ചുമ്മാ ഡെക്കറേഷന് നല്‍കിയതല്ല..! വിന്‍ഡ്ഷീല്‍ഡിലെ ഈ ബ്ലാക്ക് ഡോട്ടുകള്‍ എന്താണെന്ന് അറിയാമോ?
കാറിന്റെ വിന്‍ഡ്ഷീല്‍ഡിലെ കറുത്ത ഡോട്ടുകള്‍ അല്ലെങ്കില്‍ കുത്തുകള്‍ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?. ശ്രദ്ധിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവയുടെ ധര്‍മം എന്താണെന്ന് അറിയാമോ?. അറിയില്ലെങ്കിലും കുഴപ്പമില്ല. ഒട്ടുമിക്കയാളുകള്‍ക്കും ഇതിനെ കുറിച്ച് അറിവില്ല. മിക്ക കേസുകളിലും, ഗ്ലാസിന്റെ ചുറ്റിലും കറുത്ത വരകള്‍ ഉപയോഗിച്ച് ഈ കുത്തുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അതുകൊണ്ട് തന്നെ ഗ്ലാസിന് ഭംഗി കൂട്ടാനാണ് ഈ ഡോട്ടുകള്‍ നല്‍കിയതെന്ന് ഒരാള്‍ തെറ്റിദ്ധരിച്ചാലും തെറ്റ് പറയാനാകില്ല. വാസ്തവത്തില്‍, ഈ കുത്തുകള്‍ ഡിസൈന്‍ പ്രക്രിയയുടെ ഒരു അവിഭാജ്യ ഘടകമാണ്. അത് എന്താണെന്ന് നമുക്ക് വിശദമായി ചുവടെ വായിക്കാം.
നമ്മള്‍ കറുത്ത ഡോട്ട് എന്നും കുത്ത് എന്നും പറഞ്ഞ ഈ സംഗതിയെ വിളിക്കുന്നത് ഫ്രിറ്റ് (Frit) എന്നാണ്. ഫ്രിറ്റ് കാറിന്റെ പ്രവര്‍ത്തനത്തിലും സുരക്ഷയിലും ഒന്നിലധികം പ്രധാന ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നു. ഫ്രിറ്റ് എന്താണ് എന്ന് നമുക്ക് ആദ്യം നോക്കാം. വിന്‍ഡ്ഷീല്‍ഡ് നിര്‍മിക്കുന്ന സമയത്ത് ഗ്ലാസില്‍ പതിപ്പിക്കുന്ന പ്രത്യേക തരത്തിലുള്ള സെറാമിക് പെയിന്റ് പാറ്റേണാണ് ഫ്രിറ്റ്. വിന്‍ഡ്ഷീല്‍ഡിന്റെ അരികില്‍ ഒരു സോളിഡ് ബ്ലാക്ക് ബോര്‍ഡറായി ഇത് കാണപ്പെടുന്നു.

സുതാര്യമായ ഗ്ലാസിലേക്ക് മങ്ങുന്ന ഒരു ഡോട്ടഡ് ഗ്രേഡിയന്റും ഉണ്ടാകും.ഫ്രിറ്റിന്റെ പ്രധാന ധര്‍മം ഗ്ലാസ് അഡ്ഹസീവിന്റെ സംരക്ഷണമാണ്. ശക്തമായ പശ ഉപയോഗിച്ചാണ് വിന്‍ഡ്ഷീല്‍ഡ് യഥാസ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നത്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളെ ഫ്രിറ്റ് തടയുന്നു. പശ കാലക്രമേണ നശിക്കുന്നത് തടയുകയും ഗ്ലാസ് കാറിന്റെ ഫ്രെയിമില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഫ്രിറ്റുകള്‍ നിര്‍മാണ സമയത്ത് ഗ്രിപ്പ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഫ്രിറ്റ് സൃഷ്ടിക്കുന്ന പരുക്കന്‍ പ്രതലം മിനുസമാര്‍ന്ന ഗ്ലാസുമായി താരതമ്യപ്പെടുത്തുമ്പോള്‍ പശ മികച്ച രീതിയില്‍ ഒട്ടാന്‍ സഹായിക്കുന്നു. മികച്ച ഫിറ്റ് ഉറപ്പാക്കുന്നതിനാല്‍ ഗ്ലാസ് കൂടുതല്‍ ശക്തവും ദീര്‍ഘകാലം ഈടുനില്‍ക്കുന്നതുമായി മാറുന്നു.
ടിന്റഡ് ബോര്‍ഡറിനും ക്ലിയര്‍ ഗ്ലാസിനും ഇടയിലുള്ള പെട്ടെന്നുണ്ടാകുന്ന പരിവര്‍ത്തനത്തിന് പകരം സുഗമമായ വിഷ്വല്‍ ഇഫക്റ്റ് സൃഷ്ടിക്കാന്‍ ഡോട്ടുകളുടെ ഗ്രേഡിയന്റിന് സാധിക്കുന്നു.

