ഇന്ത്യയെ മറ്റ് 10 അയൽരാജ്യവുമായി ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസുകൾ

By Praseetha

ഇന്ത്യയിൽ വളരെ ചിലവ് കുറഞ്ഞതും അതേസമയം സൗകര്യപ്രദവുമായ യാത്ര സമ്മാനിക്കുന്ന ഒരെയൊരു യാത്രാമാർഗമാണ് ട്രെയിനുകൾ. ഇന്ത്യയിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിലേക്കും ട്രെയിൻ സർവീസുകൾ ഉണ്ടെന്നുള്ള കാര്യം മിക്കവരും അറിഞ്ഞിരിക്കാൻ ഇടയില്ല. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ മൂന്ന് അന്തർദേശീയ റെയിൽ ഗതാഗതമാണ് ഇന്ത്യയിലിപ്പോൾ നിലവിലുള്ളത്.

ഇന്ത്യയുടെ ഭാഗമല്ലാതിരിന്നിട്ടും ശകുന്തള മഹാരാഷ്ട്രക്കാരുടെ സ്വന്തം എക്സ്പ്രെസ്

ഇതുകൂടാതെ മറ്റ് അയൽരാജ്യങ്ങളിലേക്കും റെയിൽ ഗതാഗതം വ്യപിക്കാനുള്ള പദ്ധതിയിലാണ് ലോകത്തിലെ നാലാമത്തെ വലിയ റെയിൽവെ ശൃംഖലയായ ഇന്ത്യൻ റെയിൽവെ. മണിപ്പൂർ-വിയറ്റ്നാം, മണിപ്പൂർ-ബർമ്മ, തായിലാന്റ്-ബൂട്ടാൻ എന്നീ ഇന്റർനാഷണൽ റെയിൽ സർവീസാണ് ആരംഭിക്കാനിരിക്കുന്നത്. ഇന്ത്യയിലിപ്പോൾ നിലവിലുള്ള നിങ്ങളറിയാത്ത അന്തർദേശീയ റെയിൽവെ സർവീസുകളും വരാനിരിക്കുന്ന പുതിയ സർവീസുകളെ കുറിച്ചും കൂടുതലറിയാം.

ജോഗ്ബാനി-ബിരാത്നഗർ ലിങ്ക് (നേപ്പാൾ)

ജോഗ്ബാനി-ബിരാത്നഗർ ലിങ്ക് (നേപ്പാൾ)

ബീഹാറിൽ നിന്ന് സിർസിയ,പാർസ,ജയ്‌നഗർ എന്ന റൂട്ടും ബീഹാറിൽ നിന്ന് ഖാജുരി, ധനുഷ എന്ന റൂട്ടുമാണ് ഇന്ത്യയ്ക്കും നേപ്പാളിനുമിടയിലുള്ള രണ്ട് റെയിൽവെ റൂട്ടുകൾ.

സംജുത എക്സ്പ്രെസ്-പാകിസ്ഥാൻ

സംജുത എക്സ്പ്രെസ്-പാകിസ്ഥാൻ

സംജുത എക്സ്പ്രെസ്, താർ എക്സ്പ്രെസ് എന്നീ രണ്ട് ട്രെയിനുകളാണ് ഇന്ത്യയെ പാകിസ്ഥാനുമായി റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ഒരേയൊരുകണ്ണി. ഇന്ത്യയിലെ വാഗ ബോർഡറിൽ നിന്നാണ് അതിർത്തി കടന്ന് പാകിസ്ഥാനിലേക്കുള്ള യാത്രയാരംഭിക്കുന്നത്.

 മൈത്രി എക്സ്പ്രെസ്-ബംഗ്ലാദേശ്

മൈത്രി എക്സ്പ്രെസ്-ബംഗ്ലാദേശ്

കൊൽക്കത്തേയും ബംഗ്ലാദേശിന്റെ തലസ്ഥാനം ധാക്കയേയും ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽ ട്രെയിനാണ് മൈത്രി എക്സ്പ്രെസ്. ആഴ്ചയിൽ ആറു ദിവസമാണ് ഈ ട്രെയിൻ സർവീസുള്ളത്. ഇന്ത്യ-ബംഗ്ലാദേശ് തമ്മിലുള്ള ഒരേയൊരു റെയിൽവെ സർവീസാണിത്.

ബൂട്ടാൻ റെയിൽവെ-ബൂട്ടാൻ

ബൂട്ടാൻ റെയിൽവെ-ബൂട്ടാൻ

ബൂട്ടാനെ ഇന്ത്യയുമായി ബന്ധിപ്പിക്കാൻ ഒരു റെയിൽ സിസ്റ്റം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

മ്യാൻമാർ റെയിൽ -മ്യാൻമാർ

മ്യാൻമാർ റെയിൽ -മ്യാൻമാർ

മണിപ്പൂരിൽ നിന്നും ബർമയിലേക്കുള്ള ഈ റെയിൽപാതയുടെ നിർമാണം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

വിയറ്റ്നാം ലിങ്ക്-വിയറ്റ്നാം

വിയറ്റ്നാം ലിങ്ക്-വിയറ്റ്നാം

മണിപ്പൂരിൽ നിന്നും വിയറ്റ്നമിലേക്കുള്ള പാതയും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്.

ചൈന റെയിൽവെ ലിങ്ക്

ചൈന റെയിൽവെ ലിങ്ക്

ദില്ലിയിൽ നിന്നും ചൈനയിലെ കുൻമിങിലേക്കുള്ള ഒരു അതിവേഗ റെയിൽവെ പാത വികസിപ്പിക്കാനുള്ള ഉദ്ദേശത്തിലാണ് ഇന്ത്യൻ റെയിൽവെ.

തായ്‌ലാന്റ് ലൈൻ

തായ്‌ലാന്റ് ലൈൻ

ഇന്ത്യയിലെ ഇന്റർനാഷണൽ പാസഞ്ചർ ട്രെയിൻ സർവീസിൽ തായിലാന്റിലേക്കുള്ള ഒരു റെയിൽ ശൃംഖലയും പരിഗണനയിലുണ്ട്.

മലേഷ്യ റെയിൽവെ ലിങ്ക്

മലേഷ്യ റെയിൽവെ ലിങ്ക്

ബർമ്മയിലേക്ക് റെയിൽ സർവീസ് വിപുലീകരിക്കുന്നുണ്ടെങ്കിൽ അടുത്തു തന്നെ മലേഷ്യയിലേക്കും പ്രതീക്ഷിക്കാം.

സിങ്കപ്പൂർ ട്രെയിൻ ലിങ്ക്

സിങ്കപ്പൂർ ട്രെയിൻ ലിങ്ക്

മലേഷ്യയിലേക്കെന്നപ്പോലെ സിങ്കപ്പൂരിലേക്കും പാത വികസിപ്പിക്കാനുള്ള പദ്ധതിയിട്ടുണ്ട് ഇന്ത്യൻ റെയിൽവെ.

കൂടുതൽ വായിക്കൂ

17വർഷത്തിനു ശേഷം നീളമേറിയ റെയിൽവെ ടണൽ യാഥാർത്ഥ്യമാകുന്നു

കൂടുതൽ വായിക്കൂ

ഇന്ത്യയുടെ ഹൃദയതുടിപ്പാണ് ട്രെയിനുകൾ; അറിയാം ചില കാര്യങ്ങൾ

More from DriveSpark

Article Published On: Saturday, June 18, 2016, 9:30 [IST]
English summary
10 International Train Routes from India to Other Countries
കൂടുതല്‍... #ട്രെയിൻ #train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X