എന്തുകൊണ്ടാണ് ഓട്ടോറിക്ഷകള്‍ക്ക് 3 ചക്രങ്ങള്‍ മാത്രം വരുന്നത് എന്നറിയാമോ? ആരും പറഞ്ഞുതരാത്ത രഹസ്യം

ഇന്ത്യന്‍ നിരത്തുകളിലെ സാധാരണയായി കണ്ടുവരുന്ന ഒരു വാഹനമാണ് ഓട്ടോറിക്ഷ (Auto Rickshaw). കാര്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത സാധാരണക്കാര്‍ക്ക് കുടുംബത്തോടൊപ്പം ഒന്നിച്ച് യാത്ര പോകണമെങ്കില്‍ ഓട്ടോ വിളിക്കുകയാണ് ഏക മാര്‍ഗം. അപരിചിതമായ ഏതെങ്കിലും നാട്ടില്‍ ചെന്നാലും നമ്മള്‍ ആദ്യം കാണുന്നതും ഓട്ടോ ചേട്ടന്‍മാരെയായിരിക്കും. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ഓട്ടോറിക്ഷകള്‍ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ കാറുകള്‍ക്ക് നാല് ചക്രങ്ങള്‍ ഉള്ളപ്പോള്‍ ഓട്ടോറിക്ഷകള്‍ക്ക് എന്തു കൊണ്ടാണ് മൂന്ന് ചക്രങ്ങള്‍ മാത്രം വരുന്നത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.

ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാവുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ഞങ്ങള്‍ പങ്കുവെച്ച മറ്റ് വാര്‍ത്തകള്‍ വായിക്കാനായി മടങ്ങാം. അല്ലാത്തവര്‍ക്ക് തുടര്‍ന്ന് വായിക്കാം. പ്രായോഗികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് ഓട്ടോറിക്ഷകള്‍ക്ക് മൂന്ന് വീലുകള്‍ നല്‍കിയിരിക്കുന്നതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഓട്ടോറിക്ഷകള്‍ക്ക് മൂന്ന് വീലുകള്‍ വരാനുള്ള പ്രധാന കാരണം അവയുടെ ചെലവാണ്.

gurgaon auto rickshaw

നാലാമതൊരു ചക്രം ചേര്‍ത്താല്‍ ഭാരവും നിര്‍മ്മാണച്ചെലവും കൂടും. മൂന്ന് വീലുകള്‍ ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഓട്ടോറിക്ഷകള്‍ നിര്‍മ്മിക്കാനാകും. ഇത് താങ്ങാനാവുന്ന വിലയില്‍ വാങ്ങാന്‍ ഡ്രൈവര്‍മാര്‍ക്ക് സഹായകമാവും. ചെറുവാഹനങ്ങള്‍ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന ലക്ഷക്കണക്കിനാളുകള്‍ വസിക്കുന്ന നമ്മുടെ രാജ്യത്ത് ഈ ഒരു തീരുമാനത്തിന് വലിയ പ്രസക്തിയുണ്ട്. ചെറിയ വലിപ്പത്തിലുള്ള ഓട്ടോറിക്ഷകള്‍ക്ക് മൂന്ന് ചക്രങ്ങള്‍ കൂടി ലഭിക്കുന്നതോടെ അവ കൂടുതല്‍ വഴക്കമുള്ളതാകുന്നു.

മുന്നിലെ സിംഗിള്‍ വീല്‍ വേഗത്തില്‍ തിരിയാനും ഇടുങ്ങിയ പാതകളിലൂടെ സഞ്ചരിക്കാനും സഹായിക്കുന്നു. തിരക്കേറിയ നഗരവീഥികളില്‍ ഈ സൗകര്യം മികച്ചൊരു നേട്ടമാണ്. ഗതാഗതക്കുരുക്കുകളിലൂടെയും ഇടുങ്ങിയ റോഡുകളിലൂടെയും അനായാസം കടന്നുപോകാന്‍ കഴിയുന്നതിനാല്‍ നഗരങ്ങളില്‍ യാത്ര ചെയ്യാന്‍ ഏറെ അനുയോജ്യമാണ് ഓട്ടോറിക്ഷകള്‍. എളുപ്പത്തില്‍ വളയ്ക്കാന്‍ കഴിയുന്ന സൗകര്യം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഉപകാരമാണെങ്കിലും പൊതുജനങ്ങള്‍ക്ക് അത് ചിലപ്പോള്‍ അസൗകര്യമാകാറുണ്ട്.

