കാറുകളുടെ ഉല്പത്തി അതെവിടുന്ന്, എങ്ങനെ?

By Praseetha

ഒറ്റതവണ പേരു നൽകിയാൽ മാറ്റാൻ കഴിയില്ല എന്നുള്ളതു കൊണ്ട് തന്നെ പേരിടൽ ആരെ സംബന്ധിച്ചിടത്തോളവും പ്രയാസമേറിയൊരു ചടങ്ങാണ്. അപ്പോൾ പിന്നെ ഓട്ടോമൊബൈൽ കമ്പനികളുടെ കാര്യം പറയേണ്ടതില്ലല്ലോ.

ലംബോർഗിനി ഓടിക്കാൻ മോഹമുണ്ടെങ്കിൽ താമസം ഈ ഹോട്ടലിലാക്കൂ

ഇന്നു കാണുന്ന പ്രമുഖ ബ്രാന്റ് കാറുകളുടെയെല്ലാം പേരുകളുടെ ഉറവിടം എവിടെയാണെന്ന് എപ്പോഴേങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിസാൻ, ടൊയോട്ട, ഹോണ്ട, വോൾവോ എന്നീ പേരുകൾ സുപരിചിതമാണെങ്കിലും അതങ്ങെനെ കൈവന്നു എന്നാരും ചിന്തിച്ചിട്ടുണ്ടാകില്ല. പ്രമുഖ കാറുകളെ മാത്രം അറിഞ്ഞാൽ പോരല്ലോ അവയുടെ പേരുകളുടെ ഉല്പത്തിയും അറിഞ്ഞിരിക്കേണ്ടേ? എന്നാൽ താളുകളിലേക്ക് നീങ്ങാം...

1. നിസാൻ

1. നിസാൻ

ഡാറ്റ് മോട്ടോർ കാർ (DAT Motorcar) എന്ന പേരിലാണ് നിസാൻ വാഹനമേഖലയിലെ ജൈത്രയാത്ര തുടങ്ങിയത്. കമ്പനി സ്ഥാപകരുടെ പേരിൽ നിന്നുള്ള ആദ്യാക്ഷരം ഉപയോഗിച്ച് ഡാറ്റ്സൺ എന്ന പേരിലായിരുന്നു ഈ സംരംഭം ആരംഭിച്ചതെങ്കിലും പിന്നീട് നിപ്പോൺ സാൻഗ്യോയെന്ന സ്ഥാപന നടത്തിപ്പുക്കാരനായ യോഷിസുക് ഐകാവ ഈ ബിസിനസ് ഏറ്റെടുക്കുകയായിരുന്നു. കാലക്രമേണ നിപ്പോൺ സാൻഗ്യോ എന്ന പേരു ലോപിച്ചാണ് നിസാൻ എന്ന പേരുകൈവന്നത്.

2. ടൊയോട്ട

2. ടൊയോട്ട

ടൊയോട്ട എന്ന പേരിലായിരുന്നില്ല ആദ്യം ഈ കമ്പനി അറിയപ്പെട്ടിരുന്നത്, മാത്രമല്ല കാറുകൾ നിർമിക്കുന്ന കമ്പനിയുമായിരുന്നില്ലയിത്. 1926ൽ ടൊയോഡ ഓട്ടോമാറ്റിക് ലൂം വർക്സ് എന്ന പേരിൽ സാകിഷി ടൊയോട്ട ഒരു സ്ഥാപനമാനമാരംഭിച്ചു. പിന്നീട് ടൊയോഡയുടെ മകൻ മറ്റൊരു സ്ഥാപനവുമായുള്ള പങ്കാളിത്തതിൽ വേറെയൊരു കാർ നിർമാണ കമ്പനി തുടങ്ങുകയും അതാണ് പിന്നീട് ടൊയോട്ട കാർ കമ്പനിയായി മാറിയത്.

