ലണ്ടന്‍ ഒളിംപിക്സിനെതിരെ പരിസ്ഥിതി വാദികള്‍

2012 London Olympics
2012 ലണ്ടന്‍ ഒളിംപിക്സിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. ഇന്നുവരെ നടന്ന ഒളിംപിക്സുകളില്‍ നിന്ന് ലണ്ടന്‍ ഒളിംപിക്സിന് എന്താണ് വ്യത്യാസം എന്നു ചോദിച്ചാല്‍ സംഘാടകര്‍ വാചാലരാകും. ഗ്ലോബല്‍ വാമിംഗ്, ഹരിതഗൃഹ ഭേദനം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിവരിക്കും. പരിസ്ഥിതി ഏറ്റവും വലിയ ആശങ്കയായി മാറിയ കാലത്തെ ഒളിംപിക്സ് എന്ന നിലയ്ക്ക് ലണ്ടന്‍ ഒളിംപിക്സ് ഒരു 'ഹരിത ഒളിംപിക്സ്' ആയിരിക്കുമെന്ന് അവര്‍ പറയും. ഈതെല്ലാം വെറും വാചകമടിയാണെന്ന് ലണ്ടനിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ബി എം ഡബ്ലിയുവാണ് ലണ്ടന്‍ ഒളിംപിക്സിന്‍റെ ഓട്ടോമൊബൈല്‍ പാര്‍ട്ണര്‍. ഇത്തവണത്തെ ഒളിംപിക്സ് ഉഷാറാക്കാന്‍ ബി എം ഡബ്ലിയു 4000 കാറുകള്‍ സപ്ലെ ചെയ്യാനാണ് ഒരുങ്ങുന്നത്. ജര്‍മനിയില്‍ നിന്ന് കാറുകള്‍ ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ഒഫീഷ്യലുകള്‍ക്കും താരങ്ങള്‍ക്കുമെല്ലാം യാത്ര ചെയ്യാന്‍ ഇത് ഉപകരിക്കുമെന്നേ കരുതിയുള്ളൂ കമ്പനിയും സംഘാടകരും. എന്നാല്‍ ഹരിത ഒളിംപിക്സ് എന്ന് പേരിട്ട് നാട്ടുകാരെ പറ്റിക്കുകയാണോ എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നു. 4000 കാറുകള്‍ ഒളിംപിക്സ് കാലത്ത് ലണ്ടന്‍ തെരുവുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ ലണ്ടന്‍ നഗരം മുഴുവന്‍ കരിമ്പുക കൊണ്ട് നിറയുമെന്നാണ് പരിസ്ഥിതി വാദികള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വാദത്തില്‍ കഴമ്പില്ലാതില്ല.

ഗ്രീന്‍ പാര്‍ടി ഈ വിഷയം ഏറ്റെടുത്തു കഴിഞ്ഞു. ലണ്ടനിലെ പരിസ്ഥിതി കവികള്‍ തകൃതിയായി കരിമ്പുക വിരുദ്ധ കവിതകള്‍ എഴുതുന്നതില്‍ ഏര്‍പെട്ടിരിക്കുകയാണ്. 4000 കാറുകള്‍ക്ക് നിരത്തിലിറങ്ങേണ്ട ആവശ്യമില്ലെന്ന് ഗ്രീന്‍ പാര്‍ടി ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ മികച്ച പൊതുഗതാഗത സംവിധാനം താരങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. കുറച്ച് ഒഫീഷ്യലുകള്‍ക്ക മാത്രമേ സുരക്ഷിതമായ യാത്രയെക്കുറിച്ച് ആശങ്കപ്പെടേണ്ടതുള്ളൂ. അവര്‍ക്ക് കാറുകള്‍ ഉപയോഗിക്കാം. ഗ്രീന്‍ പാര്‍ടി ചൂണ്ടിക്കാട്ടുന്നു. അവതന്നെയും ഇലക്ട്രിക് വാഹനങ്ങളായിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഗ്രീന്‍ ഒളിംപിക്സ് എന്ന ബോര്‍ഡെടുത്തുമാറ്റണം: പരിസ്ഥിതി വാദികള്‍ പറയുന്നു.

4000 കാറുകളില്‍ 3 സീരീസ്, 5 സീരീസ് സെഡാനുകളാണ് മിക്കതും. ഡീസല്‍ എന്‍ജിനുകളാണ് ഇവയ്ക്ക്. ഇതില്‍ 200 എണ്ണം ഇലക്ട്രി സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

More from DriveSpark

Article Published On: Tuesday, January 3, 2012, 11:15 [IST]
English summary
BMW, the official automobile partner of 2012 London Olympics supply 4000 vehicles for Olympics use but environmentalists cry foul.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X