ആർമിക്ക് കരുത്ത് നൽകാൻ 113 ഇലക്ട്രിക് ബസുകൾ, കാരണമെന്താണെന്ന് അറിയാമോ
കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നുണ്ട്. ആർമിയിലേക്ക് 113 ഇലക്ട്രിക് ബസുകൾ വിന്യസിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 250 കിലോമീറ്റർ റേഞ്ചുളള ഈ 40 സീറ്റുകളുള്ള ബസുകൾ പ്രാഥമികമായി സമതലങ്ങളിലും അർദ്ധ മലയോര പ്രദേശങ്ങളിലും വിന്യസിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. കാർബൺ ന്യുട്രാലിറ്റിക്ക് വേണ്ടി ഗവൺമെൻ്റിൻ്റെ മുന്നേറ്റത്തിൽ ചേരുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുളള തീരുമാനം എടുത്തിരിക്കുന്നത്.
ഇലക്ട്രിക് ബസുകളുടെ വിവരങ്ങളിലേക്ക് നോക്കിയാൽ രാജ്യത്തെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 'പി.എം. ഇ-ബസ് സേവ' പദ്ധതി ആദ്യഘട്ടത്തില്‍ പത്തുസംസ്ഥാനങ്ങളിൽ നടപ്പാക്കിയിരുന്നു. മൊത്തം 169 നഗരങ്ങളുടെ പട്ടികയാണ് നഗരകാര്യമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതിയിൽ നിന്ന് നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനികളുടെ ഓഹരികൾ മന്ത്രിസഭാ തീരുമാനത്തിന് ശേഷം ഉയർന്നിട്ടുണ്ട്. ഇലക്‌ട്രിക് ബസ് നിർമാതാക്കളായ ഒലെക്‌ട്ര ഗ്രീൻടെക്കിന്റെയും ജെബിഎം ഓട്ടോയുടെയും ഓഹരികൾ യഥാക്രമം 8.8 ശതമാനവും 10.1 ശതമാനവും വരെ ഉയർന്നിരുന്നു.

ടാറ്റ മോട്ടോഴ്‌സ് ഓഹരി വില 1.9% വർധിച്ചു. അതേസമയം ഇലക്ട്രിക് ബസ് നിർമാണ യൂണിറ്റുള്ള അശോക് ലെയ്‌ലാൻഡിന്റെ ഓഹരികൾ 2.5% വരെ ഉയർന്നിരുന്നു. ഈ ബസ് സർവീസുകൾ നടത്തുന്നതിനും ബസ് ഓപ്പറേറ്റർമാർക്ക് പേയ്‌മെന്റുകൾ നൽകുന്നതിനും അതത് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കുമാണ് ഉത്തരവാദിത്തം. സ്കീമിൽ പറഞ്ഞിരിക്കുന്ന നിർദിഷ്ട പരിധി വരെ സബ്സിഡി നൽകി കേന്ദ്ര സർക്കാർ ഈ ബസ് സർവീസുകളെ പിന്തുണയ്ക്കും ചെയ്യുമെന്നതാണ് ഈ പദ്ധതി.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ വൻ കുതിപ്പാണ് ഓരോ മാസവും രേഖപ്പെടുത്തുന്നത്. ഇരുചക്ര വാഹനങ്ങളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഇപ്പോഴും മുന്നിൽ തന്നെയാണ് ഏഥർ. തങ്ങളുടെ പുതിയ മോഡൽ അവതരിപ്പിച്ചതോടെ വിൽപ്പനയും ബുക്കിങ്ങും പിടിച്ചാൽ കിട്ടാത്ത രീതിയിലാണ്. 1.10 ലക്ഷം രൂപ മുതൽ 1.45 ലക്ഷം രൂപ വരെയാണ് റിസ്‌തയ്ക്ക് വരുന്ന എക്സ്ഷോറൂം വില.
അഹമ്മദാബാദ്, പൂനെ, ഡൽഹി, ലഖ്‌നൗ, ആഗ്ര, ജയ്പൂർ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലും ആന്ധ്രാപ്രദേശിലുമാണ് ഏഥർ റിസ്റ്റയുടെ ആദ്യഘട്ട ഡെലിവറി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ കേരളം ഉൾപ്പടെയുള്ള മറ്റെല്ലാ നഗരങ്ങളിലും ഉടൻ എത്തുമെന്നും തരുൺ മേത്ത ഉറപ്പുനൽകിയിട്ടുണ്ട്. ബ്രാൻഡിൻ്റെ പുതിയ മോഡലിന്റെ നിർമാണം പോയമാസം അതായക് ജൂൺ ആദ്യ വാരത്തിൽ തന്നെ കമ്പനി തുടങ്ങിയിരുന്നു.
ഏഥർ റിസ്‌ത S, Z എന്നീ രണ്ട് വേരിയൻ്റുകളിലും ഏഴ് കളർ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇവിയുടെ ബേസ് മോഡലിന് 1.10 ലക്ഷം രൂപയും 2.9kWh, 3.7kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനിൽ എത്തുന്ന Z മോഡലിന് യഥാക്രമം 1,24,999 രൂപ, 1,44,999 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.
കൂടുതൽ ഫീച്ചറുകൾക്കായി പ്രോ പായ്ക്ക് തെരഞ്ഞെടുക്കുകയാണെങ്കിൽ റിസ്‌ത Z 2.9kWh മോഡലിന് 15,000 രൂപയും 3.7kWh മോഡലിനായി 20,000 രൂപയും അധികം മുടക്കേണ്ടി വരും. യൂത്തൻമാരുടെ ഫേവറീറ്റ് മോഡലായ 450X ഇലക്ട്രിക് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ഏഥർ റിസ്‌തയും ഒരുക്കിയിരിക്കുന്നത്. മെയിൻ ഫ്രെയിം അതേപടി തുടരുമ്പോൾ ലോവർ സീറ്റ് ഹൈറ്റിനായി പുതിയ സബ്ഫ്രെയിമാണ് ഏഥർ എനജർജി ഉപയോഗിച്ചിരിക്കുന്നത്.
ഒന്നിലധികം ബാറ്ററി പായ്ക്കുകളിൽ ഫാമിലി ഇവി വരുന്നതിനാൽ ഓരോന്നിലും റേഞ്ച് വ്യത്യാസപ്പെടും. റിസ്‌തയുടെ ഏറ്റവും താങ്ങാനാവുന്ന പതിപ്പിൽ 2.9 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് സിംഗിൾ ചാർജിന് 105 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 3.7 kWh ബാറ്ററി പായ്ക്ക് ഏകദേശം 125 കിലോമീറ്റർ റേഞ്ചും നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








