പാഴ്‌വസ്തുക്കളില്‍ നിന്നും ഭീമൻ ബൈക്ക്
ആസ്വദിച്ച് പഠിക്കാമെങ്കിൽ എഞ്ചിനീയറിങ്ങ് എന്നത് രസരകരമായ പഠന വിഷയമാണ്.ഒരു പക്ഷേ, സ്ക്കൂൾ പഠനത്തിന് ശേഷം ഭൂരിഭാഗം വിദ്യാർഥികളും തെരെഞ്ഞെടുക്കുന്നത് എഞ്ചിനീയറിങ്ങ് പഠനശാഖയാണെന്ന് തന്നെ പറയാം.

നമ്മളെല്ലാവരും വിചാരിക്കുന്നത് പോലെ വളരെ കൗതുകമേറിയതും സർഗ്ഗ വൈഭവമായതും തന്നെയാണ് എഞ്ചിനീയറിങ്ങ്. ഈ ചിന്തയ്ക്ക് ആക്കം കൂട്ടുന്ന വാർത്തയാണ് അടുത്തിടെ ഔറംഗാബാദിൽ നിന്ന് എത്തിയിരിക്കുന്നത്. അഡ്ലർ റൈഡർ, പത്തടിയോളം വലിപ്പമുള്ള ഈ ബൈക്കിന്റെ നിർമ്മാതാവ് ഔറംഗാബാദ് സ്വദേശിയായ പാർഥ് കോടക് എന്നയാളാണ്. എന്താണ് അഡ്ലർ റൈഡർ എന്ന ബൈക്കിനെ വ്യത്യസ്തമാക്കുന്നതെന്നാൽ ഇത് നിർമ്മിച്ചിരിക്കുന്നതാവട്ടെ ഉപയോഗശൂന്യമെന്ന് നമ്മൾ കരുതിയ വസ്തുക്കൾ കൊണ്ടാണ്.

എന്നാൽ ഈ ബൈക്കിൽ റോഡിലൂടെ ചീറിപ്പായാം എന്ന് കരുതേണ്ട. പ്രദർശനത്തിന് മാത്രമായാണ് ഇത് രൂപകൽപന ചെയ്തതെന്ന് പാർഥ് ഇതിനകം തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പാർഥും അദ്ദേഹത്തിന്റെ സുഹൃത്തും ചേർന്നാണ് ഈ ഭീമൻ ബൈക്ക് യാഥാർഥ്യമാക്കിയെടുത്തത്.
Most Read:വരൂ മീര മിനിയെ പരിചയപ്പെടാം, നാനോയുടെ പൂർവികൻ

CEDP സ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഓട്ടോമൊബൈൽ ടെക്നിഷ്യൻ പഠനം പൂർത്തിയാക്കിയതാണ് പാർഥിന് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്. ഇതിനകം തന്നെ CEDP സ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠന വിഭാഗങ്ങളിൽ ചർച്ചാ വിഷയമായിരിക്കുകയാണ് അഡ്ലർ റൈഡർ.

ഇത് കൂടുതൽ വിദ്യാർഥികൾ ഇത്തരത്തിലുള്ള നിർമ്മിതികളുമായി മുന്നോട്ട് വരാൻ പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും മറ്റും. അഡ്ലർ റൈഡറിന്റെ ആകെ ചെലവ് 2 ലക്ഷം രൂപയാണെന്ന് പാർഥ് പറയുന്നു. ഓട്ടോമോട്ടിവ് മേഖലയുടെ ഭാഗമാകാനാണ് തനിക്ക് ആഗ്രഹമെന്നും CEDP യിലെ ഓൺ ദ് ജോബ് പരിശീലനം ഈ പദ്ധതി യാഥാർഥ്യമാക്കുന്നതിൽ ഒരുപാട് സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പങ്കുവച്ചു.
Most read: മഹീന്ദ്ര ഥാർ മുഖം മിനുക്കിയപ്പോൾ

തുരുമ്പ് പദാർഥങ്ങളിൽ നിന്നും ഒരു ബൈക്ക് എന്ന വെല്ലുവിളി അദ്ദേഹം സ്വയം ഏറ്റെടുത്തതാണ്. ആദ്യഘട്ടത്തിലെ വെല്ലുവിളി എന്നത് നിർമ്മാണത്തിന് പറ്റിയ സ്ഥലം എന്നതായിരുന്നു. അപ്പോഴാണ് പാർഥിന്റെ സുഹൃത്ത് അദ്ദേഹത്തിന്റെ രക്ഷക്കായെത്തിയത്. തന്റെ അച്ഛന്റെ വർക്ക് ഷോപ്പിൽ സ്ഥലം ഒരുക്കാമെന്ന് സുഹൃത്ത് ഏറ്റതോടെ ആ പ്രതിസന്ധി നീങ്ങി.
രാവും പകലുമെന്നില്ലാതെ 18 മാസത്തോളം കഷ്ടപ്പെട്ടാണ് പാർഥും അദ്ദേഹത്തിന്റെ സുഹൃത്തും ഭീമൻ ബൈക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. അഡ്ലർ റൈഡർ എന്ന ബൈക്കിന്റെ നിർമ്മാണം സമാനമായ എഞ്ചിനീയറിങ്ങ് നിർമ്മിതികൾക്ക് വഴിക്കുമെന്നാണ് പ്രതീക്ഷ. ഏതായാലും തന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചതോടെ പാർഥ് സന്തോഷവാനായി.


Click it and Unblock the Notifications








