ഹാന്‍ഡില്‍ ബാറിന്റെ അറ്റത്തുള്ള ഈ സംഗതി എന്തിനുള്ളതാണ്? ബൈക്ക് ഓടിക്കുന്നവര്‍ക്ക് പോലും ധാരണയില്ല

ബൈക്കുകള്‍ ഉപയോഗിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ സ്ഥിരമായി കാണുന്ന അല്ലെങ്കില്‍ ഉപയോഗിക്കുന്ന ചില ബൈക്ക് പാര്‍ട്സുകളുടെ യഥാര്‍ത്ഥ ധര്‍മം പലര്‍ക്കും അറിവുണ്ടായിരിക്കില്ല. മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ ബൈക്ക് ഹാന്‍ഡില്‍ബാറിന്റെ അറ്റത്തായി പ്രത്യേകിച്ച് 100 സിസിയില്‍ കൂടുതലുള്ള എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകളില്‍ ഒരു പ്രത്യേക 'സംഗതി' ശ്രദ്ധിച്ചിരിക്കാം. ഇത് ബൈക്കിന്റെ ഹാന്‍ഡില്‍ ബാറിന്റെ നീളവും ഭംഗിയും വര്‍ധിപ്പിക്കാന്‍ നല്‍കിയിരുന്ന എന്തെങ്കിലും ആയിരിക്കുമെന്നായിരിക്കും പലരുടെയും ധാരണ. ഈയുള്ളവന്‍ സത്യമായിട്ടും അങ്ങനെയായിരുന്നു ധരിച്ചുവെച്ചിരുന്നത്. എന്നാല്‍ ഹാന്‍ഡില്‍ ബാര്‍ പ്രൊട്ടക്റ്റര്‍ എന്ന് വിളിക്കുന്ന ഈ ഭാഗത്തിന് വേറെ ചില ഉദ്ദേശങ്ങളുണ്ട്. അവ എന്താണെന്നാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഹാന്‍ഡില്‍ ബാര്‍ പ്രൊട്ടക്ഷന്റെ കടമ സംരക്ഷണം തന്നെയാണ്. റൈഡിംഗ് സമയത്ത് സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കാനും അപകട സമയത്ത് കേടുപാടുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിലും അവ നിര്‍ണായക പങ്ക് വഹിക്കുന്നു. വീഴ്ചയില്‍ ഹാന്‍ഡില്‍ബാറിന് കേടുപാടുകള്‍ കുറയ്ക്കാന്‍ ഹാന്‍ഡില്‍ബാര്‍ എന്‍ഡ് പ്രൊട്ടക്ടറുകള്‍ സഹായിക്കുന്നു. ബ്രേക്ക്, ക്ലച്ച് ലിവറുകള്‍ വളയുകയോ തകരുകയോ ചെയ്യുന്നത് തടയാനാണ് ഇത് നല്‍കുന്നത്.

motorcycles bar end weights

ഹാന്‍ഡില്‍ബാര്‍ എന്‍ഡ് പ്രൊട്ടക്ടറുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഈ ലിവറുകള്‍ നന്നായി സംരക്ഷിക്കപ്പെടുന്നു. ചെറിയ അപകടങ്ങളില്‍ ഈ പ്രൊട്ടക്ടറുകള്‍ പ്രത്യേകിച്ചും വിലപ്പെട്ടതായതിനാല്‍ അനാവശ്യ ചെലവുകള്‍ കുറയ്ക്കാന്‍ നമുക്ക് സാധിക്കും. ബൈക്ക് മറ്റ് വാഹനങ്ങളുമായോ വസ്തുക്കളുമായോ കൂട്ടിയിടിക്കുമ്പോള്‍ സുരക്ഷാ ഫീച്ചറായി ഹാന്‍ഡില്‍ ബാര്‍ എന്‍ഡ് പ്രവര്‍ത്തിക്കുന്നു. മിററുകള്‍ തകരുന്നതില്‍ നിന്ന് സംരക്ഷിക്കുകയും അത്തരം സംഭവങ്ങളില്‍ റൈഡറുടെ കൈകള്‍ക്ക് സംരക്ഷണമേകാനും കൂടിയാണ് ഇവ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.

ഹാന്‍ഡില്‍ബാര്‍ എന്‍ഡ് പ്രൊട്ടക്ടറുകള്‍ കൊണ്ടുള്ള മറ്റൊരു പ്രധാന നേട്ടം വൈബ്രേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നതാണ്. ഒരു സവാരിക്കിടയിലുള്ള വൈബ്രേഷനുകള്‍ ഒരു പ്രധാന ആശങ്കയാണ്. പല ലോകോത്തര ബൈക്കുകളെയും കുറിച്ച് റൈഡര്‍മാര്‍ സ്ഥിരമായി പറയുന്ന പരാതി വൈബ്രേഷനാണ്. വൈബ്രേഷന്‍ ലഘൂകരിക്കുന്നതിന് കൂടിയാണ് ഈ പ്രൊട്ടക്ടറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വൈബ്രേഷന്‍ ഇല്ലെങ്കില്‍ റൈഡുകള്‍ കൂടുതല്‍ ആയാസമുള്ളതും ആസ്വാദ്യകരവുമായി മാറും. വാഹനം കണ്‍ട്രോള്‍ ചെയ്യുന്നത് എളുപ്പമാക്കുന്നതിനാല്‍ മൊത്തത്തിലുള്ള റൈഡിംഗ് അനുഭവം വര്‍ധിക്കുന്നു.

