'കള്‍' യാത്രികര്‍ക്ക് വന്‍പിഴയും തടവും

Breathalyzer
"കള്‍" അടിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി നല്‍കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി കാബിനറ്റ് അംഗീകരിച്ചു. ട്രാഫിക് നിയമങ്ങളിലെ പിഴ, തടവ് തുടങ്ങിയ ശിക്ഷാവിധികളില്‍ വന്‍തോതിലുള്ള വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മൊബൈല്‍ ഉപയോഗം, അന്തംവിട്ട ഡ്രൈവിംഗ്, കള്‍ അടിച്ച് വണ്ടിയോട്ടല്‍ തുടങ്ങിയ തോന്നിവാസങ്ങള്‍ മൂലം ശരാശരി 1.4 ലക്ഷം ജീവനുകളാണ് വര്‍ഷാവര്‍ഷം റോഡുകളില്‍ അവസാനിക്കുന്നത്.

രക്സത്തിലെ ആള്‍ക്കഹോള്‍ അളവിനെ ആസ്പദിച്ചാണ് ഇനിമുതല്‍ പിഴയിടുക. പിഴയുടെ അളവും കൂട്ടിയിട്ടുണ്ട്. നിലവില്‍ 3000 രൂപ പിഴ, തടവ് എന്നിങ്ങനെയായിരുന്നു മദ്യപിച്ച് വണ്ടിയോടിക്കുന്നതിന് പിഴ. ഇതില്‍ മജീസ്ത്രേറ്റിന്‍റെ തീരുമാനം പ്രധാനമായിരുന്നു. ഇനിമുതല്‍ ഇത് 5000 രൂപയോ രണ്ടു വര്‍ഷം തടവോ രണ്ടും കൂടിയോ ആയിരിക്കും. മദ്യത്തിന്‍റെ അളവ് വൈദ്യപരിശോധനയില്‍ പറഞ്ഞിട്ടുള്ളതിനെ ആധാരമാക്കിയായിരിക്കും മജിസ്ത്രേറ്റ് പിഴ ചുമത്തുക. ജയില്‍വാസത്തിന്‍റെ കാലാവധിയും മദ്യത്തിന്‍റെ അളവ് ആസ്പദമാക്കി തീരുമാനിക്കും.

ട്രാഫിക് സിഗ്നലുകളെ അവഗണിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക എന്നിങ്ങനെയുള്ള വിലോപങ്ങള്‍ക്ക് 500നും 1500നും ഇടയ്ക്കുള്ള പണി കിട്ടും. വണ്ടിയോടിക്കുമ്പോള്‍ സെല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ആദ്യത്തെ തവണ 500 രൂപയാണ് പിഴ. ഇത് ശീലമാക്കിയാല്‍ പിഴ 5000മായി ഉയരും.

ശരിയായ രജിസ്ട്രേഷന്‍ ഇല്ലാത്തതും പെര്‍മിറ്റില്ലാത്തതുമായ വാഹനങ്ങളോടിച്ച് പിടിച്ചാല്‍ 20,000 രൂപയാണ് പിഴ. ഒരു വര്‍ഷത്തെ തടവിനും വകുപ്പുണ്ട്. അര്‍ഹതയുള്ളവര്‍ക്ക് രണ്ടും ചേര്‍ത്തു നല്‍കാനും കഴിയും.

മറ്റൊരു പ്രധാന ഭേദഗതിയുള്ളത്. മൈനറായ വ്യക്തി വണ്ടിയോടിച്ചാലുള്ളത് സംബന്ധിച്ചാണ്. ഇതുവഴിയുണ്ടാകുന്ന ഏത് നിയമപരമായ നടപടികളും പ്രസ്തുത വണ്ടിയുടെ ഉടമയുടെ നേര്‍ക്കായിരിക്കും ഇനുമുതല്‍ ഉണ്ടാവുക. നിയമം തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്ക് വന്‍തുക പിഴയും ജയിലും ഉറപ്പ് വരുത്തുന്നുവെന്നത് വേറൊരു പ്രധാന പ്രത്യേകത.

വരുന്ന ബജറ്റ് സമ്മേളനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്ന് ഹൈവേ മന്ത്രി സിപി ജോഷി അറിയിച്ചു.

More from DriveSpark

Article Published On: Thursday, March 1, 2012, 16:58 [IST]
English summary
The union cabinet has approved some sweeping changes in the Motor Vehicle Act through the Motor Vehicle Amendment Bill. According to the new changes, serious traffic offenses such as drunken driving and over speeding will receive fines that are as much as time times higher than current levels.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X