വൈപ്പര്‍ മുഖ്യം ബിഗിലേ... മഴക്കാലത്ത് വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ പരിപാലിക്കേണ്ടത് ഇങ്ങനെ

നമ്മുടെ കൊച്ചു കേരളത്തില്‍ ഇന്ന് കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും മഴക്കാലത്ത് നാം എന്തും ഏതും നേരിടാന്‍ തയാറായിരിക്കണം. മഴയാണെന്ന് കരുതി നമുക്ക് ദൈനംദിന കാര്യങ്ങള്‍ക്ക് മുടക്കം വരുത്താന്‍ പറ്റില്ലെല്ലോ. അതിനാല്‍ തന്നെ നമ്മുടെ സാരഥികളായ വാഹനങ്ങളെ ഓരോ കാലാവസ്ഥക്ക് അനുസരിച്ചും സുസജ്ജമായി ഒരുക്കണം.

മഴക്കാലത്ത് നന്നായി പണിയെടുക്കുന്ന കാറിന്റെ ഒരു ഭാഗമാണ് വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍. കാറിന്റെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ ഏറ്റവും പ്രതികൂലമായ കാലാവസ്ഥയില്‍ നിന്ന് നമ്മെ സുരക്ഷിതരായിരിക്കാന്‍ സഹായിക്കുന്ന ഒരു നിര്‍ണായക ഘടകമാണ്. അതിനാല്‍ തന്നെ മണ്‍സൂണ്‍ ഇങ്ങെത്തിക്കഴിഞ്ഞാല്‍ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകളില്‍ ഒരു കണ്ണുവേണം. അതില്‍ എന്തെങ്കിലും അറ്റകുറ്റപ്പണികളോ മാറ്റിസ്ഥാപിക്കലോ ആവശ്യമെങ്കില്‍ സമയബന്ധിതമായ നടപടികള്‍ കൈക്കൊള്ളുന്നതാണ് നല്ലത്. കാറിന്റെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകളുടെ പരിപാലനത്തെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

windshield wipers

വൃത്തിയാക്കല്‍: വൈപ്പര്‍ സംരക്ഷണത്തില്‍ ഏറ്റവും സുപ്രധാന ഘട്ടമാണ് വിന്‍ഡ്ഷീല്‍ഡ് വൃത്തിയായി സൂക്ഷിക്കുകയെന്നത്. വൃത്തികേടായിക്കിടക്കുന്ന വിന്‍ഡ്ഷീല്‍ഡില്‍ നിങ്ങളുടെ വൈപ്പറുകള്‍ ഓണാക്കുകയാണെങ്കില്‍ അഴുക്കും മറ്റ് കാര്യങ്ങളും വൈപ്പര്‍ ബ്ലേഡുകള്‍ കേടുവരുത്തും. ഇതോടൊപ്പം അത് വിന്‍ഡ്ഷീല്‍ഡില്‍ പോറലുകള്‍ വീഴാന്‍ കാരണമാകുകയും ചെയ്യുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഇത് തിരിച്ചും ബാധകമാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് വൃത്തികേടായിരിക്കുകയോ മോശം അവസ്ഥയിലോ സൂക്ഷിക്കുന്നത് തീര്‍ച്ചയായും മറ്റൊന്നിന്റെ നാശത്തിന് കാരണമാകും.

ഒരു മൈക്രോ ഫൈബര്‍ തുണിയും ഒരു ഗ്ലാസ് ക്ലീനറും ഉപയോഗിച്ച് നിങ്ങളുടെ വിന്‍ഡ്ഷീല്‍ഡ് എളുപ്പത്തില്‍ വൃത്തിയാക്കാം. ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗവും. ത്രെഡുകളോ ഫൈബറുകളോ ഇല്ലാത്തതിനാല്‍ മൈക്രോ ഫൈബര്‍ തുണി ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്നത് വളരെ ഈസിയാക്കി മാറ്റുന്നു. മറ്റ് ഏതെങ്കിലും തുണി ഉപയോഗിച്ച് ക്ലീന്‍ ചെയ്യുമ്പോള്‍ വിന്‍ഡ്ഷീല്‍ഡില്‍ പോറലേല്‍പ്പിക്കാനോ കേടുപാടുകള്‍ വരാനോ സാധ്യതയുണ്ട്.

windshield wipers

വൈപ്പര്‍ നല്ല രൂപത്തില്‍ സൂക്ഷിക്കുക: പരസ്പരം ആശ്രയിച്ചാണ് വൃന്‍ഷീല്‍ഡിന്റെയും വൈപ്പര്‍ ബ്ലേഡുകളുടെയും നിലനില്‍പ്പ്. വിന്‍ഡീല്‍ഡോ വൈപ്പര്‍ ബ്ലേഡോ തകരാറിലായാല്‍ അത് ഡ്രൈവറുടെ കാഴ്ചയെ ബാധിക്കും. അതിനാല്‍ തന്നെ അത് സുരക്ഷയുമായി ബന്ധപ്പെട്ട സംഗതി കൂടിയാണ്. അതുകൊണ്ട് വൈപ്പര്‍ ബ്ലേഡുകള്‍ നല്ല കണ്ടീഷനില്‍ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പുതുമഴയില്‍ വൈപ്പര്‍ സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ ഒരു ശബ്ദമുണ്ടാകുന്നു. വൈപ്പര്‍ ബ്ലേഡുകളും വിന്‍ഡ്ഷീല്‍ഡും തമ്മിലുള്ള ഘര്‍ഷണത്തിന്റെ സാന്നിധ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് നാശത്തിന് കാരണമാകുന്നതിനാല്‍ ശ്രദ്ധ വേണം. മൈക്രോ ഫൈബര്‍ തുണിയും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കിയിട്ടും ശബ്ദം വരുന്നുണ്ടെങ്കില്‍ റബ്ബര്‍ മൃദുവാക്കാന്‍ നിങ്ങള്‍ക്ക് വാസലിന്‍ പുരട്ടാം.

