യുവരാജ്: അര്‍ബുദത്തെ വെന്ന കുതിരശക്തി

ഹോണ്ട സിറ്റിയാണ് യുവരാജ് സിംഗ് ആദ്യം സ്വന്തമാക്കിയ കാര്‍. ദേശീയ ക്രിക്കറ്റ് താരമായിരുന്ന, പിന്നീട് പഞ്ചാബി സിനിമകളിലെ താരമായി മാറിയ, യുവരാജ് സിംഗിന്‍റെ അച്ഛന്‍ യോഗ്‍രാജ് സിഗ് ആണ് ആദ്യത്തെ കാര്‍ സമ്മാനിച്ചത്.
2007ലെ ഐസിസി ലോക ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഡര്‍ബനില്‍ വെച്ച് നേടിയ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിക്ക് സമ്മാനമായാണ് പോഷെ 911 യുവരാജിന്‍റെ കൈകളിലെത്തുന്നത്. പോഷെയുടെ കൊടിപേറുന്ന വാഹനമാണ് പോഷെ 911(നയന്‍ ഇലവന്‍ എന്നുച്ചരിക്കുക). ഈ സ്പോര്‍ട്സ് കാറിന്‍റെ ഡിസൈനറായ ഫെര്‍ഡിനന്‍ഡ് അലക്സാണ്ടര്‍ പോഷെ അന്തരിച്ചത് രണ്ടു ദിവസം മുന്‍പാണ്.
ഇതുകൂടാതെ ഇനിയും നിരവധി ആഡംബരങ്ങള്‍ യുവിയുടെ ഗാരേജിലുണ്ട്. മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ലിയു എം5, എം3 എന്നീ വാഹനങ്ങള്‍ യുവിയുടെ പക്കലുണ്ട്.
കഴിഞ്ഞ ലോകക്കപ്പിലെ ആള്‍ റൗണ്ട് പ്രകടനത്തിന് ഓഡി ഇന്ത്യയില്‍ നിന്ന് സമ്മാനമായി ഒരു കാര്‍ ലഭിക്കുകയുണ്ടായി.


Click it and Unblock the Notifications








