വില കുറവായത് കൊണ്ട് മാത്രമല്ല! കൂടുതലാളുകള്‍ മാനുവല്‍ കാര്‍ വാങ്ങുന്നതിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്...

കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്‍ ഭാഗങ്ങളാണ് ക്ലച്ചും, ബ്രേക്കും, ഗിയറും ആക്‌സിലേറ്ററുമെല്ലാം. ഇതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഗിയര്‍ബോക്‌സ്. ഇന്ത്യയിലെ പ്രധാനപ്പെട്ട വാഹന നിര്‍മ്മാതാക്കള്‍ എല്ലാം മാനുവല്‍ ഗിയര്‍ ഓപ്ഷനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. മാനുവല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ കൂടുതല്‍ എളുപ്പമാണ്. ഇത് മാത്രമല്ല ഗതാഗതക്കുരുക്കകളിലും മറ്റും ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാനാണ് സുഖം. ഇന്ന് കുറഞ്ഞ വിലയുള്ള കാറുകളില്‍ വരെ ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭിക്കുന്നതിനാല്‍ സ്വാഭാവികമായും അത്തരം മോഡലുകളുടെ വില്‍പ്പന മുമ്പുള്ളതിനേക്കാള്‍ കൂടിയതായി കാണാം.

എന്നിരുന്നാലും, ഇപ്പോഴും ഭൂരിഭാഗം ആളുകളും മാനുവല്‍ ഗിയര്‍ കാറുകള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ഓട്ടോമാറ്റിക് കാറുകള്‍ക്ക് മാനുവല്‍ കാറുകളേക്കാള്‍ വില കൂടുതലായതുകൊണ്ടാണ് ആളുകള്‍ അവ തിരഞ്ഞെടുക്കുന്നത് എന്നാണ് പലരും കരുതുന്നത്. ഇത് ഒരു കാരണം മാത്രമാണ്. പണമുണ്ടായിട്ടും ചിലര്‍ മാനുല്‍ കാറുകള്‍ തിരഞ്ഞെടുക്കുന്നതിനാല്‍ മറ്റ് ചില പ്രധാനപ്പെട്ട കാരണങ്ങളും ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. അത് എന്തൊക്കെയാണെന്നാണ് നമ്മള്‍ ഇനി പരിശോധിക്കാന്‍ പോകുന്നത്.

manual gear

എന്‍ഗേജ്‌മെന്റ്

മാനുവല്‍ ഗിയറുമായി വരുന്ന കാറുകള്‍ക്ക് ഡ്രൈവറെ ഡ്രൈവിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. ഓട്ടോമാറ്റിക് കാറുകളില്‍ ഈ ഡ്രൈവര്‍ എന്‍ഗേജ്‌മെന്റ് കുറവാണ്. നേരെമറിച്ച് മാനുവല്‍ കാറുകള്‍ ഡ്രൈവര്‍മാരെ എന്‍ഗേജ് ചെയ്യിക്കുന്നു. ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രയാണം എന്നതിലുപരി ഡ്രൈവിംഗിനെ ഒരു അനുഭവമായി കാണാന്‍ ആഗ്രഹിക്കുന്നവരാണ് സാധാരണയായി മാനുവല്‍ ട്രാന്‍സ്മിഷനുള്ള കാറുകള്‍ തിരഞ്ഞെടുക്കുന്നത്.

നിയന്ത്രണം

ഒരു വാഹനം ഓടിക്കുമ്പോള്‍ വളരെ സുപ്രധാനമായ സംഗതികളില്‍ ഒന്നാണ് നിയന്ത്രണം. ഓട്ടോമാറ്റിക് കാറുകളില്‍ ക്ലച്ചും ഗിയറും ഉണ്ടെങ്കിലും, ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ കൂടുതല്‍ നിയന്ത്രണം ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാനുവല്‍ ഗിയര്‍ കാറുകളാണ് മികച്ച ഓപ്ഷന്‍. ഡ്രൈവിംഗിനോട് കൂടുതല്‍ കമ്പമുള്ള ആളുകള്‍ മാനുവല്‍ കാറുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു പ്രധാന കാരണം കൂടിയാണ് കണ്‍ട്രോള്‍.

automatic gear

പെര്‍ഫോമന്‍സ്

വണ്ടിപ്രാന്തന്‍മാര്‍ക്ക് മാനുവല്‍ കാറുകളോട് പ്രിം കൂടാനുള്ള മറ്റൊരു പ്രധാന കാരണം പെര്‍ഫോമന്‍സാണ്. മാനുവല്‍ ഗിയറുമായി വരുന്ന കാറുകളില്‍ ഡ്രൈവര്‍ക്ക് മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാനാകും. പ്രത്യേകിച്ച് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡൗണ്‍ഷിഫ്റ്റ് ചെയ്ത് ട്രാക്ഷന്‍ വര്‍ധിപ്പിച്ച് എളുപ്പത്തില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ സാധിക്കും. ഓട്ടോമാറ്റിക് കാറുകളില്‍ ഇന്‍സ്റ്റന്റ് പെര്‍ഫോമന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതും മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന കാറുകള്‍ ആളുകള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

