ഉടമയുടെ മൂഡനുസരിച്ച് നിറം മാറുന്ന പ്യൂഷോ

ബ്രിട്ടനിലെ ചില ഗവേഷകര്‍ കണ്ടുപിടിച്ച ഈ പെയിന്‍റിന്‍റെ 'പ്രതികരണശേഷി' സന്തോഷം, ദുഖം, ദേഷ്യം എന്നീ വികാരങ്ങളെ പ്രതിഫലിപ്പിക്കും. കാറിന്‍റെ സ്റ്റിയറിംഗില്‍ ഘടിപ്പിച്ച ഇലക്ട്രോണിക് സെന്‍സര്‍ നല്‍കുന്ന വിവരങ്ങളനുസരിച്ചാണ് പെയിന്‍റ് അതിന്‍റെ സ്വഭാവരൂപീകരണം നടത്തുക.
ഡ്രൈവ് ചെയ്യുന്നയാളുടെ ശാരീരിക താപനില, പള്‍സ് റേറ്റ് തുടങ്ങിയ ഘടകങ്ങള്‍ വിശകലനത്തിന് വിധേയമാക്കുകയാണ് ഈ സെന്‍സര്‍ ആദ്യം ചെയ്യുക. പ്രസ്തുത വിശകലനത്തിന്‍റെ വിവരങ്ങള്‍ നേരെ പെയിന്‍റിന് കൈമാറും. പെയിന്‍റ് ഉടന്‍ തന്നെ നിറം മാറും.
വാഹന ലോകത്ത് ഇതാദ്യമായാണ് നിറം മാറുന്ന നിറം അവതരിപ്പിക്കപ്പെടുന്നതെന്ന് പ്യൂഷോയുടെ പ്രൊഡക്ട് മാനേജര്‍ അറിയിച്ചു. കാറിന്‍റെ നിറം ഉടമയുടെ സ്വഭാവത്തിനനുസരിച്ച് മാറുന്നത് കാണുമ്പോള്‍ തങ്ങളുടെ എതിരാളികളുടെ കണ്ണുകളുടെ നിറം അസൂയകൊണ്ട് മഞ്ഞളിച്ചുപോകും എന്നദ്ദേഹം പ്രത്യാശിച്ചു.


Click it and Unblock the Notifications








