ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരോ വ്യക്തികള്‍ക്ക് അനുസരിച്ച് അവര്‍ വാഹനം പരിപാലിക്കുന്ന രീതിക്ക് മാറ്റം വരും. ബൈക്ക് നല്ല രീതിയില്‍ പരിപാലിക്കുന്നവര്‍ അത് വൃത്തിയായി കഴുകി കൊണ്ടുനടക്കുന്നത് കാണാം. അതുകൊണ്ട് ധാരാളം നേട്ടങ്ങളുണ്ട്. ബൈക്ക് കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങളാണ് ചുവടെ വിശദീകരിക്കാന്‍ പോകുന്നത്.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ബൈക്ക് കഴുകുമ്പോള്‍ വാഹനത്തിനൊപ്പം കുറച്ച് സമയം ചെലവഴിക്കുകയാണ് നാം. ഇത് വാഹനവുമായി മികച്ച ഒരു ബന്ധം രൂപപ്പെടാന്‍ നല്ലതാണ്. കൂടാതെ വണ്ടി കൃത്യമായ ഇടവേളകളില്‍ കഴുകുന്നത് അത് വൃത്തിയോടെയും മനോഹരമായും കാണപ്പെടും.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ബൈക്ക് കഴുകുമ്പോള്‍ അതിന്റെ പാര്‍ട്‌സുകളില്‍ വല്ല തുരുമ്പോ പ്രശ്‌നങ്ങളോ അറ്റകുറ്റപ്പണിയോ നമ്മുടെ ശ്രദ്ധയില്‍ പെടും. ചെറിയ പ്രശ്‌നങ്ങള്‍ വലുതാകുന്നതിന് മുമ്പ് ശ്രദ്ധയില്‍ പെട്ടാല്‍ അത് നമ്മുടെ പോക്കറ്റിന് നല്ലതാണ്. ബൈക്ക് കഴുകുമ്പോള്‍ പിന്തുടരാവുന്ന ചില ടിപ്പുകള്‍ ചുവടെ.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

10. ചൂടുള്ള ബൈക്ക് കഴുകരുത്

ചൂടുള്ളപ്പോള്‍ ബൈക്കിന്റെ ലോഹ ഭാഗങ്ങള്‍ വികസിക്കുന്നു. തണുത്ത വെള്ളത്തില്‍ കഴുകുമ്പോള്‍ അവ പെട്ടെന്ന് ചുരുങ്ങിയേക്കും. ഇങ്ങനെ ചെയ്യുന്നത് വണ്ടിയുടെ ഫിനിഷിംഗിന് കോട്ടം തട്ടും. എഞ്ചിനും എക്സ്ഹോസ്റ്റിനുമാണ് ഇത് ഏറെ ദോഷം ചെയ്യുക. നിങ്ങളുടെ ക്രോം പൈപ്പുകളിലെ ഫാന്‍സി ഫിനിഷിംഗ് നേര്‍ത്തതും താരതമ്യേന ദുര്‍ബലവുമായ ലെയര്‍ ആണെന്ന് മറക്കരുത്. അതിനാല്‍ ബൈക്ക് കഴുകുന്നതിന് മുമ്പ് എഞ്ചിന്‍ തണുത്തുവെന്ന് ഉറപ്പാക്കുക.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

9. ഹൈപ്രഷര്‍ വാഷര്‍ ഉപയോഗിക്കരുത്

ഉയര്‍ന്ന മര്‍ദ്ദമുള്ള വാഷറുകള്‍ക്ക് മോട്ടോര്‍ സൈക്കിളില്‍ വെള്ളം കയറാന്‍ പാടില്ലാത്ത ഭാഗങ്ങളില്‍ ജലം എത്താന്‍ കാരണമായേക്കും. ഇത് വണ്ടിയുടെ ഭാഗങ്ങള്‍ തുരുമ്പു പിടിക്കാന്‍ ഇടയാക്കും. ഇലക്ട്രിക് കണക്ഷനുകളിലെ വെള്ളം കയറുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അത് പോലെ തന്നെ വെള്ളം ബൈക്കിന്റെ ബെയറിംഗിന്റെയും ചെയിനിന്റെയും ഈടിന് ദോഷം ചെയ്യും. ചെയിനിന്റെ ലൂബ്രിക്കേഷന്‍ തടസ്സപ്പെടുത്താനും അത് വേഗം മാറാനും ഇത് ഇടയാക്കും.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

8. അഴുക്ക് നീക്കാന്‍ തണുത്ത വെള്ളം

തണുത്ത വെള്ളം ഉപയോഗിച്ച് ആദ്യം അഴുക്കുള്ള ഭാഗം ആദ്യം കഴുകുക. കുറച്ച് സമയം അഴുക്ക് കുതിര്‍ന്ന ശേഷം ബൈക്ക് വീണ്ടും കഴുകുക. രണ്ടാമത് കഴുകുന്ന സമയം ധാരാളം അഴുക്ക് ഒഴിവാക്കാന്‍ നമുക്കാകും.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

7. കനത്ത വെയിലില്‍ കഴുകരുത്

പെയിന്റ് ചൂട് സമയത്ത് മൃദുവായതിനാല്‍ പോറലുകള്‍ വീഴാന്‍ സാധ്യത കൂടുതലാണ്. ബൈക്കിന്റെ ഫിനിഷിംഗ് നഷ്ടപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നല്ല വെയിലുള്ള സമയം ബൈക്ക് കഴുകരുത്. ബൈക്കിന്റെ പ്രതലം ചൂടായിരിക്കുമ്പോള്‍ സോപ്പ് വെള്ളം ഉപയോഗിക്കുന്നത് നീക്കം ചെയ്യാന്‍ പ്രയാസമുള്ള പോറലുകള്‍ സൃഷ്ടിച്ചേക്കും.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

