പുതുക്കിയ റോഡ് പെനാല്‍റ്റി നിരക്കുകള്‍

നിയമവിരുദ്ധമായ കാര്യം റോഡില്‍ വെച്ച് ചെയ്താല്‍ ആദ്യ തവണ ഒരു വിദ്യാഭ്യാസ പരിപാടി എന്ന നിലയ്ക്കാണ് പെന്‍ല്‍റ്റി ഇടുന്നത്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ പരിപാടി ആവര്‍ത്തിച്ചാല്‍ പെനാല്‍റ്റി കൂടും.
| കുറ്റകൃത്യം | ആദ്യതവണ | ആവര്‍ത്തിച്ചാല്‍ |
| ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചാല്‍ | 100 | 300 |
| മൂന്നു പേരെ വെച്ച് മോട്ടോര്‍സൈക്കിള്‍ ഓടിച്ചാല്‍ | 100 | 300 |
| അമിതവേഗത | 400 | 1000 |
| അപകടകരമായ ഡ്രൈവിംഗ് | 1000 | 2000 |
| റേസിംഗ് | 500 | 500 |
| ലൈസന്‍സ്, ആര്‍സി, ഇന്‍ഷൂറന്‍സ് ഹാജരാക്കാതിരിക്കല്‍ | 100 | 300 |
| യോഗ്യത ഇല്ലാത്തവര്‍ക്ക് വണ്ടി കൊടുത്താല്‍ (ലൈസന്‍സ് ഇല്ലാത്തവര്‍ക്ക്) | 500 | 500 |
| രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഉപയോഗിക്കുന്നത് | 2500 | 2500 |
| ഇന്‍ഷൂര്‍ ചെയ്യാത്ത വാഹനം ഓടിച്ചാല്‍ - നോണ്‍ ട്രാന്‍സ്‍പോര്‍ട്ട് | 700 | 1000 |
| ഇന്‍ഷൂര്‍ ചെയ്യാത്ത വാഹനം ഓടിച്ചാല്‍ - ട്രാന്‍സ്‍പോര്‍ട്ട് | 1000 | 1000 |
| മറ്റൊരു സംസ്ഥാനത്തേക്ക് മാറിയതിനു ശേഷം 12 മാസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ പുതുക്കാതിരുന്നാല്‍ | 100 | 300 |
| ഉടമസ്ഥത മാറിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയാല്‍ | 100 | 300 |
| ആള്‍ടറേഷന്‍ വഴി വാഹനത്തിനുമേലുള്ള സൈനുകളും മറ്റും മറയ്ക്കുന്നത് | 100 | 300 |
| നിര്‍ബന്ധ സിഗ്നലുകള്‍ മറികടക്കുന്നത് | 100 | 300 |
| അപകടകരമായ നിലയില്‍ വാഹനം നിര്‍ത്തി പോകുന്നത് | 100 | 300 |
| പരിധിയില്‍ കവിഞ്ഞ ആളുകളെ കയറ്റി വണ്ടിയോട്ടുന്നത് | 100 | 300 |
| ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുക, അനുസരിക്കാതിരിക്കുക, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം നില്‍ക്കുന്ന വിധത്തില്‍ പെരുമാറുക | 500 | 500 |
| തെറ്റായ വിവരം നല്‍കുക | 500 | 500 |
| അയോഗ്യമാക്കപ്പെട്ട ലൈസന്‍സോടുകൂടി വാഹനമോടിക്കുക | 1000 | 1000 |
| വായു-ശബ്ദ മലിനീകരണം ഉണ്ടാക്കുക | 1000 | 1000 |
| അനുവാദമില്ലാതെ വാഹനം ആള്‍ട്ടര്‍ ചെയ്യുക | 500 |
500 |


Click it and Unblock the Notifications