3. ക്രിസ്‌ലർ

3. ക്രിസ്‌ലർ

വാൾട്ടർ ക്രിസ്‌ലറാണ് 1924ൽ ക്രിസ്‌ലർ എന്നപേരിലൊരു കാർ ഇറക്കിയത്. കാർ നിർമാണമാരംഭിക്കുന്നതിന് മുൻപ് വാൾട്ടർ ഒരു മെക്കാനിക്കായിരുന്നു. പിന്നീട് 1911ൽ ബ്യൂക്ക് എന്ന കമ്പനിയുടെ പ്രൊഡക്ഷൻ ചീഫാവുകയും പിന്നീട് അതിന്റെ തലവനാവുകയും ചെയ്തു. പിന്നീട് ബ്യൂക്കെന്ന കമ്പനി വിടുകയും വില്ലീസ് ഓവർലാന്റ് മോട്ടോർ കമ്പനി ഏറ്റേടുക്കുകയും വൈകാതെ അതു പൊളിയുകയും ചെയ്തു. അതിനുശേഷം മാക്സ്‌വെൽ മോട്ടോർ കമ്പനി വാങ്ങിക്കുകയും ക്രിസ്‌ലർ എന്ന കാർ നിർമിക്കുകയും ചെയ്തു. കാലക്രമേണ മാക്സ്‌വെൽ മോട്ടോർ എന്ന പേരു മാറി ക്രിസ്‍ലർ എന്ന പേരിലറിഞ്ഞുതുടങ്ങി.

4. ഹോണ്ട

4. ഹോണ്ട

മോട്ടോർ സൈക്കിൾ നിര്‍മാണമാരംഭിച്ച് കൊണ്ടാണ് ഹോണ്ട ഈ രംഗത്തേക്കെത്തുന്നത്. സോയിഷിറോ ഹോണ്ട എന്ന സ്ഥാപകനാണ് ഹോണ്ട മോട്ടോർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ ഈ കമ്പനി ആരംഭിച്ചത്. 1960ഓടുകൂടി ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ ഉല്പാദന കമ്പനി എന്ന പേരെടുക്കാൻ ഇതിന് കഴിഞ്ഞു. അതിനുശേഷം 1963ൽ ഹോണ്ട ടി360 പിക്‌അപ് എന്ന ആദ്യ ഫോർവീലർ വാഹനമിറക്കി കാർ നിർമാണരംഗത്തേക്കും ഒരു ചുവടുവെപ്പ് നടത്തി.

5. ബ്യൂക്ക്

5. ബ്യൂക്ക്

ഡേവിഡ് ഡൺബാർ ബ്യൂക്ക് എൻജിൻ നിർമാണമാരംഭിച്ചാണ് ഓട്ടോമൊബൈൽ രംഗത്തേക്ക് എത്തുന്നത്. 1902ൽ ബ്യൂക്ക് മാനുഫാക്ചറിംഗ് കമ്പനിയാരംഭിക്കും കാറുകളുടേയും എൻജിനുകളുടേയും നിർമാണം തുടർന്നു. പിന്നീട് സമയത്തിന് കാറുകൾ നിർമിക്കാനും വില്ക്കാനുമാകാതെ വന്നപ്പോൾ കമ്പനി നഷ്ടത്തിലാവുകയും ജനറൽ മോട്ടോഴ്സ് വിൽക്കുകയും ചെയ്തു. ജിഎം സ്ഥാപകൻ ബ്യുക്കിന് 100,000യുഎസ് ഡോളറിന്റെ ചെക്ക് നൽകുകയും പിന്നീട് ബ്യൂക്ക് ഇതൊരു എണ്ണകമ്പനിയിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ സംരംഭവും പരാജയമായിരുന്നു പിന്നീട് ഡെട്രോയിറ്റ് സ്കൂളിൽ ഇൻസ്ട്രെക്ടറായി ജോലിനോക്കുകയും 1929ൽ മരണമടയുകയും ചെയ്തു.

6. ഷവർലെ

6. ഷവർലെ

ജനറൽ മോട്ടേഴ്സ് സ്ഥാപകൻ വില്യം സി ഡ്യുറാന്റ് സ്വന്തം കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് സ്വിസ് കാർ റേസർ ലൂയിസ് ഷവർലെയുമായി കൈകോർത്ത് മറ്റൊരു കമ്പനി തുടങ്ങി. 1911ൽ ഷവർലെ എന്ന ബ്രാന്റ് നേയിമിൽ കാറുകൾ നിർമിച്ചു തുടങ്ങി. പിന്നീട് കൈയിൽ നിറയെ കാശുവന്നുചേർന്നപ്പോൾ ജിഎം ഏറ്റെടുക്കുകയും പിന്നീട് 1914ൽ ഷവർലെ ജിഎമിന്റെ ഭാഗമായിതീരുകയും ചെയ്തു.