ഈ ഡിസൈന്‍ ഡീറ്റെയിലംഗ് വിന്‍ഡ്ഷീല്‍ഡിന് കൂടുതല്‍ റീഫൈന്‍ഡ് പ്രീമിയം ലുക്ക് നല്‍കുന്നു. ഒപ്റ്റിക്കല്‍ ഡിസ്റ്റോര്‍ഷന്‍ കുറയ്ക്കുന്നുവെന്നതാണ് ഫ്രിറ്റിന്റെ മറ്റൊരു ഗുണം. ഡോട്ട് പാറ്റേണ്‍ കാറിന്റെ ഡാര്‍ക്ക് ടിന്റഡ് ഭാഗങ്ങളില്‍ നിന്ന് ക്ലിയര്‍ ഗ്ലാസിലേക്ക് നോക്കുമ്പോള്‍ മനുഷ്യ നേത്രത്തിന്റെ പരിവര്‍ത്തനം എളുപ്പമാക്കുന്നു. ഇത് ഗ്ലെയര്‍ കുറയ്ക്കുകയും ഡ്രൈവറുടെ കാഴ്ചക്ക് ആയാസം കുറയ്ക്കുകയും ചെയ്യുന്നു.
ബ്ലാക്ക് സെറാമിക് ബോര്‍ഡര്‍ ക്ലിയര്‍ ഗ്ലാസിനേക്കാള്‍ കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നു. ഡോട്ടഡ് ഗ്രേഡിയന്റ് ഈ താപ വ്യത്യാസം തുല്യമായി വിതരണം ചെയ്യാന്‍ സഹായിക്കുന്നു. ചൂട് കാരണം ഗ്ലാസില്‍ വിള്ളലുകള്‍ വരാനുള്ള സാധ്യത ഇത് കുറയ്ക്കുന്നു. മുകളില്‍ പറഞ്ഞവയാണ് കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ കാണുന്ന ഫ്രിറ്റ് എന്ന ബ്ലാക്ക് ഡോട്ടുകളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ആ ചെറിയ കറുത്ത ഡോട്ടുകള്‍ വിന്‍ഡ്ഷീല്‍ഡിന് അലങ്കാരമായി നല്‍കിയതാണെന്നായിരിക്കും പലരും കരുതുന്നത്.

എന്നാല്‍ അവ യഥാര്‍ത്ഥത്തില്‍ എഞ്ചിനീയറിംഗ്, സുരക്ഷ, ഡിസൈന്‍ എന്നിവയുടെ സമര്‍ത്ഥമായ സംയോജനമാണ്. ഗ്ലാസ് ഉറപ്പിച്ച് നിര്‍ത്തുന്ന പശ സംരക്ഷിക്കുന്നത് മുതല്‍ ഡ്രൈവറുടെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് വരെ ഇതിന്റെ ജോലിയാണ്. വിന്‍ഡ്ഷീല്‍ഡ് പ്രവര്‍ത്തനപരവും ഫംഗ്ഷനലും സ്‌റ്റൈലിഷും ആയി നിലനിര്‍ത്തുന്നതില്‍ ഫ്രിറ്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങള്‍ ഫ്രിറ്റ് എന്നത് ചുമ്മാ ഡെക്കറേഷന് വിന്‍ഡ്ഷീല്‍ഡില്‍ നല്‍കിയതാണെന്നായിരുന്നോ കരുതിയിരുന്നത്?. ഫ്രിറ്റിനെ കുറിച്ചുള്ള ഈ അറിവുകള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമായി തോന്നിയെങ്കില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