motorcycles bar end weights

വ്യത്യസ്ത ബൈക്കുകളില്‍ ഹാന്‍ഡില്‍ബാര്‍ എന്‍ഡ് പ്രൊട്ടക്ടറുകള്‍ ഇരുമ്പ് കൊണ്ടോ പ്ലാസ്റ്റിക്കിലോ തീര്‍ത്തതായിരിക്കും. എന്നിരുന്നാലും ഈ ഘടകങ്ങളുടെ പ്രാധാന്യം എല്ലാ മോഡലുകളിലും സമമാണ്. സുരക്ഷയ്ക്കും സൗകര്യത്തിനുമുള്ള മികച്ച സംഭാവന നല്‍കുന്നതിനാല്‍ എല്ലാ മോട്ടോര്‍സൈക്കിളുകളിലും ഒരു വിലപ്പെട്ട കൂട്ടിച്ചേര്‍ക്കലാക്കി ഈ ഭാഗം മാറുന്നു. പലരും ഇവയെ ബൈക്കിന്റെ ലുക്ക് വര്‍ധിപ്പിക്കുന്ന സംഗതിയായി മാത്രം മനസ്സിലാക്കുമ്പോള്‍ ഇവയ്ക്ക് പ്രായോഗികമായി മറ്റ് ധര്‍മങ്ങളുണ്ട്.

ചിലര്‍ അവയെ അലങ്കാരമായി കാണുമ്പോള്‍ അവയുടെ പ്രവര്‍ത്തനം നല്‍കുന്ന നേട്ടം പലപ്പോഴും നമുക്ക് മനസ്സിലകില്ല. കാഴ്ചഭംഗി മാത്രം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവ ഭാരം കുറഞ്ഞതാക്കാമായിരുന്നു. എന്നിരുന്നാലും വൈബ്രേഷന്‍ ലഘൂകരിക്കുന്നതിനായി നിര്‍മ്മാതാക്കള്‍ അവ അല്‍പ്പം കനമുള്ള ഡിസൈനുകളില്‍ വാഗ്ദാനം ചെയ്യുന്നു. പല ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഇതിനെക്കുറിച്ച് പൂര്‍ണമായി അറിയില്ല. ബൈക്കില്‍ കാണുന്ന ഇത്തരം പാര്‍ട്സുകളുടെ പ്രാധാന്യം വ്യക്തമാക്കാനാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിച്ചത്.

motorcycles bar end weights

ഇന്ത്യന്‍ റോഡുകള്‍ മോശമായ അവസ്ഥയിലാണ്. നമ്മള്‍ നിനച്ചിരിക്കാത്ത സാഹചര്യങ്ങളില്‍ വരെ വണ്ടി തെന്നിയും മറ്റും വീഴുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അത്തരം സാഹചര്യങ്ങളില്‍ ഉപകാരപ്പെടുന്ന ഇത്തരം വസ്തുക്കള്‍ വാഹനം സംരക്ഷിക്കുന്നതിനൊപ്പം ഡ്രൈവിംഗ് വളരെ എളുപ്പമാക്കുന്നു. ഹാന്‍ഡില്‍ബാര്‍ എന്‍ഡ് പ്രൊട്ടക്ടറുകള്‍ മോട്ടോര്‍സൈക്കിളിന്റെ സ്റ്റൈല്‍ ഉയര്‍ത്തുന്നുവെങ്കിലും പരമപ്രധാനമായി അവയുടെ ലക്ഷ്യം സുരക്ഷയാണ്.

ഇവ വൈബ്രേഷന്‍ കുറയ്ക്കുന്നതിലൂടെ ഡ്രൈവിംഗ് എളുപ്പക്കുന്നുവെന്നതടക്കമുള്ള വിവരങ്ങള്‍ പലര്‍ക്കും അജ്ഞാതമാണ്. ഇത് മോട്ടോര്‍സൈക്കിളുകളിലെ വിവിധ ഭാഗങ്ങളുടെ പ്രായോഗിക നേട്ടങ്ങളെ കുറിച്ചുള്ള വ്യക്തമായ അവബോധത്തിന്റെ ആവശ്യകത അടിവരയിടുന്നു. ഹാന്‍ഡില്‍ബാര്‍ എന്‍ഡ് പ്രൊട്ടക്ടറുകളുടെ യഥാര്‍ത്ഥ ഉപയോഗം നിങ്ങള്‍ക്ക് അറിയാമായിരുന്നോ?. ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ഈ ലേഖനം നിങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കാന്‍ മറക്കല്ലേ.

More from DriveSpark

Article Published On: Sunday, September 29, 2024, 16:00 [IST]
English summary
What is the usage of motorcycle bar end weights explained in malayalam
കൂടുതല്‍... #auto tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X