ഇന്ത്യയുടെ ഹൃദയതുടിപ്പാണ് ട്രെയിനുകൾ; അറിയാം ചില കാര്യങ്ങൾ

By Praseetha

ഇന്ത്യയിൽ വളരെ ചിലവ് കുറഞ്ഞതും അതേസമയം സൗകര്യപ്രദവുമായ യാത്ര സമ്മാനിക്കുന്ന ഒരെയൊരു യാത്രാമാർഗമാണ് തീവണ്ടികൾ. ഇന്ത്യയുടെ നാനാഭാഗങ്ങലിലേക്കും എത്രയെത്ര ആളുകളേയും ചരക്കുകളേയും വഹിച്ചാണ് ഓരോ തീവണ്ടികളും കടന്ന് പോകുന്നത്.

ഇന്ത്യയുടെ അഭിമാനമായ ലോകത്തിലെയാദ്യത്തെ ഹോസ്പിറ്റൽ ട്രെയിൻ

നിത്യജീവിതത്തിൽ ട്രെയിനുകളെ ആശ്രയിക്കുന്ന നിരവധിപേരുണ്ട് നമ്മുടെ രാജ്യത്ത്. എന്നാൽ ട്രെയിനുകളുമായി സംബന്ധിച്ചുള്ള ചില കൗതകരമായ കാര്യങ്ങൾ മിക്കവർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം. ട്രെയിനുകൾ ദൈനദിന ജീവിതത്തിലെ അവിഭാജ്യ ഘടകമാകുമ്പോൾ അതേകുറിച്ചുള്ള ചില വസ്തുതകൾ അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമല്ലേ? അതിനാൽ ഇന്ത്യയിലെ ദൈർഘ്യമേറിയ ട്രെയിൻ സർവീസുകളെ കുറിച്ചാണിവിടെ ചർച്ച ചെയ്യുന്നത്.

10. ഗുവാഹട്ടി എറണാകുളം എക്സ്പ്രെസ്

10. ഗുവാഹട്ടി എറണാകുളം എക്സ്പ്രെസ്

3,337കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്ന ഗുവാഹട്ടി എറണാകുളം എക്സ്പ്രെസാണ് ദൈർഘ്യമേറിയ യാത്രയിൽ പത്താം സ്ഥാനത്തുള്ളത്. 59 മണിക്കൂർ 45 മിനിട്ടാണ് ഈ രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള യാത്രാസമയം. മൊത്തത്തിൽ 43 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്.

09. കേരള സംപാർക് ക്രാന്തി എക്സ്പ്രെസ്

09. കേരള സംപാർക് ക്രാന്തി എക്സ്പ്രെസ്

ചണ്ഢീഗട്ടിൽ നിന്നും കൊച്ച്‌വേളി വരെ നീളുന്ന കേരള സംപാർക് ക്രാന്തി എക്സ്പ്രെസിനാണ് ഒമ്പതാം സ്ഥാനം. എഴുപത് സ്റ്റോപ്പുകളടക്കം 57 മണിക്കൂർ 35 മിനിട്ട് സമയമാണ് ഓടാനെടുക്കുന്നത്.

08. റപ്തിസാഗർ എക്സ്പ്രെസ്

08. റപ്തിസാഗർ എക്സ്പ്രെസ്

എറണാകുളവും ബീഹാറിലെ ഭാരുണിയും തമ്മിൽ ബന്ധിപ്പിക്കുന്ന റപ്തിസാഗർ എക്സ്പ്രെസാണ് എട്ടാം സ്ഥാനത്തുള്ളത്. 3,441കിലോമീറ്റർ ദൂരമാണിതിന്റെ യാത്രാദൈർഘ്യം. 61 സ്റ്റോപ്പുകളുള്ള റപ്തിസാഗർ 62 മണിക്കൂർ സമയമെടുത്താണ് ഓടിയെത്തുന്നത്.

07. ഡെറാഡൂൺ-കൊച്ചുവേളി സൂപ്പർ എക്സ്പ്രെസ്

07. ഡെറാഡൂൺ-കൊച്ചുവേളി സൂപ്പർ എക്സ്പ്രെസ്

ഡെറാഡൂണും തിരുവന്തപുരത്തിനുമിടയിൽ 3,465കിലോമീറ്റർ സഞ്ചരിക്കുന്ന ഡെറാഡൂൺ കൊച്ചുവേളി സൂപ്പർ എക്സ്പ്രെസാണ് ഏഴാം സ്ഥാനത്ത്. 25 സ്റ്റോപ്പുകളടക്കം 61 മണിക്കൂറാണ് ഈ ട്രെയിനിന്റെ യാത്രാസമയം.

