പതിമൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി

ഇന്ത്യൻ റെയിൽവേയുടെ ഇപ്പോഴത്തെ പ്രധാന ആകർഷണമാണ് വന്ദേഭാരത് ട്രെയിനുകൾ. ചെന്നൈ-കോയമ്പത്തൂർ റൂട്ടിലെ പുതിയ ട്രെയിൻ ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ സെമി-ഹൈസ്പീഡ് ട്രെയിനാണ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തത്. അതിന് മുന്നോടിയായി സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യ്തിരുന്നു.

തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടെങ്കിൽ, ചെന്നൈയ്ക്കും കോയമ്പത്തൂരിനും ഇടയിലുള്ള 495.28 കിലോമീറ്റർ 6 മണിക്കൂറിനുള്ളിൽ ട്രെയിൻ സഞ്ചരിക്കും. മറ്റ് വന്ദേഭാരത് ട്രെയിനുകളുടെ മാതൃക തന്നെ പിന്തുടർന്ന് ആഴ്ചയിൽ ആറ് ദിവസവും ഈ റൂട്ടിൽ ട്രെയിൻ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

പതിമൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി
വന്ദേ ഭാരത് 2.0 പോലെ സ്റ്റീലിന് പകരം അലുമിനിയം ഉപയോഗിച്ചാണ് ഈ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. ഇത് ട്രെയിനിന്റെ ഭാരം കുറയ്ക്കുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പിന്റെ പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററായിരിക്കും. ഇതോടെ ഇവ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളായി മാറും. ഇത് ട്രാക്കുകളില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതിനര്‍ത്ഥം ട്രാക്കിലെത്തി കഴിഞ്ഞാല്‍ പുതിയ സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ ഡല്‍ഹി-മീററ്റ് RRTS ട്രെയിനുകളെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനായി മാറും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയിലാണ് RRTS ട്രെയിനുകള്‍ പായുന്നത്. നിലവിലെ തലമുറ വന്ദേ ഭാരത് എക്സ്പ്രസിന് മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗത. എന്നാല്‍ സുരക്ഷാ പരിമിതികള്‍ കാരണം മണിക്കൂറില്‍ 130 കിലോമീറ്റര്‍ മാത്രമേ വേഗതയിലാണ് പോകുന്നത്. ചെയര്‍ കാര്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഘട്ടം ഘട്ടമായി ശതാബ്ദി എക്സ്പ്രസിന് പകരക്കാരായി വരും.

പതിമൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി

വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ പതിപ്പ് രാജധാനി എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമാകുമെന്നും അധികൃതര്‍ ചുണ്ടിക്കാട്ടി. 400 വന്ദേ ഭാരത് ട്രെയിനുകള്‍ക്കായി റെയില്‍വേ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്‍കും. ഇത്തരം ട്രെയിനുകളുടെ ആദ്യഭാഗങ്ങളില്‍ ചിലത് തദ്ദേശീയമായി നിര്‍മ്മിച്ച ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പുകളാകാം. നാല് പ്രമുഖ ആഭ്യന്തര, വിദേശ കമ്പനികള്‍ ഉല്‍പ്പാദനത്തിനായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. പദ്ധതി പ്രകാരം, ആദ്യത്തെ 200 വന്ദേ ഭാരത് ട്രെയിനുകളില്‍ ശതാബ്ദി എക്സ്പ്രസിന് സമാനമായുള്ള സീറ്റ് ക്രമീകരണം ഉണ്ടായിരിക്കും.

ഇത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ രൂപകല്‍പ്പന ചെയ്യുകയും ചെയ്യും. ഈ ട്രെയിനുകള്‍ സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു.'രണ്ടാം ഘട്ടത്തില്‍ 200 വന്ദേ ഭാരത് ട്രെയിനുകള്‍ സ്ലീപ്പര്‍ ആകും. അവ അലൂമിനിയം കൊണ്ട് നിര്‍മ്മിക്കും. സ്ലീപ്പര്‍ വന്ദേ ഭാരത് ട്രെയിനുകളുടെ രണ്ടാം പതിപ്പ് മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയില്‍ ഓടും. ഇതിനായി ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കത്ത റെയില്‍വേ ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍, സിഗ്‌നല്‍ സംവിധാനം, പാലങ്ങള്‍ ഉറപ്പിക്കല്‍, ഫെന്‍സിങ് എന്നിവ നടത്തിവരുന്നു

24 മുതല്‍ 30 മാസം വരെ പ്രവര്‍ത്തന സമയമുള്ള പ്രവര്‍ത്തിക്ക് 26,000 കോടി രൂപയായിരുന്നു ടെന്‍ഡര്‍. BHEL, BML, മേധ, RVNL, അല്‍സ്‌റ്റോം ഇന്ത്യ എന്നീ അഞ്ച് പ്രമുഖ കമ്പനികള്‍ വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ തലമുറ റേക്കുകളുടെ ടെന്‍ഡര്‍ പിടിക്കാനായി രംഗത്തെത്തിയിരുന്നു. വന്ദേ ഭാരതിന്റെ ഈ സ്ലീപ്പര്‍ പതിപ്പ് യാത്രക്കാര്‍ക്ക് വിവരങ്ങളും വിനോദവും പകരുന്നതിനായി വൈ-ഫൈ സൗകര്യവും എല്‍ഇഡി സ്‌ക്രീനുകളും സജ്ജീകരിക്കും. കൂടാതെ, യാത്ര സുരക്ഷിതവും കൂടുതല്‍ സുഖകരവുമാക്കാന്‍ ഫോട്ടോ-കാറ്റലിറ്റിക് അള്‍ട്രാവയലറ്റ് എയര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, ഓട്ടോമാറ്റിക് ഫയര്‍ സെന്‍സറുകള്‍, സിസിടിവി ക്യാമറകള്‍, ജിപിഎസ് സംവിധാനങ്ങള്‍ ട്രെയിനില്‍ ഒരുക്കും.

വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിനും ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തിരുവനന്തപുരം ഡിവിഷനില്‍ നിന്നായിരിക്കും സര്‍വീസ്. തീവണ്ടി സര്‍വീസുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ഒരു തീവണ്ടിയില്‍ ഉണ്ടാകുക. രണ്ടു റേക്കുകള്‍ നിര്‍ത്തിയിടാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം തിരുവനന്തപുരത്ത് ഒരുക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം. കേരളത്തിലെ പാതകള്‍ അനുസരിച്ച് നിലവിലെ വേഗതയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിക്കാന്‍ കഴിയില്ല. വേഗത്തില്‍ കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. എന്ന് നചപ്പിലാകുമെന്ന് കണ്ടറിയണം

More from DriveSpark

Article Published On: Saturday, April 8, 2023, 17:40 [IST]
English summary
13 th vande bharat express flag off by narendra modi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X