12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

Written By: Staff

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത; ആദ്യ അതിവേഗ ഇലക്ട്രിക് ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ. 12,000 കുതിശക്തിയുള്ള ഇലക്ട്രിക് ട്രെയിന്‍ എഞ്ചിനെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് പൂര്‍വ മധ്യ റെയില്‍വേ.

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

ബീഹാറിലുള്ള മധേപുര ഇലക്ട്രിക് ലോക്കോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയില്‍ പരീക്ഷണയോട്ടം നടത്തുന്ന പുതിയ അതിവേഗ ഇലക്ട്രിക് ട്രെയിന്‍ എഞ്ചിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു.

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

കരുത്ത് ഉത്പാദനത്തിന്റെ കാര്യത്തില്‍ മുന്‍തലമുറ WAG-9 ട്രെയിന്‍ എഞ്ചിനുകളെക്കാളും ബഹുദൂരം മുന്നിലാണ് പുതിയ എഞ്ചിന്‍. ചരക്കു ഗതാഗതത്തിനാകും പുതിയ ട്രെയിന്‍ എഞ്ചിനെ പ്രധാനമായും ഉപയോഗിക്കുക.

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

12,000 കുതിരശക്തിയുള്ള പുതിയ ട്രെയിന്‍ എഞ്ചിന്‍ അവതരിക്കുന്നതോട് കൂടി രാജ്യത്തെ ചരക്കുനീക്കം കൂടുതല്‍ ശക്തമാകും. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പുതിയ എഞ്ചിന്റെ ശരാശരി വേഗത.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി അല്‍സ്റ്റോമുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് പുതിയ അതിവേഗ ലോക്കോമോട്ടീവ് എഞ്ചിനെ ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര ട്രെയിന്‍ ഗതാഗത വിപണിയിലെ ശക്തമായ സാന്നിധ്യമാണ് അല്‍സ്റ്റോം.

പതിനായിരം കുതിരശക്തിക്ക് മേലെ കരുത്തുള്ള ആദ്യ ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിന്‍ കൂടിയാണ് ഔദ്യോഗികമായി വരാനിരിക്കുന്നത്. 2015 ൽ ഒപ്പു വെച്ച കരാര്‍ പ്രകാരം ബീഹാറിലെ മധേപുരയില്‍ നിന്നും 800 സൂപ്പര്‍ ഹൈ പവര്‍ ലോക്കോമോട്ടീവുകളാണ് അല്‍സ്‌റ്റോം നിര്‍മ്മിക്കുക.

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

മണിക്കൂറുകള്‍ കാത്തുകിടന്നാലും ട്രെയിന്‍ എഞ്ചിന്‍ നിര്‍ത്താത്തതിന് കാരണം

മണിക്കൂറുകള്‍ കാത്തു കിടക്കുമ്പോഴും ട്രെയിന്‍ എഞ്ചിന്‍ ഒരിക്കലും നിര്‍ത്തി വെയ്ക്കാറില്ല. ഇതെന്ത് കൊണ്ടാകാം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

ട്രെയിന്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്താതിനും ചില കാരണങ്ങളുണ്ട്. ലീക്കേജുകള്‍ കാരണം ബ്രേക്ക് പൈപ് സമ്മര്‍ദ്ദം ട്രെയിനില്‍ കുറയുക പതിവാണ്. സ്റ്റേഷനില്‍ ട്രെയിന്‍ വന്നു നില്‍ക്കുമ്പോള്‍ ചക്രങ്ങളില്‍ നിന്നും കേള്‍ക്കുന്ന ചീറ്റലിന് കാരണവും ഇതാണ്.

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വെച്ചാല്‍ ബ്രേക്ക് പൈപില്‍ വീണ്ടും സമ്മര്‍ദ്ദം ഉടലെടുക്കാന്‍ കൂടുതല്‍ കാലതാമസം നേരിടും. ഇതാണ് ട്രെയിന്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്താതിരിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്.

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

ട്രെയിന്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വീണ്ടും പ്രവര്‍ത്തിപ്പിക്കുക എന്നതും കൂടുതല്‍ കാലതാമസം എടുക്കുന്ന പ്രക്രിയയാണ്. പത്തു മുതല്‍ പതിനഞ്ചു മിനിറ്റോളം സമയമെടുത്താണ് ട്രെയിന്‍ എഞ്ചിന്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവുക.

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

എഞ്ചിനുമായി ബന്ധപ്പെട്ടു നിലകൊള്ളുന്നതിനാല്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വെച്ചാല്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനവും നിശ്ചലമാകും. ഇതിനെല്ലാം പുറമെ 16 സിലിണ്ടറുകളാണ് ട്രെയിന്‍ എഞ്ചിനില്‍ ഉള്‍പ്പെടുന്നത്.

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

അതിനാല്‍ എഞ്ചിന്‍ നിര്‍ത്തിയ വേളയില്‍ നിന്നും ഇഗ്നീഷന്‍ താപം കൈവരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ട്രെയിന്‍ നിശ്ചലാവസ്ഥയില്‍ നില്‍ക്കുമ്പോഴും ഇന്ധന ഉപഭോഗം കുറയില്ല, മറിച്ച വര്‍ധിക്കും.

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

ബാറ്ററികള്‍ ചാര്‍ജ്ജ് ചെയ്യുപ്പെടുന്നതും എയര്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനം സുഗമമായി തുടരുന്നതുമാണ് ഇതിന് കാരണം. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇന്ധനഉപഭോഗം കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ ഇന്ത്യന്‍ റെയില്‍വേ ട്രെയിനുകളില്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

APU (Auxiliary Power Unit) എന്ന പുതിയ സംവിധാനം ഡീസല്‍ ലോക്കോമോട്ടീവ് എഞ്ചിനുകളുടെ ഇന്ധനഉപഭോഗം കുറയ്ക്കും. പുതുതായി നിര്‍മ്മിക്കുന്ന ഡീസല്‍ ലോക്കോമോട്ടീവ് എഞ്ചിനുകളില്‍ APU സംവിധാനം പൂര്‍ണമായും ഘടിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

12,000 കുതിരശക്തി; ഇതാണ് ഇന്ത്യയുടെ ആദ്യ അതിവേഗ ഇലക്ട്രിക് 'സൂപ്പര്‍ ട്രെയിന്‍'

ഇത് മുഖേന പ്രതിവര്‍ഷം 60 കോടി രൂപ ഇന്ധന ഇനത്തില്‍ ലാഭിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ട്രെയിനുകളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ തോത് ഗണ്യമായി കുറയ്ക്കുന്നതിനും APU സംവിധാനം വഴിതെളിക്കും.

കൂടുതല്‍... #off beat
English summary
Eastern Railway Testing 12000 HP Electric Locomotive. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark