മാലതി സൈക്കിള്‍ ചവിട്ടുന്നതെന്തിന്?
മോട്ടോര്‍വാഹനങ്ങള്‍ അന്തരീക്ഷമലിനീകരണത്തിന് നല്‍കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ ഇവ ഉപേക്ഷിച്ചുള്ള ഒരു മുന്നോട്ട്പോക്ക് മനുഷ്യര്‍ക്ക് സാധ്യവുമല്ല. എന്നാല്‍ സാധ്യമായ എന്തെങ്കിലും ചെയ്യാതെ മുന്നോട്ടു പോകുന്നത് മനുഷ്യന്‍റെ നിലനില്‍പിന് അപകടകരവുമാണ്. കരിമ്പുക പുറന്തള്ളലും ശബ്ദ മലിനീകരണവും ഒഴിവാക്കാന്‍ സാധ്യമായ വഴികളെല്ലാം തേടുന്നത് ഉയര്‍ന്ന പരിസ്ഥിതി അവബോധമുള്ള സമൂഹങ്ങളുടെയെല്ലാം ഒരു പതിവായിട്ടുണ്ട്. ബങ്കളുരുവില്‍ എച്ച്ആര്‍ പ്രഫഷണലായ മാലതിക്ക് ചിലത് പറയാനുണ്ട്.
മാലതി

ഇന്ധനവില അന്തംവിട്ടുയര്‍ന്നു കൊണ്ടിരിക്കുന്നു. വീടുകളിലോ ഓഫീസിലോ കുത്തിയിരുന്ന് പണിയെടുക്കുകയും കാറില്‍ കയറിയിരുന്ന് ആയാസരഹിതമായി ജീവിതം ആസ്വദിക്കുകയും ചെയ്യുന്ന നമ്മുടെ തലമുറ മടിയന്മാരായ തേവാങ്കുകളായി മാറിയിരിക്കുന്നു. ഈ പ്രശ്നങ്ങളെ നേരിടാന്‍ ഒരു ഒറ്റമൂലി എന്ന നിലയില്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നത് ഒരു ലളിതമായ പരിഹാരമാണ്. സൈക്കിള്‍ എന്നാണ് ആ പരിഹാരത്തിനു പേര്. നമ്മുടെയെല്ലാം പഴയ സുഹൃത്ത്!
പെണ്‍കുട്ടികള്‍ക്കു വേണ്ടി ഞാന്‍ നിര്‍ദ്ദേശിക്കുക ബിഎസ്എ ലേഡിബേഡ് സ്പ്ലാഷ് 26 എന്ന സൈക്കിളാണ്. 4900 രൂപ വിലയുള്ള ഈ സൈക്കിള്‍ 4700 രൂപയ്ക്ക് ഡിസ്കൗണ്ട് കിഴിച്ച് ബങ്കളുരുവില്‍ ലഭിക്കുന്നു. നഗരത്തിരക്കുകളില്‍ വലിയ തോതിലുള്ള സമയലാഭം ഈ വാഹനം നേടിത്തരുന്നുണ്ട് എനിക്ക്. എന്നെ സംബന്ധിച്ച് മാസത്തില്‍ ചുരുങ്ങിയത് 700 രൂപയെങ്കിലും ഇന്ധനത്തിന്‍റെ വകയില്‍ ലാഭിക്കാനാവുന്നു. മറ്റൊരു ഗുണം ഇപ്പോള്‍ ജിംനേഷ്യത്തില്‍ പോകുന്നതിനെക്കുറിച്ച് വേവലാതി ഒട്ടുമില്ല എന്നതാണ്. ആവശ്യത്തിന് വ്യായാമം സൈക്കിളില്‍ നിന്നു തന്നെ ലഭിക്കുന്നുണ്ട്.
പിങ്ക് നിറമുള്ള സൈക്കിളാണ് ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ആദ്യ കാഴ്ചയില്‍ തന്നെ എനിക്കത് ഇഷ്ടപ്പെട്ടുവെന്നതാണ് സത്യം. മറ്റ് മോഡലുകളേക്കാള്‍ സ്റ്റൈലിഷ് ആണ്. കാര്യേജ് സീറ്റ് ആവശ്യത്തിന് നീളമുള്ളതാണ്.
നട്ടെല്ലിനും കഴുത്തിനും ആയാസമില്ലാത്ത വിധത്തിലുള്ള ഒരു റൈഡ് പ്രദാനം ചെയ്യുന്ന വിധത്തില്‍ വളരെ മികച്ച രീതിയില്‍ ഹാന്‍ഡില്‍ ഫിക്സ് ചെയ്തിട്ടുണ്ട്. കാറുകളില്‍ സഞ്ചരിക്കുന്നവരെപ്പോലും അസൂയാലുക്കളാക്കുന്ന സൗന്ദര്യമാണ് ഈ വാഹനത്തിനുള്ളതെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അതിശയോക്തിയാണെന്ന് കരുതരുത്.


Click it and Unblock the Notifications








