എഞ്ചിന്‍ ഓയില്‍ മാറ്റിയ ശേഷം പുക വരുന്നുണ്ടോ? കാരണവും പരിഹാരങ്ങളും പറഞ്ഞുതരാം
വാഹനം ഏതായാലും അവ സുഗമമായും സുരക്ഷിതമായും പ്രവര്‍ത്തിക്കുന്നുവെന്നും കൂടുതല്‍ ഈടുറ്റ് നില്‍ക്കാനും പതിവ് അറ്റകുറ്റപ്പണികള്‍ അത്യാവശ്യമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഇതില്‍ ഏറ്റവും പ്രധാനമാണ് ഓയില്‍ മാറ്റം. എഞ്ചിന്‍ ഓയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റുന്നത് ഓവര്‍ ഹീറ്റിംഗും ഘര്‍ഷണവും കുറയ്ക്കുമെന്ന് മാത്രമല്ല വാഹനത്തിന്റെ സുഖമമായ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്യുന്നു. സിന്തറ്റിക്ക് ഓയിലുകളുടെ വരവും എഞ്ചിന്‍ ടെക്നോളജികളിലെ മാറ്റവും വലിയ സര്‍വീസ് ഇടവേളകളും കാരണം എഞ്ചിന്‍ ഓയില്‍ മാറ്റം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന സംഗതിയായി മാറിയിട്ടുണ്ട്. ഓയില്‍ മാറ്റത്തിന് ശേഷം പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് പുക. അതിന്റെ കാരണങ്ങളും മറ്റും വിശദമായി നോക്കാം.
ഓയില്‍ മാറ്റത്തിന് ശേഷമുള്ള എഞ്ചിന്‍ പുകക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് എഞ്ചിനിലോ എക്‌സ്‌ഹോസ്റ്റ് മനിഫോള്‍ഡിലോ ഉള്ള ഓയില്‍ ചോര്‍ച്ചയാണ്. ഒഴിച്ച ഓയിലിന്റെ തരവും അളവും മാറിയാലോ അല്ലെങ്കില്‍ അപൂര്‍ണമായ സര്‍വീസ് നടപടിക്രമങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു. പുകയുടെ നിറം നോക്കി അത് ഓയില്‍ കത്തിയിട്ടണോ, കൂളന്റിന്റെ പ്രശ്നമാണോ അല്ലെങ്കില്‍ അധിക ഇന്ധനം കാരണമാണോ എന്ന് മനസ്സിലാക്കാം.

അശ്രദ്ധയോ ഉചിതമല്ലാത്ത ഉപകരണങ്ങളുടെ ഉപയോഗമോ പലപ്പോഴും എഞ്ചിനിലോ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലോ ഓയില്‍ ചോര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത് പിന്നീട് കത്തുകയും പുകയുണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. ത്രെഡ്ഡ് ഓയില്‍ ഫണലുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ചോര്‍ച്ച ഗണ്യമായി കുറയ്ക്കും. മാത്രമല്ല ഓയിലില്‍ നിന്നും മറ്റ് ദ്രാവകങ്ങളില്‍ നിന്നുമുള്ള ചോര്‍ച്ച എഞ്ചിന്റെ ചൂടുള്ള പ്രതലങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ വെളുത്ത പുകയുണ്ടാകാന്‍ കാരണമാകും.
ഇതിന് പരിഹാരമായ ലീക്കായ സീലുകള്‍ മാറ്റി ചോര്‍ച്ച കണ്ടെത്തുന്നതിന് യുവി ഡൈ ഉപയോഗിക്കേണ്ടത് ആവശ്യമായി വന്നേക്കാം.മതിയായ അളവില്‍ അധികം എഞ്ചിന്‍ ഓയില്‍ നിറയ്ക്കുന്നത് സാധാരണയായി കണ്ട് വരുന്ന ഒരു പിശകാണ്. കംബസ്ഷന്‍ ചേംബറില്‍ ഓയില്‍ ചോര്‍ച്ചയയ്ക്ക് ഇത് കാരണമാകും. അതേസമയം കൃത്യമായ ഇടവേളകളില്‍ ഓയില്‍ മാറിയില്ലെങ്കിലും പ്രശ്നങ്ങളുണ്ട്. എഞ്ചിന്റെ കാര്യക്ഷമത കുറയ്ക്കാനും തേയ്മാനങ്ങള്‍ സംഭവിക്കാനും ഇത് ഇടയാക്കും.

