ഇവികള്‍ 100 ശതമാനം ചാര്‍ജ് ചെയ്യരുത്! ചെയ്താല്‍ 'ലൈഫ്' കട്ടപ്പൊക

ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ന് നിരത്തുകളിൽ സജീവമാണ്. സ്വകാര്യ വ്യക്തികള്‍ ഇലക്ട്രിക് ടൂവീലറുകളും ഇലക്ട്രിക് കാറുകളും സ്വന്തമാക്കുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്തഥയിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളും അവരുടെ വാഹനവ്യൂഹങ്ങള്‍ വൈദ്യുതീകരിക്കുകയാണ്. ഇതെല്ലാം നമ്മുടെ നാട്ടില്‍ ഇവികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അടയാളപ്പെടുത്തുന്നത്.

എന്നാല്‍ ഇന്നും ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ പലരും മടിക്കുന്നു. അതിനുള്ള കാരണമായി പറയുന്നത് റേഞ്ച് ഉത്കണ്ഠയാണ്. നഗരയാത്രകള്‍ക്ക് ഇവികള്‍ നല്ലതാണെങ്കിലും ദീര്‍ഘദൂരയാത്രകളില്‍ പണികിട്ടാന്‍ ചാന്‍സ് ഉണ്ടെന്ന ഭയം കാരണം ചിലര്‍ പിന്‍മാറുന്നു. ഇതോടൊപ്പം തന്നെ ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനമാണ് ഇവി വാങ്ങിയ സമയത്ത്, അതായത് വാഹനം പുതിയതായിരുന്നപ്പോള്‍ കൂടുതല്‍ റേഞ്ച് ലഭിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ കുറഞ്ഞുവെന്നത്.

ഇവികള്‍ 100 ശതമാനം ചാര്‍ജ് ചെയ്യരുത്! ചെയ്താല്‍ ലൈഫ് കട്ടപ്പൊക

ഇത്തരത്തില്‍ റേഞ്ച് കുറയാനുള്ള കാരണം എന്താായിരിക്കും?. ബാറ്ററി നമ്മള്‍ ശരിയായ രീതിയിലാണോ ചാര്‍ജ് ചെയ്യുന്നത് എന്നതിന് അനുസരിച്ചിരിക്കും ഉത്തരം. ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന പലരും ചെയ്യുന്ന കാര്യമായിരിക്കും ബാറ്ററി 100 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യുന്നത്. ഇത് തന്നെയാണ് ബാറ്ററിയുടെ കാര്യക്ഷമത കുറക്കാനുള്ള പ്രധാന കാരണം. ബാറ്ററി അതിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ ചാര്‍ജ് ചെയ്താല്‍ കാഥോഡ്, ആനോഡ് ഇലക്‌ട്രോഡുകളുടെ ആക്ടീവ് മെറ്റീരിലയലുകള്‍ കുറയും.

ഇത് ആത്യന്തികമായി ബാറ്ററിയില്‍ നിന്ന് പുറത്തുവരുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കും. ബാറ്ററി ഫുള്‍ കപ്പാസിറ്റിയിലോ ഇതുപോലെ കൂടുതലോ ദീര്‍ഘനേരം ചാര്‍ജ് ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ബാറ്ററിയുടെ ആയുസ്സിനെ വളരെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിരിക്കുക. അതിനാല്‍, ലിഥിയം അയണ്‍ ബാറ്ററികള്‍ 80 ശതമാനത്തില്‍ കൂടാതെയും അതേ സമയം 20 ശതമാനത്തില്‍ കുറയാതെയും നിലനിര്‍ത്തുകയും ചെയ്താല്‍ അവ ദീര്‍ഘകാലം ഉപയോഗത്തിലുണ്ടാകും.