മലയോര മേഖലകള്‍ക്ക് അനുയോജ്യം

മലയോര പ്രദേശങ്ങളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് മാനുവല്‍ ഗിയര്‍ കാറുകളാണ് കൂടുതല്‍ ഉചിതം. ആവശ്യാനുസരണം ഗിയര്‍ ഡൗണ്‍ഷിഫ്റ്റ് ചെയ്ത് ട്രാക്ഷന്‍ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. എഞ്ചിന്‍ ബ്രേക്കിംഗ് ഇത്തരം സാഹചര്യങ്ങളില്‍ ഏറെ ഉപകാരപ്രദമാണ്. ഓട്ടോമാറ്റിക് കാറുകളില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ ഉണ്ടെങ്കിലും, മാനുവലിന്റെ അതേ കൃത്യത ഇവയ്ക്ക് ലഭിക്കാത്തതുകൊണ്ട് ചിലര്‍ മാനുല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നു.

manual gear

ഓഫ്‌റോഡിംഗ്

സമീപകാലത്തായി ഓഫ്‌റോഡിംഗിന് നമ്മുടെ നാട്ടില്‍ പ്രചാരം ഏറിയിട്ടുണ്ട്. ഓഫ്-റോഡ് യാത്രകള്‍ ഇഷ്ടപ്പെടുന്നവരും മാനുവല്‍ ഗിയര്‍ കാറുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. മലയോര മേഖലകളിലൂടെ യാത്ര ചെയ്യുന്ന ആളുകള്‍ മാനുവല്‍ തിരഞ്ഞെടുക്കാനുള്ള അതേ കാരണങ്ങള്‍ തന്നെയാണ് ഓഫ്-റോഡിന് പിന്നിലുമുള്ളത്. ഇന്ത്യയില്‍ ഓഫ്-റോഡ് യാത്രകളോട് കമ്പമുള്ളവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ ലക്ഷ്വറി വിഭാഗത്തിലടക്കം 4X4 ഓപ്ഷനുകളും കൂടി വരുന്നുണ്ട്.

പരിപാലനച്ചെലവ്

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ എളുപ്പമാണെങ്കിലും അറ്റകുറ്റപ്പണികളുടെ കാര്യത്തിലേക്ക് വന്നാല്‍ തീറ്റിപ്പോറ്റാന്‍ പാടാണ്. ഓട്ടോമാറ്റിക് കാറുകളെ അപേക്ഷിച്ച് മാനുവല്‍ കാറുകള്‍ക്ക് പരിപാലനച്ചെലവ് കുറവാണ്. കാര്‍ വാങ്ങിയാല്‍ മാത്രം പോര അത് കുറഞ്ഞ ചെലവില്‍ പരിപാലിക്കാന്‍ കൂടി ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം പേരും. അതുകൊണ്ട് കൂട്ടത്തില്‍ മെയിന്റനന്‍സ് കുറഞ്ഞ മാനുവല്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണവും കൂടുന്നു.

വിശ്വാസ്യത

കാറുകളുടെ കാര്യത്തിലെന്ന പോലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും വിശ്വാസ്യത പരിഗണനാ വിഷയമാണ്. പണ്ടുമുതല്‍ക്കേ ആളുകള്‍ക്ക് മാനുവല്‍ കാറുകള്‍ ഓടിച്ചാണ് പരിചയം. ഓട്ടോമാറ്റിക് കാറുകള്‍ ഓടിച്ച് അത്ര പരിചയമില്ലാത്തതിനാല്‍ അനാവശ്യ തലവേദനകള്‍ വേണ്ടെന്ന് കരുതി നേരെ മാനുവല്‍ കാറുകള്‍ തെരഞ്ഞെടുക്കുന്നവരുമുണ്ട്. ഇന്ത്യയില്‍ മാനുവല്‍ കാറുകള്‍ കൂടുതലായി വിറ്റുപോകുന്നത് വില കുറവായതുകൊണ്ട് മാത്രമല്ലെന്ന് മനസ്സിലായതായി കരുതുന്നു. ഈ ലേഖനം ഉപകാരപ്രദമായി തോന്നിയാല്‍ വേണ്ടപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുമല്ലോ.

More from DriveSpark

Article Published On: Friday, November 21, 2025, 7:00 [IST]
English summary
Why majority prefer manual transmissions over automatic reasons other than cost explained
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X