ഒരു സെൽഫിക്ക് 12 ലക്ഷം രൂപയോ, അടൽ സേതു കടൽപ്പാലത്തിലൂടെ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് കഴിഞ്ഞ് മാസങ്ങളായതേ ഉളളു മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ (എംടിഎച്ച്എൽ) സെൽഫിയെടുക്കാൻ നിർത്തിയതിന് ഒരു മാസത്തിനുള്ളിൽ നവി മുംബൈയും മുംബൈ പോലീസും 1,612 വ്യക്തികൾക്ക് ഒരുമിച്ച് പിഴ ചുമത്തിയിരിക്കുകയാണ്. കടൽപ്പാലത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, സുരക്ഷാ ക്രമീകരണങ്ങളും അനിഷ്ടസംഭവങ്ങളും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.

22 കിലോമീറ്റർ ദൂരമുളള കടൽപ്പാലത്തിലെ സുരക്ഷയ്ക്ക് പൊലീസ് ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട്. ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുടെ കണക്കനുസരിച്ച് മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി ഒരു യാത്രയ്ക്ക് 500 രൂപ ടോൾ ആണ് നിർദ്ദേശിച്ചത്. എന്നാൽ, വിവിധ ഘടകങ്ങൾ പരിഗണിച്ച് നഗരവികസന വകുപ്പ് (യുഡിഡി) ഇത് കാറുകൾക്ക് 350 രൂപയായി പുതുക്കി നിശ്ചയിക്കുകയും ചെയ്തത്.

12 Lakhs Fine Imposed For Stopping In Mumbai Trans Harbour Link Details Inside

2024 മുതൽ 2053 വരെയുള്ള 30 വർഷത്തേക്കാണ് നിർദ്ദിഷ്ട ടോൾ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ അഞ്ച് വർഷം ട്രാഫിക് ഫ്ലോയും സാമ്പത്തിക പാറ്റേണുകളും നിർണ്ണയിക്കും, ഇത് ടോൾ നിരക്കുകളിൽ കൂടുതൽ ക്രമീകരണങ്ങൾക്ക് ഇടയാക്കുന്നതിന് വഴിവെക്കും. ടോൾ നിരക്കിൽ വാർഷിക വർധനവിൻ്റെ ഭാഗമായി 6 ശതമാനം വർധനവും കാണും. കാറുകൾക്ക് പുറമേ, മറ്റ് വാഹനങ്ങൾക്ക് വ്യത്യസ്ത ടോൾ ചാർജുകളാണ് നിശ്ചയിച്ചിരിക്കുന്നത്.

മിനി ബസുകൾക്ക് 560 രൂപ, ബസ് അല്ലെങ്കിൽ ഡബിൾ ആക്‌സിൽ ട്രക്കുകൾക്ക് 1,180 രൂപ, 3-ആക്‌സിൽ ട്രക്കുകൾക്ക് 1,290 രൂപ, 4-6 ആക്‌സിൽ വാഹനങ്ങൾക്ക് 1,850 രൂപ, വലുപ്പമുള്ള വാഹനങ്ങൾക്ക് 2,250 രൂപ എന്നിങ്ങനെയാണ് നിരക്ക്. 17,843 കോടി രൂപ ചെലവിൽ 21.8 കിലോമീറ്റർ ദൈർഘ്യമുള്ള എംടിഎച്ച്എൽ, മുംബൈയിലെ സെവ്രിയെ നവി മുംബൈയിലെ ചിർലെയുമായിട്ടാണ് ബന്ധിപ്പിക്കുന്നത്. യാത്രാസമയം വെറും പതിനാറ് മിനിറ്റിലേക്ക് ചുരുക്കാൻ സാധിച്ചു.

12 Lakhs Fine Imposed For Stopping In Mumbai Trans Harbour Link Details Inside

ഗോവ, പൂനെ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ 22 കിലോമീറ്റർ നീളമുളള പാലം സഹായിക്കുന്നു. വാട്ടർ പ്രൂഫിങ്ങും, വഴിവിളക്കുകളും, സിസിടിവി സ്ഥാപിക്കുന്നതിൻ്റെ അവസാന പണിയിലാണ് ഇപ്പോൾ. 16.5 കിലോമീറ്റർ ദൂരം കടലിന് മുകളിലൂടെയാണ് പോകുന്നത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

പാലത്തിന്റെ നിര്‍മാണച്ചുമതല മുംബൈ മെട്രോ പൊളിറ്റന്‍ റീജണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു . ഒരു ദിവസം 70,000 വാഹനങ്ങൾ പാലത്തിലൂടെ പോകുമെന്നാണ് സർക്കാർ കണക്ക് പ്രകാരം ലഭിക്കുന്ന റിപ്പോർട്ടുകൾ. നഗരത്തിലെ തിരക്ക് ലഘൂകരിക്കുന്നതിന് വേണ്ടി മാത്രമല്ല, സാമ്പത്തികപരമായിട്ടുളള വികസനം കൂടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

12 Lakhs Fine Imposed For Stopping In Mumbai Trans Harbour Link Details Inside

30.1 മീറ്ററാണ് ആറുവരിപ്പാലത്തിൻ്റെ വീതി. പാലത്തിലൂടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 2018 ഏപ്രിലിലാണ് പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്. 4.5 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും അതിന് സാധിച്ചില്ല.കാരണം കോവിഡ് മഹാമാരി മൂലം നിര്‍മാണം എട്ടുമാസത്തോളം വൈകി. ഓപ്പൺ റോഡ് ടോളിംഗ് (ORT) സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമായിരിക്കും എം.ടി.എച്ച്. എല്‍.

രാജ്യത്ത് ടോൾ പ്ലാസകളിലെ രീതികൾക്ക് മൊത്തമായി ഒരു മാറ്റമാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ രാജ്യത്ത് ടോള്‍ ഫീസുകള്‍ ഫാസ്ടാഗ് സംവിധാനത്തിലൂടെയാണ് പിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെയും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ടോള്‍ പിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സംവിധാനം നടപ്പാക്കുന്ന കാര്യം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഹെവി വാഹനങ്ങളുടെ ഭാരത്തിനനുസരിച്ച് ടോള്‍ നിരക്ക് ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അമിത ഭാരം കയറ്റിവരുന്ന ട്രക്കുകള്‍ റോഡ് ഉപയോക്താക്കള്‍ക്ക് ശല്യമാകും വിധം വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയരുന്നിരുന്നു. ഓരോ വാഹനങ്ങളിലും കയറ്റാന്‍ പറ്റുന്ന ലോഡിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. നിലവില്‍ വാഹനത്തിന്റെ ആക്സിലുകള്‍ അടിസ്ഥാനമാക്കിയാണ് ഹെവി വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കുന്നത്.

ഇത്തരം വാഹനങ്ങളില്‍ കയറ്റുന്ന ലോഡിന്റെ ഭാരം പരിഗണിക്കാതെ ഒരേ നിരക്കാണ് ഈടാക്കുന്നത്. ഈ അവസ്ഥക്കാണ് ഇനി മാറ്റം വരാന്‍ പോകുന്നത്. ഹെവി വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനായി രാജ്യസഭാംഗം വിജയസായി റെഡ്ഡി അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഇത്തരം വാഹനങ്ങളുടെ ഭാരത്തിന് അനുസരിച്ച് ടോള്‍ ഫീസ് ഈടാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു.

More from DriveSpark

Article Published On: Saturday, February 17, 2024, 11:51 [IST]
English summary
12 lakhs fine imposed for stopping in mumbai trans harbour link details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X