92 തവണ ലേണര്‍ പരീക്ഷ തോറ്റ മഹാന്‍

പത്തോ പന്ത്രണ്ടോ തവണ ശ്രമിച്ച് പരാജയമടഞ്ഞവരെ കാണാന്‍ എളുപ്പമാണ്. എങ്കിലും മറ്റ് പലകാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും ബ്രിട്ടീഷുകാരെ തോല്‍പിക്കാന്‍ പ്രയാസമാണ്. ലണ്ടനിലെ ലെയ്സെസ്റ്ററില്‍ നിന്നുള്ള 28-കാരന്‍ 92 തവണയാണ് ലേണര്‍ പരീക്ഷ തോറ്റുകളഞ്ഞത്. ഇത്രയും തവണ തോല്‍ക്കാനായി പുള്ളിക്കാരന്‍ 2,852 പൗണ്ടാണ് ചെലവഴിച്ചത്. എല്ലാ പരീക്ഷയും ഒരു ബ്രിട്ടീഷികാരന് മാത്രം സാധിക്കുന്ന വൈദഗ്ധ്യത്തോടെയാണ് ഇങ്ങോര്‍ എഴുതിയത്.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് യുകെയിലെ ലേണര്‍ ടെസ്റ്റ്. റോഡ് സിഗ്നലുകള്‍ തിരിച്ചറിയുക തുടങ്ങിയ സംഗതികള്‍ തന്നെയാണ് ടെസ്റ്റില്‍ ഉള്ളത്. കൂടാതെ ഒരു ഡ്രൈവിംഗ് വീഡിയോ കാണിച്ച് അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെടും.
ഇതിനുമുന്‍പുള്ള റെക്കോര്‍ഡിം ലെയ്സെസ്റ്റര്‍കാരന്‍റേതാണ്. 22 തവണയാണ് മൂപ്പര്‍ തോറ്റുപോയത്. ഇവന്മാരെയൊക്കെ പഠിപ്പിച്ചെടുത്ത് ടെസ്റ്റിനിരുത്തിയ ആശാന്‍ റോഡ്‍വര്‍ക്സ് സ്കൂള്‍ ഓഫ് മോട്ടോറിംഗിലെ ഫില്‍ ഒലിവറാണ്. ഇങ്ങനെയൊരാളെ തന്‍റെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് അദ്ദേഹം അറിയിച്ചു.


Click it and Unblock the Notifications