ഡ്രൈ വിന്‍ഡ്ഷീല്‍ഡില്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കരുത്: വൈപ്പര്‍ മഴ പെയ്യുമ്പോഴും ഗ്ലാസ് വൃത്തിയാക്കുന്ന സമയത്തും ഉപയോഗിക്കാനുള്ളതാണ്. റബ്ബറും ഗ്ലാസും അത്ര യോജിച്ച് പോകാത്തതിനാല്‍ അവയ്ക്കിടയില്‍ ഒരുതരം ലൂബ്രിക്കന്റ് ഉണ്ടായിരിക്കണം. വെള്ളം അതിനുള്ളതാണ്. ഉണങ്ങിയ വിന്‍ഡ്ഷീല്‍ഡില്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍അവിടെ ഘര്‍ഷണമുണ്ടാകും. അത് വണ്ടിക്ക് അത്ര നല്ലതല്ലെന്ന് പറയേണ്ടതില്ലെല്ലോ.

വണ്ടി ഓടിക്കുമ്പോള്‍ ഗ്ലാസ് തെളിഞ്ഞ് കാണുന്നില്ലെന്ന് വെക്കുക. അത് ക്ലീന്‍ ചെയ്യേണ്ട അവസരം വരുമ്പോള്‍ വാഷര്‍ ഫ്‌ലൂയിഡ് സ്‌പ്രേ മോഡ് ഉപയോഗിച്ച് മാത്രമേ ചെയ്യാവൂ. ആ സമയം സോപ്പ് വെള്ളം ഘര്‍ഷണം കുറയ്ക്കുകയും വിന്‍ഡ്ഷീല്‍ഡും വൈപ്പര്‍ ബ്ലേഡുകളും സംരക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം വിന്‍ഡ്ഷീല്‍ഡ് വ്ൃത്തിയാക്കുകയും ചെയ്യുന്നു.

വൈപ്പര്‍ ബ്ലേഡുകളുടെ മൂവ്‌മെന്റ് ശ്രദ്ധിക്കുക: വൈപ്പര്‍ ബ്ലേഡുകള്‍ കംത്യമായി ചലിക്കുന്നുണ്ടേ എന്ന കാര്യം കൃത്യമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥയും തുരുമ്പുമെല്ലാം കാരണം സ്‌ക്രൂകള്‍ അമിതമായി മുറുക്കുകയോ ദുര്‍ബലമാക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. കൃത്യമായ ഇടവേളകളില്‍ വൈപ്പര്‍ ബ്ലേഡുകളിലെ സ്‌ക്രൂകള്‍ പരിശോധിച്ച് എന്തെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നത് നല്ലതാണ്.

വെപ്പര്‍ ബ്ലേഡുകള്‍ സമയമായാല്‍ മാറ്റുക: നമ്മള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രവര്‍ത്തികമാക്കിയാല്‍ വൈപ്പര്‍ ബ്ലേഡുകള്‍ ഏറെ നാള്‍ ഈട് നില്‍ക്കുമെന്നുറപ്പാണ്. എന്നിരുന്നാലും കുറേ കാലം കഴിയുമ്പോള്‍ വൈപ്പറുകളുടെ ആയുസെത്തും. അവ ക്ഷയിച്ച് തുടങ്ങിയതായുള്ള സൂചനകള്‍ ലഭിച്ച് തുടങ്ങിയാല്‍ കൃത്യസമയത്ത് അവ മാറ്റിസ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. വൈപ്പറിലെ റബ്ബര്‍ കീറുകയോ പിളരുകയോ പൊട്ടുകയോ ചെയ്താല്‍ അത് ഒരു സൂചനയാണ്.

വൈപ്പറില്‍ വളവേ തേയ്മാനമോ വരുന്നത് കാരണം ഗ്ലാസ് പൂര്‍ണമായി വൃത്തിയാകാതെ വെള്ളം അവശേഷിക്കുന്നതും ഒരു സൂചനയാണ്. ഫ്രെയിമുകളില്‍ തുരുമ്പ് കണ്ടലും വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ ബ്ലേഡുകള്‍ ഉടന്‍ മാറ്റിസ്ഥാപിക്കേണ്ടതാണ്. മഴക്കാലത്ത് കാര്‍ ഓടിക്കുമ്പോള്‍ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകളുടെ പ്രവര്‍ത്തനം ഉഷാറായിരിക്കണം. അത് നമ്മുടെ സുരക്ഷിത യാത്രക്ക് വളരെ പ്രധാനമാണ്. അതിനാല്‍ തന്നെ വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍ ബ്ലേഡുകള്‍ക്ക് മഴക്കാലത്ത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.

More from DriveSpark

Article Published On: Monday, June 12, 2023, 19:48 [IST]
English summary
Windshield wiper maintenance tips for the monsoon in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X