7.ഡോഡ്‌ജ്

7.ഡോഡ്‌ജ്

സഹോദരന്മാരായ ജോൺ, ഹോറേസ് ഡോഡജ് നല്ല മെക്കാനിക്കുകൾ എന്ന പേരിൽ പ്രശസ്തരായിരുന്നു. 1890ൽ ഇരുവരും ചേർന്ന് ഒരു ബൈക്ക് കമ്പനി ആരംഭിച്ചു. പിന്നീട് ഈ ബിസിനസ് മറ്റൊരാൾക്ക് കൈമാറിയതിനുശേഷം ഗിയര്‍ബോക്സ് നിർമാണരംഗത്തെത്തി. അവിടെ നിന്ന് 1913ൽ ഈ സംരംഭവും ഉപേക്ഷിച്ച് കാർ നിർമാണത്തിലിറങ്ങി. ഡോഡ്‌ജ് എന്ന കാർ കമ്പനിയുമായി ഇരുവരും മുന്നോട്ട് വന്നു. പിന്നീട് അമേരിക്കയിലെ ഏറ്റവും കൂടുതലായി വിറ്റഴിക്കുന്ന രണ്ടാമത്തെ കാറായി മാറി ഡോഡ്ജ്.

8. മെഴ്സിഡസ്

8. മെഴ്സിഡസ്

ഓസ്ട്രേലിയൻ ബിസിനസുകാരനായ എമിൽ ജെലിനിക് ഒരു കാർ റേസറായിരുന്നു. കാർ റേസിംഗിനായി ഡെയിംലർ കാറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ റേസിംഗിന് വാങ്ങുന്ന കാറുകളോക്കെ 12 വയസ് പ്രായമുണ്ടായിരുന്ന മകളുടെ പേര് മെഴ്സിഡസ് എന്നപേരിലായിരുന്നു ഓടിച്ചിരുന്നത്. പിന്നീട് ഡെയിംമലറിൻ നിന്നും 36 കാറുകൾ വാങ്ങുകയും ഡെയിംമലറിന്റെ സമ്മതതോടെ മെഴ്സിഡസ് എന്നു നൽകുകയും ചെയ്തു. അങ്ങനെയാണ് മെഴ്സിഡസ് എന്ന പേരുവരാൻ കാരണം.

 9. വോൾവോ

9. വോൾവോ

'I Roll' എന്നാണ് വോൾവോയുടെ ലാറ്റിൻ പരിഭാഷ. എസ്‌കെഎഫ് ബോൾ ബെയറിംഗ് മാനുഫാക്ചെർ എന്ന പേരിലായിരുന്നു ആദ്യം വോൾവോ അറിയപ്പെട്ടിരുന്നത്. പിന്നീട് വാഹനനിർമാണം ആരംഭിച്ചപ്പോൾ 1915ലായിരുന്നു വോൾവോ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത്.

10. ക്യാഡിലാക്

10. ക്യാഡിലാക്

അമേരിക്കയിലെ പഴയൊരു കാർ നിർമാണ കമ്പനിയാണ് ക്യാഡിലാക്. അന്റോയിൻ ഡി ലാ മോത്തെ ക്യാഡിലാകിന്റെ പേരിലാണ് ഈ കമ്പനി അറിയപ്പെടുന്നത്. 1902ൽ ഹെൻട്രി ഫോർഡ് കമ്പനിയിൽ നിന്നാണിത് സ്ഥാപിക്കപ്പെട്ടത്. പിന്നീട് 1909ൽ ജനറൽ മോട്ടേഴ്സ് ഇതുവാങ്ങുകയും അങ്ങനെ ക്യാഡിലാക് ആഡംബരകാർ നിർമാതാക്കളായി പ്രശസ്തി നേടുകയും ചെയ്തു.

കൂടുതൽ വായിക്കൂ

ഇന്ത്യൻ ലൈസൻസിൽ വിദേശത്തോടിക്കുമ്പോൾ അല്പം കരുതിയാൽ കൊള്ളാം!!

കൂടുതൽ വായിക്കൂ

ഭാവി ബസ് യാത്രയ്ക് ബെൻസിന്റെ പുത്തൻ വാഗ്ദാനം

More from DriveSpark

Article Published On: Friday, July 29, 2016, 14:18 [IST]
English summary
Ever Wondered How These car Companies Got Their Names? This Is How
കൂടുതല്‍... #കാർ #car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X