ഇവികള്‍ 100 ശതമാനം ചാര്‍ജ് ചെയ്യരുത്! ചെയ്താല്‍ ലൈഫ് കട്ടപ്പൊക

ഇങ്ങനെ ചെയ്താല്‍ ബാറ്ററി വളരെക്കാലം പ്രവര്‍ത്തിക്കുമെന്നും അതിന്റെ ശേഷി കുറയില്ലെന്നും വിദഗ്ധര്‍ പറയുന്നു. ബാറ്ററിക്കുള്ളിലെ ചാര്‍ജ് ഒരു നിശ്ചിത നിലവാരത്തില്‍ താഴെയാകുമ്പോഴും കൂടുമ്പോഴും മര്‍ദ്ദം ഉണ്ടാകുന്നു. ഇതുമൂലം ബാറ്ററി ശേഷി ക്രമേണ കുറയുന്നു. അതിനാല്‍ ചാര്‍ജ് വളരെ കുറവോ അധികമോ ആകാതെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇതിനൊപ്പം തന്നെ മറ്റു ചില കാരണങ്ങള്‍ കൊണ്ടും ഇവിയുടെ ബാറ്ററി ആയുസ്സ് കുറയാന്‍ സാധ്യതയുണ്ട്.

പല വാഹന നിര്‍മാതാക്കളും ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നു. ഇത് വളരെ വേഗത്തില്‍ ബാറ്ററിയില്‍ ചാര്‍ജ് നിറക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കാനാണ് ഉപകരിക്കുക. അതിനാല്‍ ബാറ്ററി ഏറെക്കാലം ഉപയോഗിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ഡിസി ഫാസ്്റ്റ് ചാര്‍ജര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. കാലാവസ്ഥയും ബാറ്ററിയുടെ ആയുസ്സ് നിശ്ചയിക്കുന്ന ഒരു ഘടകമാണ്.

ഇവികള്‍ 100 ശതമാനം ചാര്‍ജ് ചെയ്യരുത്! ചെയ്താല്‍ ലൈഫ് കട്ടപ്പൊക

കഠിനമായ ചൂടും അതിശൈത്യവും ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും. അതിനാല്‍ തന്നെ ശൈത്യകാലത്തും കൊടുംവേനലിലും ബാറ്ററി 20 മുതല്‍ 40 ശതമാനം കുറവ് റേഞ്ച് നല്‍കുമെന്ന കാര്യം മനസ്സില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ബാറ്ററിയുടെ ആയുസ്സ് നമ്മള്‍ അതെങ്ങനെ ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും. മുകളില്‍ പറഞ്ഞ പോലെ തന്നെ ബാറ്റി ഒരു ദിവസം കൂടുതല്‍ തവണ ചാര്‍ജ് ചെയ്യുന്നതും അത്ര നല്ലതല്ല.

കൂടുതല്‍ തവണ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയെ ബാധിക്കും. ബാറ്ററിയും ചാര്‍ജുമെല്ലാം കസ്റ്റമേഴ്‌സിന്റെ പരിഗണനയായി മാറിയിരിക്കുന്നതിനാല്‍ വാഹന നിര്‍മാതാക്കള്‍ ഒരു മോഡല്‍ വികസിപ്പിക്കുമ്പോള്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നു. സ്മാര്‍ട്‌ഫോണുകളുടെ വളര്‍ച്ചക്ക് സമാനമായി ഇവിയെ താരതമ്യം ചെയ്യുന്ന ചിലരുണ്ട്. അതുപോലെ തന്നെ കാലം ചെല്ലും തോറും സാങ്കേതികവിദ്യയുടെ വളര്‍ച്ചക്ക് അനുസൃതമായി ബാറ്ററി സാങ്കേതികതകളില്‍ മാറ്റം വന്നേക്കും.

ഇത് ഇവികള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാകാന്‍ വഴിയൊരുക്കും. ബാറ്ററികള്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ നല്ല പരിചരണം ആവശ്യമാണ്. അതിനാല്‍ തന്നെ നിങ്ങള്‍ ഒരു ഇവി ഉടമയാണെങ്കില്‍ വണ്ടി വീട്ടില്‍ വെച്ച് ചാര്‍ജ് ചെയ്യുകയാണെങ്കില്‍ സ്ലോ ചാര്‍ജിംഗ് ചാര്‍ജറുകള്‍ ഉപയോഗിച്ച് 80 ശതമാനത്തില്‍ കൂടുതലും എന്നാല്‍ 20 ശതമാനത്തില്‍ കുറയാതെയും ചാര്‍ജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ബാറ്ററിയെ കുറച്ചുള്ള പരാതികള്‍ ഒരു പരിധി വരെ കുറക്കാം.

More from DriveSpark

Article Published On: Friday, March 3, 2023, 15:15 [IST]
English summary
Why electric vehicle battery charging 100 percentage a bad idea details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X