നിലമ്പൂര്‍ തേക്കുകൊണ്ട് റോള്‍സ് റോയ്സ് ഗോസ്റ്റ്

Rolls Roys Taek Interior
നിലമ്പൂരിലെ കൊണോലി സായിപ്പിന്‍റെ തോട്ടത്തില്‍ തഴച്ചു വളരുന്ന, കാതലുറച്ച് എണ്ണ മുറ്റിയ തേക്കിന്‍ ഉരുപ്പടികള്‍ മൂത്താശാരിമാര്‍ കണ്ടും തൊട്ടും മണത്തും രുചിച്ചും കണ്ടെടുക്കുന്നു. അവ അടിയോളം ചായ്ച്ച് വെട്ടിയെടുത്ത് ഇലയും കൊമ്പും നീക്കി, വേരും നാരും പുറംപൂതലും ചെത്തി, കയറ്റി വിടുന്നു. അയ്യായിരത്തോളം മൈലുകള്‍ താണ്ടി കപ്പലില്‍ ഉരുക്കള്‍ ബ്രിട്ടനിലെത്തുന്നു. അവിടെ റോള്‍സ് റോയ്സിന്‍റെ ഫാക്ടറിയില്‍ സായിപ്പിന്‍റെ ആശാരിമാര്‍ തേക്കിന്‍ കാതല്‍ കടഞ്ഞെടുത്ത് കാറിന്‍റെ അകവും പുറവും നിര്‍മിക്കുന്നു.

ഇത് പണ്ടേക്കും പണ്ടേ തുടങ്ങിയ ഏര്‍പാടാണ്. ഇപ്പോഴും ആ കച്ചവട വഴികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. റോള്‍സ് റോയ്സിന്‍റെ ഗോസ്റ്റിന് പുതിയ കസ്റ്റമൈസ്‍ഡ് പതിപ്പിറങ്ങിയതില്‍ നിലമ്പൂര്‍ തേക്കിന്‍ തടി കൊണ്ടാണ് ഇന്‍റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്. എക്സ്റ്റീരിയറിലും സാധ്യമായ ചിലയിടങ്ങളില്‍ തേക്കിന്‍റെ തിളക്കം വരുത്തിയിരിക്കുന്നു.

ഉരുനിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരും മറ്റുമടങ്ങിയ മരപ്പണിക്കാരെയാണ് കസ്റ്റമൈസേഷനു വേണ്ടി റോള്‍സ് റോയ്സ് തയ്യാറാക്കിയിട്ടുള്ളത്. ഓര്‍ഡര്‍ അനുസരിച്ചാണ് കാര്‍ നിര്‍മിച്ചു നല്‍കുക. ഗോസ്റ്റിന്‍റെ ബേസ് മോഡലിന് വില 2.5 കോടിയാണ് വില. തേക്കിന്‍ തടി കൊണ്ടുള്ള ഇന്‍റീരിയര്‍ കൂടി വരുന്നതോടെ വില 2 ലക്ഷം കൂടും.

ഒരേ മരത്തില്‍ നിന്നാണ് ഒരു കാറിനുള്ള ഭാഗങ്ങള്‍ കട‍ഞ്ഞെടുക്കുക. ഇത് ഡിസൈനിലോ നിറത്തിലോ മാറ്റം വരാതിരിക്കാന്‍ സഹായിക്കുന്നു. നിലമ്പൂര്‍ തേക്കുകളുടെ ഡിസൈനിലെ നേര്‍വരകളാണ് ഏറ്റവും ആകര്‍ഷകമായത്. ഇത് കാറിന് ആധുനികമുഖം നല്‍കാന്‍ സഹായിക്കുന്നു.

Most Read Articles

Malayalam
English summary
Rolls-Royce, the quintessential British carmaker that was adored by several Indian Maharajas is now adding a bit of India to its cars. The carmaker is importing Malabar Teak wood from India to be used to make veneers used in the interiors of the Ghost and the Phantom.
Story first published: Monday, February 6, 2012, 18:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X