില്ല. എന്നാല്‍ നമ്മുടെ കേരളത്തില്‍ ഒരു വാഹനത്തിന് പ്രായം 15 തികഞ്ഞാല്‍ അതിന്റെ ആര്‍സി പുതുക്കേണ്ടത് അത്യാവശ്യമാണ്. പലരും 15 വര്‍ഷമൊന്നും ഒരു വാഹനം സൂക്ഷിക്കണമെന്നില്ല.

how to renew your vehicle registration certificate

എന്നിരുന്നാലും കാറിന്റെ കാര്യമെല്ലാം വരുമ്പോള്‍ 15 വര്‍ഷത്തോളം പഴക്കമുള്ള സെക്കന്‍ഡ് ഹാന്‍ഡ് വണ്ടി വാങ്ങുന്നവര്‍ ഒത്തിരിയുണ്ട്. അവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഒരു വാഹനത്തിന്റെ ആര്‍സി പുതുക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ വിവരിക്കാം. ഓണ്‍ലൈനായും ഓഫ്‌ലൈനായും നമുക്ക് ആര്‍സി പുതുക്കുന്നതിന് അപേക്ഷിക്കാം. ഇതിന് ചില രേഖകള്‍ അത്യാവശ്യമാണ്. അവ ഏതൊക്കെയാണെന്ന് നമുക്ക് ആദ്യം നോക്കാം.

ഒറിജിനല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫോം 25 (പൂരിപ്പിച്ച് ഒപ്പിട്ടത്), ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പിയുസി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഫോം 60 അല്ലെങ്കില്‍ ഫോം 61, വാഹനത്തിന്റെ എഞ്ചിന്റെയും ഷാസി നമ്പറിന്റെയും പെന്‍സില്‍ പ്രിന്റ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, റോഡ് നികുതി അടച്ചതിന്റെ രേഖ, വാഹന ഉടമയുടെ ഐഡന്റിറ്റി, ഒപ്പ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.

ആര്‍സി ഓണ്‍ലൈനായി എങ്ങനെ പുതുക്കാം എന്നത് നമുക്ക് ആദ്യം നോക്കാം. വാഹന ആര്‍സി ഓണ്‍ലൈനായി പുതുക്കുന്നതിനായി പരിവാഹന്‍ സേവ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. ആദ്യം ഓണ്‍ലൈന്‍ സര്‍വീസസ് (Online Services) തെരഞ്ഞെടുത്ത ശേഷം വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസസ് (Vehicle-Related Services) തെരഞ്ഞെടുക്കുക. അടുത്തതായി നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക.

ശേഷം തൊട്ടടുത്ത ആര്‍ടിഒ തിരഞ്ഞെടുത്ത് 'പ്രൊസീഡ്' ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ദൃശ്യമാകുന്ന ഡ്രോപ്പ്-ഡൗണ്‍ ലിസ്റ്റില്‍ നിന്ന് ആര്‍സി റിലേറ്റഡ് സര്‍വീസസ് തിരഞ്ഞെടുക്കുക. ശേഷം റിന്യൂവല്‍ ഓഫ് രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുക. ശേഷം രജിസ്‌ട്രേഷന്‍ നമ്പറും ഷാസി നമ്പറും പോലുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കുക. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 'വെരിെൈഫ ഡീറ്റെയില്‍സ്' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഓണ്‍ലൈനായിട്ടല്ലാതെ ഓഫ്‌ലൈനായും വാഹനത്തിന്റെ ആര്‍സി പുതുക്കാന്‍ മാര്‍ഗമുണ്ട്. ആര്‍സി ഓഫ്ലൈനായി പുതുക്കുന്നതിന് നിങ്ങള്‍ തൊട്ടടുത്തുള്ള ആര്‍ടി ഓഫീസ് നേരിട്ട് സന്ദര്‍ശിക്കുക. ഓഫീസില്‍ നിന്ന് ഒരു ആര്‍സി റിന്യൂവല്‍ ഫോം വാങ്ങി പൂരിപ്പിക്കുക. ഫോമില്‍ പൂരിപ്പിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് രണ്ട് തവണ പരിേശാധിച്ച് ഉറപ്പ് വരുത്തുക.

റിന്യൂവലിന് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടക്കുക. ശേഷം വാഹനം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കാന്‍ ഒരു ആര്‍ടിഒക്ക് മുന്നില്‍ ഫിസിക്കല്‍ ഇന്‍സ്‌പെക്ഷന് ഹാജരാക്കണം. പരിശോധന നടത്തി കഴിഞ്ഞാല്‍ ആര്‍ടിഒ അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം പുതിയ ആര്‍സി ഇഷ്യൂ ചെയ്യും. നിലവില്‍ കേരളത്തില്‍ ആര്‍സി, ലൈസന്‍സ് എന്നിവ ഇഷ്യൂ ചെയ്യുന്നതിന് കാലതാമസം നേരിടുന്നുണ്ട്.

അതുകൊണ്ട് തന്നെ ഇന്‍സ്‌പെക്ഷന് ശേഷം അധികാരികളില്‍ നിന്ന് തെളിവായി എന്തെങ്കിലും രേഖകള്‍ വാങ്ങുന്നത് നന്നായിരിക്കും. നമ്മുടെ നാട്ടിലെ ഡ്രൈവിംഗ് സ്‌കൂളുകളും മറ്റ് ഏജന്റുമാരും നിങ്ങളുടെ ആര്‍സി പുതുക്കി നല്‍കാറുണ്ട്. എന്നാല്‍ ഇന്ന് നമ്മുടെ വിരല്‍ തുമ്പില്‍ എല്ലാം ലഭ്യമായ സാഹചര്യത്തില്‍ കുറച്ച് സമയം ചെലവഴിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ സ്വന്തം വണ്ടിയുടെ ആര്‍സി പുതുക്കാന്‍ സാധിക്കും.

More from DriveSpark

Article Published On: Sunday, June 2, 2024, 15:00 [IST]
English summary
Vehicle rc renewal online and offline step by step guide in malayalam
കൂടുതല്‍... #auto news #auto tips #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X