പെണ്ണുങ്ങള്‍ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ കാറുകള്‍

Khan
പൊതുനിരത്ത് ആണുങ്ങളുടേതായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് പെണ്ണുങ്ങള്‍ അത്യാവേശത്തോടെ അവരുടെ ഇടം നിരത്തുകളില്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ വണ്ടിയോട്ടുന്ന പെണ്ണുങ്ങളുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍ കാണിക്കുന്നു.

സ്ത്രീകള്‍ ഓടിക്കാന്‍ ഇഷ്ടപ്പെടുന്ന, ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ കാര്‍ ഏതെന്ന് ഡ്രൈവ്‍സ്പാര്‍ക് ഒരു സര്‍വ്വേ നടത്തി. ഹ്യൂണ്ടായ് ഐ10 ആണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി മുമ്പിലെത്തിയത്. 41 ശതമാനം വോട്ടാണ് ഐ10ന് ലഭിച്ചത്. ഛെവര്‍ലെ ബീറ്റ് രണ്ടാം സ്ഥാനത്തെത്തി.

സ്റ്റൈല്‍, പെര്‍ഫോമന്‍സ്, കംഫര്‍ട് എന്നീ ഘടകങ്ങളാണ് ഐ10ന് സഹായകമായത്. ഓട്ടോമാറ്റിക് ഗിയറില്‍ വാഹനം ലഭിക്കുന്നുവെന്നതും ഈ കാറിന് അനുകൂല ഘടകമായിത്തീര്‍ന്നു. സ്ത്രീകള്‍ ഏറ്റവുമധികം തെരഞ്ഞെടുക്കുന്നത് ഓട്ടോമാറ്റിക് ഗിയര്‍ കാറുകളാണ്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ നല്‍കുന്ന പ്രമോഷനും ഈ കാറിനെ സഹായിക്കുന്നുണ്ട്. സ്ത്രീകള്‍ക്കിടയില്‍ ഷാരൂഖിനുള്ള ആരാധക വൃന്ദം കാറിന് സ്ത്രീകളുടെ സൗഹൃദം നോടിക്കൊടുക്കുന്നു.

ഷെവര്‍ലെ ബീറ്റിന് 21 ശതമാനം വോട്ടുകളാണ് ലഭിച്ചത്. പാര്‍ക്കിംഗ് സമയത്തും മറ്റും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ള ചെറുകാറാണ് ബീറ്റ്. നഗരങ്ങളിലെ സ്ത്രീകളാണ് ഈ കാര്‍ ഏറെ തെരഞ്ഞെടുക്കുന്നത്. ഷോറൂമുകളുടെ അസാന്നിധ്യമായിരിക്കാം ഇന്ത്യന്‍ ചെറുനഗരങ്ങളില്‍ സ്ത്രീകള്‍ ഈ കാര്‍ തെരഞ്ഞെടുക്കാതിരിക്കാന്‍ കാരണം.

ഹോണ്ട ബ്രിയോയ്ക്കാണ് മൂന്നാം സ്ഥാനം ലഭിച്ചത്. ഹോണ്ട ബ്രിയോയുടെ ഗ്ലാസ് ഹാച്ച്ബാക്ക് കാറിനെ കൂടുതല്‍ സുന്ദരിയാക്കുന്നുണ്ട്. ഇത് സ്ത്രീകളെ വളരെയേറെ ആകര്‍ഷിക്കുന്നു. 20 ശതമാനം വോട്ടാണ് ഈ കാറിന് ലഭിച്ചത്.

മാരുതി സുസുക്കിയുടെ ചെറുകാറായ എസ്റ്റാറാണ് പിന്നാലെ വരുന്നത്. 19 ശതമാനം വോട്ട് ഈ കാറിന് ലഭിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന ഈ കാറിന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുണ്ട്. ഇന്ത്യയില്‍ ഏറ്റവും വില്‍പനക്കുറവുള്ള മാരുതി കാറുകളില്‍ ഒന്നാണ് എസ്റ്റാര്‍.

More from DriveSpark

Article Published On: Friday, April 6, 2012, 11:12 [IST]
English summary
The number of women owners of cars has been increasing steadily and we wanted to know which was the best lady's car in India. We posted a poll on our home page and the results are out.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X