ചെഗുവേരയുടെ തൊപ്പിയില്‍ മെഴ്സിഡസ് ചിഹ്നം!

ഈ വിപണനതന്ത്രം തന്നെയാണ് മെഴ്സിഡസ് ബെന്‍സും പയറ്റിയത്. ആല്‍ബര്‍ട്ടോ കൊര്‍ദ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചെഗുവേരയുടെ പ്രശസ്തമായ ഫോട്ടോയില്‍ മെഴ്സിഡസ് ഒരു ഫോട്ടോഷോപ്പ് പണി നടത്തി. ചെയുടെ ബെരെറ്റിലെ നക്ഷത്ര ചിഹ്നത്തിന്‍റെ സ്ഥാനത്ത് മെഴ്സിഡസ് ബെന്‍സിന്‍റെ അടയാളം പതിച്ചു. യു എസ്സിലെ ലാസ് വേഗാസില്‍ നടന്ന അന്താരാഷ്ട്ര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയുടെ വേദിയില്‍ സ്കീനില്‍ ഈ ചിത്രം തെളിഞ്ഞു.
രസകരമായ സംഗതി, വിഷയം ഇത്തവണ വിവാദമാക്കിയത് ചെഗുവേര ആരാധകരല്ല എന്നതാണ്. സ്വതന്ത്ര വിപണിയുടെ വക്താക്കളും അമേരിക്കന്‍ മുതലാളിത്തത്തിന്‍റെ ദാര്‍ശനികരുമായ ഹെറിറ്റേജ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്‍റ് മൈക് ഗോണ്‍സാലസ് തന്‍റെ ബ്ലോഗില്‍ കുറിച്ച വാക്കുകളാണ് ചെഗുവേരയുടെ വിരോധികളെ ഏറെ പ്രകോപിതരാക്കിയത്. "കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍" ചെഗുവേരയുടെ ചിത്രം ഉപയോഗിച്ച് ഡൈംലര്‍ കച്ചവടം നടത്തുന്നുവെന്ന് അങ്ങോര്‍ ആരോപിച്ചു. കൂടാതെ വംശീയവാദി, ആന്‍റി സെമിറ്റിക് തുടങ്ങിയ വിശേഷണങ്ങളും മൂപ്പര്‍ ലേഖനത്തില്‍ ചാര്‍ത്തിക്കൊടുക്കുന്നു.
സംഗതി വിവാദമായപ്പോള്‍ ഡൈംലര്‍ തലവന്‍ ക്ഷമാപണത്തോടൊപ്പം നടത്തിയ വിശദീകരണമാണ് ഇതിനെക്കാളേറെ രസകരം. പുതിയ സാങ്കേതികത ലോകത്ത് നടത്തിയ വിപ്ലവത്തെ എടുത്തു കാണിക്കുകയായിരുന്നു ചെഗുവേര ചിത്രം ഉപയോഗിച്ചതിലൂടെ തങ്ങള്‍ ഉദ്ദേശിച്ചതെന്ന് ഡൈംലര്‍ പറഞ്ഞു. ചെഗുവേരയുടെ രാഷ്ട്രീയ സിദ്ധാന്തവുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഡൈംലര്‍ വ്യക്തമാക്കി.


Click it and Unblock the Notifications








