18‍ാം പിറന്നാള്‍: ബീബറിന് ഫിസ്കര്‍ സമ്മാനം

കുറച്ചുദിവസങ്ങള്‍ക്കു മുന്‍പാണ് ജസ്റ്റിന്‍ ബീബറിനെതിരെ ഒരു പെണ്ണുമ്പിള്ള ഗര്‍ഭപരമായ ഒരാരോപണവുമായി രംഗത്തുവന്നത്. താന്‍ ഗര്‍ഭിണിയാണെന്നും ബീബര്‍ ഉത്തരവാദിയാണെന്നും അവര്‍ ആരോപിച്ചു. അങ്ങനെയെങ്കില്‍ ഡി എന്‍ എ ടെസ്റ്റ് നടത്തി കണ്ടുപിടിക്കാമെന്ന് ബീബറും വാദിച്ചു. പിന്നീട് ഗര്‍ഭിണി ശബ്ദിച്ചിട്ടില്ല. സാങ്കേതികവിദ്യ ഇത്രകണ്ട് വളര്‍ന്നതൊന്നും പ്രസ്തുത ആരോപണവിദഗ്ധ അറിഞ്ഞില്ലെന്നുണ്ടോ? എന്തായാലും ബീബര്‍ നിഷ്കളങ്കനും നിരുപദ്രവകാരിയുമാണെന്ന് ബോധ്യപ്പെട്ടതോടെ ലോകമെമ്പാടുമുള്ള ആരാധികമാര്‍ ആനന്ദശ്രുക്കള്‍ പൊഴിക്കുകയുണ്ടായി.

2012 Fisker Karma
പത്തോ പതിന്നാലോ വയസ്സുള്ളപ്പോളാണ് ബീബര്‍ പാടാന്‍ തുടങ്ങിയത്. ഇന്നലെ, അതായത് മാര്‍ച്ച് ഒന്നിന് ബീബറിന് 18 വയസ്സുതികഞ്ഞു. ആരാധികമാരും ആരാധകന്മാരും കൊടുമ്പിരികൊണ്ട മനസ്സുകളുമായി ബീബറിന് ആശംസകള്‍ നേരുന്ന തിരക്കിലാണ്. എന്തുകൊണ്ടാണ് ഇത്ര ചെറുപ്രായത്തില്‍ ബീബറിന് ഇത്രയധികം ആരാധകര്‍? ഇത് മനസ്സിലാക്കാന്‍ ലളിതമായ ഒരു വഴിയുണ്ട്. അവന്‍റെ പാട്ടൊന്ന് കേള്‍ക്കുക.

18 വയസ്സ് തികഞ്ഞതു പ്രമാണിച്ച് ജസ്റ്റിന്‍ ബീബറിന്‍റെ ടാലന്‍റ് മാനേജര്‍ ഒരു വിശിഷ്ട സമ്മാനം നല്‍കിയിരിക്കുന്നു. ഫിസ്കര്‍ കര്‍മ ഇലക്ട്രിക് സൂപ്പര്‍ കാറാണ് സമ്മാനം. ഒരു ലക്ഷം ഡോളറാണ് കാറിന്‍റെ വില ഡോളറിന്‍റെ വില പ്രത്യേകം പറയേണ്ടതില്ലല്ലോ? ഫിസ്കറിനെ ഉയരങ്ങളില്‍ എത്തിച്ചതിനു പിന്നില്‍ മാനേജര്‍ക്ക് വലിയൊരു പങ്കുണ്ട്. മാനേജരുടെ പേര് സ്കൂട്ടര്‍ എന്നാണ്.

2 ലിറ്ററിന്‍റെ എന്‍ജിനാണ് ഈ ഹൈബ്രിഡ് കാറിനുള്ളത്. മണിക്കൂറില്‍ 201 കിമി വേഗതയില്‍ പായാന്‍ കാറിന് സാധിക്കും. 6 സെക്കന്‍ഡുകള്‍ കൊണ്ട് 100കിമി വേഗം പിടിക്കാന്‍ കര്‍മയ്ക്ക് ശേഷിയുണ്ട്.

More from DriveSpark

Article Published On: Friday, March 2, 2012, 15:58 [IST]
English summary
Justin Bieber has been gifted an electric car for his 18th birthday by his talent manager Scooter.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X