എഞ്ചിന്‍ ഓയില്‍ മാറ്റുമ്പോള്‍ പിന്തുടര്‍ന്ന് പോരുന്ന തെറ്റായ രീതികള്‍ കാരണവും പുക വരാം. ഡ്രെയിന്‍ പ്ലഗ് ഗാസ്‌കറ്റ് മാറ്റിസ്ഥാപിക്കാതിരുന്നാലും ഫില്‍ട്ടര്‍ ഹൗസിംഗ് നന്നായി പരിശോധിക്കാത്തതും അവയില്‍ ചിലതാണ്. കൂടാതെ, തെറ്റായ ടൈപ്പ് ഓയില്‍ തെറ്റായ അളവില്‍ ഉപയോഗിക്കുന്നത് എഞ്ചിന്‍ കേടുപാടുകള്‍ വരുത്തുകയോ പെര്‍ഫോമന്‍സിനെ ബാധിക്കുകയോ ചെയ്യുന്നു. ഓയില്‍ മാറ്റത്തിന് ശേഷം വെള്ള പുക വരാന്‍ മറ്റ് രണ്ട് കാരണങ്ങള്‍ കൂടിയുണ്ട്.
അതില്‍ ഒന്ന് വെള്ളമോ അല്ലെങ്കില്‍ കൂളന്‍േറാ കംബസ്ഷന്‍ ചേംബറില്‍ കയറുന്നതാണ്. അല്ലെങ്കില്‍ വാഹനം കഴുകുന്ന സമയത്ത് വെളളം എക്സ്ഹോസ്റ്റിലൂടെ അകത്തേക്ക് കയറുന്നതുമാണ്. ഓരോ 10,000 മൈലിലും അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കാറിന്റെ ഓയില്‍ മാറണം എന്നതാണ് ഞങ്ങള്‍ക്ക് നല്‍കാനുള്ള ഉപദേശം. എന്നിരുന്നാലും, നിങ്ങളുടെ വാഹനത്തിന്റെ ഓണേഴ്‌സ് മാനുവല്‍ പരിശോധിച്ച് അതിലെ നിര്‍ദേശം പിന്തുടരുന്നതാണ് ഏറ്റവും നല്ലത്.

നിങ്ങള്‍ ഒരു യൂസ്ഡ് കാര്‍ വാങ്ങാന്‍ പോകുകയാണെങ്കില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് എക്സ്ഹോസ്റ്റില്‍ നിന്ന് പുക വരുന്നുണ്ടോ എന്നാണ്. പുക വരുന്നുണ്ടെങ്കില്‍ ആ കാര്‍ ശരിയായ രീതിയില്‍ പരിപാലിക്കുന്നില്ലെന്ന് മാത്രമല്ല മറ്റ് മെക്കാനിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മനസ്സിലാക്കാം. എഞ്ചിന്‍ ഓയില്‍ മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി കാറിന്റെ ഓണേഴ്സ് മാനുവലില്‍ ശുപാര്‍ശ ചെയ്യുന്ന തരത്തില്‍ അതേ അളവില്‍ ഓയില്‍ ഒഴിക്കാന്‍ ശ്രദ്ധിക്കുക.
നിങ്ങളുടെ വാഹനത്തിന്റെ ആയുസ് കൂട്ടാനും കാര്യക്ഷമവും സുരക്ഷിതവുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ഓയില്‍ മാറ്റം പോലുള്ള പതിവ് മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ മുടക്കാതിരിക്കുക. നിര്‍മാതാക്കള്‍ നല്‍കുന്ന ശുപാര്‍ശ പാലിച്ചാല്‍ ഓയില്‍ മാറ്റത്തിന് ശേഷം പുക വരില്ലെന്ന് ഉറപ്പാക്കാനും നിങ്ങളുടെ കാറിന്റെ ദീര്‍ഘായുസിനും വിശ്വാസ്യതയ്ക്കും ഗണ്യമായ സംഭാവന നല്‍കാനുമാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








