എന്തിനാണ് കുഞ്ഞുങ്ങളെ കാറിലിട്ട് പൂട്ടുന്നത്?

Child
അടച്ചിട്ട കാറുകള്‍ക്കുള്ളില്‍ കുട്ടികള്‍ മരണമടയുന്ന സംഭവങ്ങള്‍ രാജ്യത്ത് ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ആന്ധപ്രദേശിലെ നല്‍ഗൊണ്ടയില്‍ നടന്ന ഒരു സംഭവത്തില്‍ മൂന്ന് പെണ്‍കുട്ടികളാണ് കാറിനുള്ളില്‍ അകപ്പെട്ട് മരിച്ചത്. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇവര്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറിയിരുന്നതാണ്. കയറിയ ഉടനെ കാറിന്‍റെ ഡോറുകള്‍ സ്വയം അടയുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞുങ്ങള്‍ സഹായത്തിനായി നടത്തിയ ശ്രമങ്ങള്‍ പുറം ലോകം കാണാതിരിക്കാന്‍ മാത്രം കറുപ്പിച്ചിരുന്നു കാറിന്‍റെ വിന്‍ഡോകള്‍.

ചെന്നൈയില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇത്തരമൊരു സംഭവമുണ്ടായി. ഒരു ശവസംസ്കാരച്ചടങ്ങിന് എത്തിയ മാതാപിതാക്കള്‍ ഇരുവരും തിരക്കിട്ട് കാറില്‍ നിന്ന് ഇറങ്ങുകയായിരുന്നു. മറ്റെയാള്‍ കുഞ്ഞിനെ എടുത്തുകാണുമെന്ന് ഇരുവരും ധരിച്ചു. തിരിച്ചുവന്നപ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു.

കാറിനകത്ത് പെരുകുന്ന ചൂടാണ് കുഞ്ഞുങ്ങളെ മരണത്തിലേക്ക് എത്തിക്കുന്നത്. അതിവേഗത്തിലാണ് കാറിനകത്ത് ചൂട് പെരുകുക എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുറത്ത് 35 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂടെങ്കില്‍ അടച്ചിട്ട കാറിനകത്ത് വെറും പത്തു മിനിട്ടിനകം ഇത് 50 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരും. അടുത്ത പത്തു മിനിട്ടിനകം ഇത് 65 ഡിഗ്രി സെല്‍ഷ്യസ് ആയും ഉയരും.

നിര്‍ജ്ജലീകരണം പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് വഴി വെക്കുന്നു. ഇത് ശരീരകോശങ്ങളെ അപകടകരമാം വിധം ബാധിക്കുന്നു. തലച്ചോറിനെയും ബാധിക്കുന്നു.

കുട്ടികളെ സംബന്ധിച്ച് ഇത്തരം അവസ്ഥയില്‍ ഒന്നോ രണ്ടോ മിനിട്ട് മാത്രം കഴിഞ്ഞാല്‍ മതിയാവും എല്ലാം കഴിയാന്‍.

എസി ഓണ്‍ ചെയ്തിരുന്നാല്‍ പ്രശ്നമൊന്നുമില്ലെന്നാണ് ചിലരുടെ വിശ്വാസം. എന്നാല്‍ ഇത്തരത്തില്‍ വിട്ടുപോയ കാറിനുള്ളില്‍ കുഞ്ഞുങ്ങള്‍ മരണപ്പെട്ടതിന്‍റെ റിപ്പോര്‍ട്ടുകളും ധാരാളമായി വരുന്നുണ്ട്. എസിയെ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുഞ്ഞുങ്ങളെ കാറില്‍ വിട്ട് പോകുമ്പോള്‍ കാറിന്‍റെ ചില്ലുകള്‍ താഴ്ത്തിയിടുക എന്നത് മാത്രമാണ് പ്രതിവിധി. കുട്ടികള്‍ അത് ഉയര്‍ത്തുകയില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം.

More from DriveSpark

Article Published On: Friday, May 4, 2012, 17:01 [IST]
English summary
Many reports come saying the deaths of children because of suffocation due to locked them inside the car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X