അംബാനി കല്യാണത്തിന് ആകാശത്തുമുണ്ടാവാം ട്രാഫിക് ബ്ലോക്ക്! ആഡംബര ജെറ്റുകൾ ഉൾപ്പടെ പറക്കുന്നത് 100 ഓളം വിമാനങ്ങൾ
ഈ ഒരൊറ്റ കല്യാണം കൊണ്ട് ഇന്ത്യ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് എന്ന് നിസംശയം പറയാം. നാടെങ്ങും ഉത്സവ പ്രതീതിയോടെയുള്ള മുന്നോരുക്കങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അലങ്കാലങ്ങൾക്കും ശേഷം മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും രാജ്യത്തെ വ്യവസായ പ്രമുഖനായ വിരേന്‍ മെര്‍ച്ചെന്റിന്റെ മകള്‍ രാധിക മെര്‍ച്ചെന്റും ഇന്ന് വിവാഹിതരാകുകയാണ്. മാനങ്ങളോളം നീണ്ടു നിന്ന ഒരുക്കങ്ങൾക്കും ആഘോഷങ്ങൾക്കും ശേഷം ഒടുവിൽ വിവാഹ ദിനം വന്നെത്തിയിരിക്കുകയാണ്. വിവാഹ ചടങ്ങിനോട് അനുബന്ധിച്ച് മുംബൈ നഗരത്തില്‍ വരുത്തിയിട്ടുള്ള ട്രാഫിക് നിയന്ത്രണങ്ങളും, വിവാഹത്തോട് അനുബന്ധിച്ച് ഗ്യാരേജിലേക്ക് കുടുംബം ചേർത്ത പുതിയ വാഹനങ്ങൾ എന്നിങ്ങനെ എല്ലാം തന്നെ ചര്‍ച്ചയാവുകയാണ്.
രാജ്യം മാത്രമല്ല ലോകം മുഴുവനും ഈ ചടങ്ങുകളിലെ പ്രത്യേകതകളിലേക്ക് ഉറ്റു നോക്കി ഇരിക്കുകയാണ്. വാഹനപ്രേമികൾക്കും ജിയോ ഗരാജിലെ ലക്ഷ്വറി & എക്സോട്ടിക് കാറുകളുടെ വമ്പൻ നിരയെ കൺകുളിർക്കെ കാണാനുള്ള അവസരവുമുണ്ട്. പിന്നെ ഏറ്റവും പുതിയ ചർച്ചാ വിഷയമായി വരുന്നത് അതിഥികളെ എത്തിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള വിമാനങ്ങളുടെ എണ്ണമാണ്.

ഇങ്ങ് നിലത്ത് മാത്രമല്ല അംബാനി കല്യാണത്തിന് അങ്ങ് ആകാശത്തുമുണ്ട് തിരക്ക്. ദേശിയ മാധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകൾ അനുസരിച്ച് അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനുള്ളിൽ തന്നെ വിവിധ പ്രദേശങ്ങളില്‍ നിന്നും അതിഥികളെ വിവാഹ ചടങ്ങിനായി എത്തിക്കുന്നതിന് 100 ഓളം വിമാനങ്ങളാണ് മുകേഷ് അംബാനി വാടകയ്ക്ക് എടുത്തിരിക്കുന്നത്.
ഇതില്‍ തന്നെ മൂന്ന് ഫാല്‍ക്കന്‍ 2000 ജെറ്റുകളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് എയര്‍ ചാറ്റര്‍ മേധാവി രാജന്‍ മിശ്ര റോയിട്ടേഴ്‌സിന് നൽകിയ റിപ്പോർട്ടിൽ വെളിപ്പെടുത്തിയത്. ഈ മൂന്ന് വിമാനങ്ങള്‍ എത്തിക്കുന്നതിന് മാത്രമായി മുകേഷ് അംബാനി കോടികള്‍ മുടക്കിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ചെറിയ രണ്ട് വീമാനങ്ങൾ വേണേൽ ഈ വിലയ്ക്ക് വാങ്ങാമായിരിക്കാം.

വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും അനന്ത് അംബാിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തുന്നുണ്ട്. വാടകയ്ക്ക് എടുത്തിട്ടുള്ള ഓരോ വിമാനവും അതിഥികളെ എത്തിക്കുന്നതിനായി ഒന്നിലധികം തവണ പറന്നുയരും, നമ്മുടെ നാടൻ ഭാഷയിൽ ഷട്ടിൽ സർവ്വീസ് അടിക്കും, എന്നാണ് രാജന്‍ മിശ്ര അറിയിച്ചിരിക്കുന്നത്.
ഇതിനായി എത്ര രൂപയാണ് കുടുംബം മുടക്കുന്നത് എന്ന് വ്യക്തമല്ല, ഇതിന്റെ വിശദ്ധ വിവരങ്ങൾ ലഭിച്ചിട്ടുമില്ല. കൂടാതെ ഈ വര്‍ഷം ആദ്യം ഗുജറാത്തിലെ ജാംനഗറില്‍ വെച്ചു നടന്ന മൂന്ന് ദിവസത്തെ വിവാഹ നിശ്ചയ ആഘോഷങ്ങള്‍ക്കായും മുകേഷ് അംബാനി സമാനമായ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഥിതികളെ ഗുജറാത്തില്‍ എത്തിക്കുന്നതിനായി ഒന്നിലധികം വിമാനങ്ങളും പ്രൈവറ്റ് ജെറ്റുകളും വാടകയ്ക്ക് അദ്ദേഹം എടുത്തിരുന്നു.

ഇതിനുപുറമെ, ആഘോഷങ്ങളുടെ ഭാഗമായി ജാംനഗറിലെ വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവിയും നല്‍കിയിരുന്നു എന്നതും ശ്രദ്ധേയാണ്. അനന്ത് അംബാനിയുടെ വിവാഹത്തോട് അനുബന്ധിച്ച് മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും എല്ലാം തന്നെ വലിയ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാദ്രയിലെ കുര്‍ള കോംപ്ലക്സിലുള്ള ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപത്തേക്കുള്ള ഗതാഗതം കാര്യമായി നിയന്ത്രിച്ചിട്ടുള്ളതിനൊപ്പം പല പ്രദേശങ്ങളിലും ട്രാഫിക് വഴി തിരിച്ച് വിടല്‍ ഉള്‍പ്പെടെയുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ജൂലൈ അഞ്ചാം തിയതിയാണ ഇത് സംബന്ധിച്ച നിര്‍ദേശം ട്രാഫിക് പൊലീസ് അധികൃതർ പങ്കുവെച്ചത്. 12 -ാം തിയതി മുതല്‍ 15 വരെയാണ് ഇവി ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുക. എന്നാണേലും മുകളിലും നിലത്തും ഒരു പോലെ തന്നെ ആകെ മൊത്തം ഒരു ഓളം തന്നെയാവും ഇത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.


Click it and Unblock the Notifications