montra super auto

കാരണം ചില ഡ്രൈവര്‍മാര്‍ അപ്രതീക്ഷിതമായി 'കുത്തിത്തിരിക്കുന്നത്' മറ്റ് റോഡ് ഉപയോക്താക്കളെ ബുദ്ധിമുട്ടിപ്പിക്കാറുണ്ട്. ഇന്ധനക്ഷമതയാണ് മറ്റൊരു പ്രധാന കാരണം. ഭാരം കുറച്ചാണ് ഓട്ടോറിക്ഷകള്‍ രൂപകല്‍പ്പന ചെയ്യുന്നത്. മൂന്ന് ചക്രങ്ങള്‍ വാഹനത്തിന്റെ മൊത്തം ഭാരം കുറയ്ക്കുന്നു. ഭാരം കുറയുന്നതുകൊണ്ട് എഞ്ചിന് കുറച്ച് ഇന്ധനം മതി. ഒരു ഓട്ടോറിക്ഷ ഓടുന്ന ദൂരം ഒരു ഫോര്‍വീലറില്‍ കാര്‍ ചെയ്യാന്‍ കൂടുതല്‍ ഇന്ധനം കത്തിക്കേണ്ടി വരും. ഇന്ധനക്ഷമത കൂടുമ്പോള്‍ ഓട്ടോ ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്നവര്‍ക്ക് സാമ്പത്തികമായി ലാഭമാണ്.

മറ്റൊരു കാരണം പരിപാലനച്ചെലവാണ്. മൂന്ന് ചക്രങ്ങളുള്ള ഓട്ടോറിക്ഷകള്‍ പരിപാലിക്കാന്‍ എളുപ്പമാണ്. ചക്രങ്ങള്‍ കുറവായതുകൊണ്ട് ടയറുകള്‍ക്കും സസ്പെന്‍ഷന്‍ സംവിധാനങ്ങള്‍ക്കും തേയ്മാനം കുറയും. അതിനാല്‍ അറ്റകുറ്റപ്പണികള്‍ ലളിതവും ചെലവ് കുറഞ്ഞതുമാണ്. ഉയര്‍ന്ന പരിപാലനച്ചെലവ് താങ്ങാന്‍ കഴിയാത്ത ചെറുകിട സംരംഭകര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇത് നിര്‍ണായകമാണ്. ഒരു വീല്‍ കുറയുന്നതിനാല്‍ ഓട്ടോകളുടെ സ്റ്റബിലിറ്റി കുറയില്ലേ എന്ന സംശയം ഇപ്പോള്‍ പലര്‍ക്കും തോന്നിക്കാണും.

cng auto rickshaw

മുച്ചക്ര വാഹനത്തിന് ഫോര്‍വീലറുകളേക്കാള്‍ സ്റ്റബിലിറ്റി കുറവാണെങ്കിലും ഡിസൈനിംഗിലൂടെ ഈ പ്രശ്നം പരിഹരിക്കുന്നുണ്ട്. കൃത്യവും സൂക്ഷ്മവുമായ ഭാരവിതരണത്തിനൊപ്പം വേഗപരിധി നിശ്ചയിക്കുക കൂടി ചെയ്താണ് ഇതിന് പോംവഴി കാണുകയും സുരക്ഷിതമായി നിലനിര്‍ത്തുകയും ചെയ്യുന്നു. സാധാരണയായി ഹ്രസ്വ ദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഓട്ടോകള്‍ക്ക് കുറഞ്ഞ വേഗത മതിയെല്ലോ. ചുരുക്കി പറഞ്ഞാല്‍ ചെലവ്, കാര്യക്ഷമത, ഹാന്‍ഡ്ലിംഗ് എന്നീ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചാണ് ഓട്ടോറിക്ഷകള്‍ക്ക് മൂന്ന് വീലുകള്‍ നല്‍കിയിരിക്കുന്നത്.

ഈ ഡിസൈന്‍ വാഹനങ്ങളെ താങ്ങാനാവുന്നതും, പരിപാലിക്കാന്‍ എളുപ്പമുള്ളതും, ഇന്ധനക്ഷമതയുള്ളതും, തിരക്കേറിയ നഗരങ്ങളിലൂടെ അനായാസം സഞ്ചരിക്കാനും പ്രാപ്തമാക്കുന്നു. ഈ ലളിതവും ഫലപ്രദവുമായ രൂപകല്‍പ്പന ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും ഓട്ടോറിക്ഷകളെ അര്‍ബന്‍ മൊബിലിറ്റിയുടെ അവിഭാജ്യ ഘടകമാക്കി. ഈ ലേഖനം നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ അഭിപ്രായം കമന്റ് ബോക്സിലൂടെ രേഖപ്പെടുത്തൂ. ഈ 'രഹസ്യം' അറിയാത്ത നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്യുമല്ലോ.

More from DriveSpark

Article Published On: Saturday, December 13, 2025, 7:00 [IST]
English summary
Why auto rickshaw have only three wheels instead of four explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X