അശ്രദ്ധമായ ഡ്രൈവിംഗ്: ജോണിന് തടവ്

John Abraham
ജോണ്‍ അബ്രഹാമിന്‍റെ വാഹനപ്രേമത്തെ കുറിച്ച് നിരവധി തവണ പറഞ്ഞിട്ടുള്ളതാണ്. വാഹനം എന്നു പറഞ്ഞാല്‍ വെറും വാഹനങ്ങളല്ല. കിടിലന്‍ എന്‍ജിന്‍ ശേഷിയുള്ളവ. അവ വെറുതെ ഗാരേജിലിടുന്ന ശീലം ജോണിനില്ല. തരം കിട്ടുമ്പോളൊക്കെ തന്‍റെ വണ്ടികളുടെ ശേഷി നാട്ടുകാരെ ബോധ്യപ്പെടുത്തും.

ജോണിന്‍റെ വണ്ടിയുടെ എന്‍ജിന്‍ ശേഷി ബോധ്യപ്പെട്ട രണ്ട് യുവാക്കള്‍ 2006ല്‍ പരുക്കേറ്റ് ആശുപത്രിയിലായിരുന്നു. മജിസ്ത്രേറ്റ് കോടതി 15 ദിവസം ജയില്‍വാസം നല്‍കി അനുഗ്രഹിച്ചിരുന്നു. ഷൂട്ടിംഗിന്‍റെ തിരക്കിനിടയില്‍ ജയിലില്‍ പോകാനൊക്കെ എവിടെ സമയം? മേല്‍ക്കോടതിയില്‍ പോയി. അവിടെ നിന്നും അതുതന്നെ പറയുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഏതാണ്ട് സംഭവിച്ചിട്ടുണ്ടെന്ന് ജോണിന് ബോധ്യപ്പെട്ട നിമിഷങ്ങള്‍.....

അശ്രദ്ധവും ആക്രാമകവുമായ ഡ്രൈവിംഗ് ആണ് ജോണ്‍ ചെയ്ത കുറ്റം. വെറുതെ അശ്രദ്ധമായി വണ്ടിയോടിച്ചു പിടിച്ചാല്‍ മാത്രം 1000 മുതല്‍ 2000 വരെ പിഴയാണ് പുതിയ പെനാല്‍റ്റി നിരക്കുകള്‍ പ്രകാരം കിട്ടുക. പൊതുമുതലിന് നഷ്ടമുണ്ടാക്കല്‍, ജീവാപായം വരുത്തല്‍, അല്ലെങ്കില്‍ അതിന് കാരണമായേക്കാവുന്ന വിധത്തില്‍ വണ്ടിയോടിക്കല്‍, പരുക്ക് തുടങ്ങിയവയ്ക്കെല്ലാം വെവ്വേറെ പണി കിട്ടാനുള്ള വകുപ്പുകള്‍ 1998ല്‍ ഭേദഗതി ചെയ്ത മോട്ടാര്‍ വാഹന നിയമത്തിലുണ്ട്.

ഇക്കാര്യത്തില്‍ യാതൊരു ദയവും കാണിക്കരുതെന്ന് ദില്ലി ഹൈക്കോടതി കോടതി കീഴ്‍ക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് കഴിഞ്ഞ മാസമാണ്. ഏതെങ്കിലും തരത്തിലുള്ള ദയവ് ഇത്തരക്കാര്‍ക്ക് അനുവദിച്ചു നല്‍കിയാല്‍ അത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന് വഴിവെക്കുമെന്ന് എം എല്‍ മെഹ്ത ചൂണ്ടിക്കാട്ടിയിരുന്നു.

വര്‍ഷങ്ങളായി യമഹയുടെ ബ്രാന്‍ഡ് അംബാസ്സഡറാണ് ജോണ്‍ അബ്രഹാം. വാഹനങ്ങളോടുള്ള പ്രണയം തന്നെയാണ് ഇതിന്‍റെ അടിസ്ഥാനമെന്ന് ജോണ്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. നിരവധി സൂപ്പര്‍ബൈക്കുകള്‍ അദ്ദേഹത്തിന്‍റെ പക്കലുണ്ട്.

പ്രശസ്ത കസ്റ്റം ബൈക്ക് നിര്‍മാതാക്കളായ രജപുത്താന കസ്റ്റംസ് നിര്‍മിച്ചു നല്‍കിയ ഒരു കിടിലന്‍ ബൈക്കുണ്ട് ജോണ്‍ അബ്രഹാമിന്‍റെ ഗാരേജില്‍. 500 സിസി എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. 1910കളിലെ അമേരിക്കന്‍ റേസ് ബൈക്കുകളുടെ ശൈലിയിലാണ് ഈ ബൈക്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്. സുസുക്കി ഹയബൂസയടക്കമുള്ള വമ്പന്‍മാര്‍ ജോണിന്‍റെ പക്കലുണ്ട്.

ഓഡി ക്യൂ 7 എന്ന ആഡംബര രാ‍ജ്ഞിയും ജോണ്‍ സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ എക്സ്ഷോറൂം വില 69.5 ലക്ഷം രൂപയാണ് അബ്രഹാമിന്‍റെ പേടകത്തിന് വില.4.2 ലിറ്റര്‍ എന്‍ജിനാണ് ഓ‍ഡി ക്യൂ7 പേറുന്നത്. പഠനകാലത്തു തന്നെ ഓ‍ഡിയോട് എന്തെന്നില്ലാത്ത ഒരടുപ്പമാണ് തനിക്കുണ്ടായിരുന്നതെന്ന് ജോണ്‍ പറയുന്നു. അക്കാലത്ത് ഒരു യമഹ മോട്ടോര്‍സൈക്കിളാണ് ജോണിനുണ്ടായിരുന്നത്.

More from DriveSpark

Article Published On: Friday, March 9, 2012, 15:40 [IST]
English summary
Bollywood actor John Abraham taken into judicial custody of a Mumbai court today for rash driving.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X