മൂന്നു ചക്രത്തില്‍ ആള്‍ട്ടോ!

ചൈനയിലെത്തുമ്പോള്‍ കാര്യങ്ങളെല്ലാം തകിടം മറിയുന്നു. മറ്റെവിടെയും നടക്കുന്ന പോലെയല്ല ചൈനയില്‍ കാര്യങ്ങള്‍ നടക്കുന്നത്. ചൈനയില്‍ കാര്യങ്ങള്‍ നടക്കുന്നതു പോലെ മറ്റെവിടെയും നടക്കുന്നുമില്ല. കാര്യങ്ങളെങ്ങനെ നടത്തണമെന്ന് ചൈനക്കാര്‍ക്ക് നന്നായറിയാം.

നാല് ചക്രമുള്ള മാരുതി ആള്‍ട്ടോയെ മൂന്ന് ചക്രത്തിലൊതുക്കി എന്‍ജിന്‍ സിസി 125ലേക്ക് താഴ്ത്തി അന്തസ്സായി വിപണിയില്‍ എത്തിച്ചിരിക്കുന്നത് കണ്ടാല്‍ ആരും അത്ഭുതപ്പെടും. ഇത്തരം വണ്ടികളുടെ ആവശ്യം ചൈനയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇനിയും ആവശ്യമുണ്ടോ? അണുസ്ഫോടനത്തിനു ശേഷം ജപ്പാനിലെ തകര്‍ന്നടിഞ്ഞ സാമ്പത്തിക വ്യവസ്ഥ ഇത്തരം കുറഞ്ഞ സിസിയുള്ള വാഹനങ്ങളെ (കീ കാറുകള്‍) ആശ്രയിച്ചിരുന്നു.

മൂന്ന് ചക്രത്തിലാണ് വാഹനം ഓടുന്നതെങ്കിലും ആകൃതിയുടെ കാര്യത്തില്‍ മറ്റ് മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈ വാഹനത്തില്‍ പരമാവധി വേഗത്തില്‍ പോകുകയാണെങ്കില്‍ ഏത് സൈക്കിള്‍ യാത്രക്കാരനെയും മറികടക്കാന്‍ സാധിക്കുന്നതാണ്.

ചൈനയുടെ ഗ്രാമപ്രദേശങ്ങളിലാണ് ഈ വാഹനത്തിന് ആവശ്യക്കാര്‍. ചെറിയ ദൂരങ്ങളിലെ യാത്രകള്‍ക്കും ചെറിയ ചരക്കുനീക്കങ്ങള്‍ക്കുമാമ് ഈ വാഹനം അദികം ഉപയോഗിക്കപ്പെടുന്നത്. വളരെയധികം സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിലും ആവശ്യക്കാര്‍ അതിനെയൊന്നും വകവെക്കുന്നില്ല. ആവശ്യക്കാരുണ്ടെങ്കില്‍ കമ്പനികള്‍ ചക്രങ്ങളില്ലാതെ തന്നെ കാര്‍ നിര്‍മിച്ചു നല്‍കാന്‍ തയ്യാര്‍!

More from DriveSpark

Article Published On: Tuesday, February 7, 2012, 17:12 [IST]
English summary
A company named Jinan Qingqi Motorcycle Corporation comes with a three wheeled Alto car in China.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X