കാര്‍ ഡിസൈനര്‍ അലക്സാണ്ടര്‍ പോഷെ അന്തരിച്ചു

Ferdinand Alexander Porsche
പ്രശസ്ത ഓട്ടോമൊബൈല്‍ ഡിസൈനല്‍ ഫെര്‍ഡിനാന്‍ഡ് അലക്സാണ്ടര്‍ പോഷെ അന്തരിച്ചു. 76 വയസ്സായിരുന്നു. ഓസ്ട്രിയയിലെ സല്‍സ്ബര്‍ഗില്‍ വെച്ചായിരുന്നു അന്ത്യമെന്ന് പോഷെ എജി അറിയിച്ചു. മരണകാരണം വെളിവായിട്ടില്ല. പോഷെ കാറുകളുടെ ആദ്യ ഡിസൈനറായ ഫെര്‍ഡിനാന്‍ഡ് പോഷെയുടെ ചെറുമകനാണ് അലക്സാണ്ടര്‍ പോഷെ. സ്പോര്‍ട് കാര്‍ ഡിസൈനിംഗിലാണ് അലക്സാണ്ടര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്.

അലക്സാണ്ടര്‍ പോഷെയുടെ അച്ഛനും മുത്തച്ഛനും എന്‍ജിനീയറിംഗിലായിരുന്നു കൂടുതല്‍ വൈദഗ്ധ്യം നേടിയത്. എന്നാല്‍ ഡിസൈനിംഗിലാണ് അലക്സാണ്ടര്‍ ശ്രദ്ധ പതിപ്പിച്ചത്. 1960കളിലാണ് ഇദ്ദേഹത്തിന്‍റെ ഡിസൈനുകള്‍ ഏറെയും പുറത്തിറങ്ങിയത്.

പ്രശസ്തമായ പോഷെ 911 സ്പോര്‍ട്സ് കൂപെ രൂപകല്‍പന ചെയ്തത് ഇദ്ദേഹമാണ്. ഈ കാര്‍ ഇന്നും അടിസ്ഥാന സങ്കല്‍പത്തില്‍ വ്യത്യാസം വരുത്താതെ കാലാനുസൃതമായ മാറ്റങ്ങള്‍ മാത്രം വരുത്തി പോഷെ നിലനിര്‍ത്തുന്നുണ്ട്. 1999ല്‍ നടന്ന ഒരു വോട്ടെടുപ്പില്‍ നൂറ്റാണ്ടിന്‍റെ കാറുകളില്‍ ഒന്നായി പോഷെ 911 തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പോഷെ 911 കാര്‍ അതിന്‍റെ ഏഴാം പതിപ്പിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. സാങ്കേതികമായി ഏറെ മാറ്റങ്ങള്‍ ഈ സ്പോര്‍ട്സ് ഉള്‍ക്കൊണ്ടു കഴിഞ്ഞു. ഓട്ടോ നിരൂപകര്‍ ഈ കാറിന്‍റെ ഡിസൈനിനെ കൊക്കക്കോള ബോട്ടിലിനോടാണ് താരതമ്യം ചെയ്യുന്നത്. കാര്‍ഭ്രാന്ത് കയറിയിട്ടില്ലാത്തവര്‍ക്കു പോലും പോര്‍ഷെ 911നിന്‍റെ ഡിസൈന്‍ മനസ്സില്‍ കയറുവാന്‍ ഈ സാമ്യം സഹായിച്ചതായി നിരൂപിക്കപ്പെടുന്നു.

അലക്സാണ്ടര്‍ പോഷെ കമ്പനിക്ക് സമ്മാനിച്ചത് ഒരു ഡിസൈനിംഗ് സംസ്കാരം തന്നെയാണെന്ന് പോഷെ സിഇഒ മത്യാല് മെല്ലര്‍ തന്‍റെ പ്രസ്താവനയില്‍ പറഞ്ഞു. "ഞങ്ങളുടെ സ്പോര്‍ട്സ് കാറുകള്‍ക്ക് അലക്സാണ്ടര്‍ നല്‍കിയ അടിത്തറ ഇന്നും വ്യത്യസ്തത സമ്മാനിക്കുന്നു." - അദ്ദേഹം ചൂണ്ടിക്കാട്ടി.

More from DriveSpark

Article Published On: Friday, April 6, 2012, 16:47 [IST]
English summary
Sports car designer Ferdinand Alexander Porsche died on 5th April in Salzburg, Austria.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X