06. ദിബുഗ്രാഹ് എക്സ്പ്രെസ്

06. ദിബുഗ്രാഹ് എക്സ്പ്രെസ്

ബാംഗ്ലൂർ, യെശ്വന്തപൂരിൽ നിന്ന് ആസാം, ദിബുഗ്രാഹ് വരെ ചെല്ലുന്ന ദിബുഗ്രാഹ് എക്സ്പ്രെസാണ് ദൈർഘ്യമേറിയ യാത്രയിൽ ആറാം സ്ഥാനത്തുള്ളത്. 33 സ്റ്റോപ്പുകളുള്ള ഈ ട്രെയിൻ ഓടാനെടുക്കുന്ന സമയം 68 മണിക്കൂറാണ്.

05. ഗുവാഹട്ടി എക്സ്പ്രെസ്

05. ഗുവാഹട്ടി എക്സ്പ്രെസ്

തിരുവന്തപുരം സെൻട്രലിന് നിന്ന് ഗുവാഹട്ടി വരെ പോകുന്ന ഗുവാഹട്ടി എക്സ്പ്രെസിനാണ് അഞ്ചാം സ്ഥാനം. 49 സ്റ്റോപ്പുകളുള്ള ട്രെയിൻ 65 മണിക്കൂർ കൊണ്ട് 3,559 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുന്നത്.

04. ടെൻ ജമ്മു എക്സ്പ്രെസ്

04. ടെൻ ജമ്മു എക്സ്പ്രെസ്

നാലാം സ്ഥാനം തിരുനൽവേലിയിൽ നിന്ന് ജമ്മുവരെ ഓടുന്ന ടെൻ ജമ്മു എക്സ്പ്രെസിനാണ്. 70 മണിക്കൂർ കൊണ്ട് 3,561ദൂരമാണ് സഞ്ചരിക്കുന്നത്. എഴുപത് സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്.

03. നവയുഗ് എക്സ്പ്രെസ്

03. നവയുഗ് എക്സ്പ്രെസ്

മംഗലാപുരത്ത് നിന്ന് ജമ്മു-കാഷ്മീർ വരെ 3,685കിലോമീറ്റർ സഞ്ചരിച്ച് ആറാം സ്ഥാനത്തുള്ളത് നവയുഗ് എക്സ്പ്രെസാണ്. 68 മണിക്കൂർ 20 മിനിട്ടാണ് യാത്രാസമയം. 61 സ്റ്റോപ്പുകളാണ് ഈ ട്രെയിനിനുള്ളത്.

02. ഹിമസാഗർ എക്സ്പ്രെസ്

02. ഹിമസാഗർ എക്സ്പ്രെസ്

ജമ്മുവിൽ നിന്ന് കന്യാകുമാരി വരെ പോകുന്ന ഹിമസാഗർ എക്സ്പ്രെസാണ് ദൈർഘ്യമേറിയ റെയിൽവെ സർവീസിൽ രണ്ടാം സ്ഥാനത്തുള്ളത്. 71 മണിക്കൂർ 35 മിനിട്ടാണ് ഓടിയെത്താൻ എടുക്കുന്ന സമയം. രണ്ട് സ്ഥലങ്ങൾക്കിടയിൽ 72 സ്റ്റോപ്പുകളാണുള്ളത്.

 01. വിവേക് എക്സ്പ്രെസ്

01. വിവേക് എക്സ്പ്രെസ്

ഇന്ത്യയുടെ വടക്ക്-കിഴക്ക് സംസ്ഥാനമായ ആസാംമിൽ നിന്നും തെക്കെയറ്റുത്തുള്ള തമിഴ് നാട്ടിലേക്കാണ് ദിബ്രുഗാഹ്-കന്യാകുമാരി വിവേക് എക്സ്പ്രെസ് സർവീസ് നടത്തുന്നത്. 80 മണിക്കൂറും 15മിനിട്ട് കൊണ്ട് 4,231കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. യാത്രയിലുടനീളം മൊത്തത്തിൽ 56 സ്റ്റോപ്പുകളാണുള്ളത്.

കൂടുതൽ വായിക്കൂ

അദൃശ്യ ട്രെയിനുകളുമായി ജപ്പാൻ രംഗത്ത്

കൂടുതൽ വായിക്കൂ

മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ അത്യാഡംബര കോച്ചുകളിറക്കി

More from DriveSpark

Article Published On: Monday, May 2, 2016, 15:04 [IST]
English summary
Top 10 Longest Railway Routes And Connecting Trains In India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X