6. മറ്റ് ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക

മൂലകങ്ങളെ ചെറുക്കാവുന്ന തരത്തിലാണ് മോട്ടോര്‍സൈക്കിള്‍ പ്രതലങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക ക്ലീനറുകള്‍ ഉപയോഗിച്ചാല്‍ അവക്ക് എത്രകണ്ട് പിടിച്ച് നില്‍ക്കാനാകുമെന്ന് പറയാനാകില്ല.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

5. പ്ലാസ്റ്റിക് ഭാഗങ്ങള്‍ മൃദുവായ തുണി/സ്‌പോഞ്ച് ഉപയോഗിച്ച് വൃത്തിയാക്കുക

ഒരിക്കലും ഉണങ്ങിയ തുണി ഉപയോഗിച്ച് നിങ്ങളുടെ മോട്ടോര്‍സൈക്കിളിലെ പൊടി തുടയ്ക്കരുത്. പൊടി അടിസ്ഥാനപരമായി വളരെ നേര്‍ത്ത മണലാണ് എന്നതിനാല്‍ ബൈക്കില്‍ സ്‌ക്രാച്ച് വീഴാതിരിക്കാന്‍ നനഞ്ഞ മൃദുവായ തുണി അല്ലെങ്കില്‍ സ്‌പോഞ്ച് ഉപയോഗിച്ച് വൃത്തിയാക്കുക. ബൈക്ക് കഴുകുമ്പോള്‍ രണ്ട് ബക്കറ്റുകള്‍ ഉപയോഗിക്കുക. തുടക്കുന്ന തുണിയില്‍ നിന്ന് അഴുക്ക് കഴുകാനാണ് ഒന്ന്. രണ്ടാമത്തെ ബക്കറ്റില്‍ കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പ് വെള്ളം എടുക്കാം.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

4. ഫിനിഷിനായി വാക്‌സ് ഉപയോഗിക്കുക

നല്ല ബ്രാന്‍ഡുകളില്‍ നിന്നുള്ള വാക്‌സ് (മെഴുക്) മാത്രം ഉപയോഗിക്കുക. 'ക്ലീനര്‍' വാക്സുകള്‍ എന്നറിയപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ പരമാവധി ഉപയോഗിക്കാതിരിക്കുക. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുകയും മികച്ച തിളക്കം നല്‍കുകയും ചെയ്യുന്ന കാര്‍നുബ വാക്‌സ് നല്ല ഒരു ഓപ്ഷനാണ്. ഉയര്‍ന്ന നിലവാരമുള്ള സീലന്റുകള്‍ക്ക് മെഴുകിനേക്കാള്‍ ദീര്‍ഘകാല സംരക്ഷണം നല്‍കാന്‍ കഴിയും.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

3. വെള്ളം ബാഷ്പീകരിക്കാന്‍ എഞ്ചിന്‍ ചൂടാക്കുക

ബൈക്കിന്റെ മുക്കിലും മൂലയിലും വെള്ളം ചെറിയ രീതിയില്‍ കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വാഹനം കഴുകി വാക്‌സ് ഇട്ട് കഴിഞ്ഞാല്‍ ചെറു സവാരി പോകുന്നത് ഉത്തമമാണ്. അതിന് സമയമില്ലെങ്കില്‍ വണ്ടി സ്റ്റാര്‍ട്ടാക്കി എഞ്ചിന്‍ ചൂടാകുന്നത് വരെ ചുമ്മാ ഓണാക്കി ഇടുക. നമ്മുടെ ശ്രദ്ധപതിയാത്ത ചില ഭാഗങ്ങളില്‍ നിന്ന് വെള്ളം ഇറ്റുവീഴുന്നത് കാണാനാകും.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

2. ലൂബ്രിക്കേഷന്‍

ബൈക്ക് കഴുകിയ ശേഷം നിങ്ങള്‍ ഒരു സവാരി നടത്തിയാല്‍ ചെയിന്‍ ചൂടാകും. അതിന് ഇനി ലൂബ്രിക്കേഷന്‍ ചെയ്യാം. സൈഡ്സ്റ്റാന്‍ഡ് പിവറ്റിലും ലിവര്‍ പിവറ്റുകളിലും കേബിളുകളും വേണമെങ്കില്‍ ലൂബ് ചെയ്യുക.

ബൈക്ക് ഇങ്ങനെ കഴുകരുത്; തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

1. വണ്ടി ഇടക്ക് വൃത്തിയാക്കുക

നിങ്ങളുടെ ബൈക്ക് കഴുകി കഴിഞ്ഞാല്‍ അത് നന്നായി തിളങ്ങും. ബൈക്ക് കഴുകുന്നതിനിടയിലെ ഇടവേള കൂട്ടാന്‍ ഓരോ യാത്ര കഴിഞ്ഞ് വന്നാലും വാഹനം ചെറുതായി വൃത്തിയാക്കാന്‍ ശ്രമിക്കുക. ചെറുതായി വെള്ളം ഉപയോഗിച്ചാല്‍ പോകുന്ന ചെളിയേ ചിലപ്പോള്‍ കാണൂ. അത് അവിടെ തന്നെ കിടന്നാല്‍ പിന്നീട് പണിയാകും. അതുപോലെ വണ്ടി കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോച്ചും തുണിയുമെല്ലാം വൃത്തിയായി സൂക്ഷിച്ച് വെക്കാനും ശ്രദ്ധിക്കണം.

More from DriveSpark

Article Published On: Wednesday, November 9, 2022, 15:01 [IST]
English summary
10 bike washing tips you must follow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X