വിചിത്രമായ കാർ സൃഷ്ടികൾ !
കാറുകളെ ഗതാഗത യോഗ്യമാക്കാനെ കഴിയുകയുള്ളൂ എന്നാണ് മിക്കവരും ധരിച്ചിരുന്നത്. എന്നാൽ അത്ഭുതപ്പെടുത്തുന്ന ഈ സൃഷ്ടികളെല്ലാം തന്നെ നിങ്ങളുടെ മുൻധാരണകളെ മാറ്റിമറിക്കും. കാറുകൾ ഉപയോഗ ശൂന്യമായാൽ എന്ത് ചെയ്യാനാകുമെന്ന് ചിന്തിച്ച് കാണില്ല. മിക്കവാറും സ്പെയർപാർട്സുകൾ വിൽക്കാനുള്ള ശ്രമമാണ് ആദ്യം നടത്തുക പിന്നീടവ ഗ്യാരേജിലും മറ്റും തുരുമ്പെടുത്തു പോവും.
വിമാനയാത്രയും ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളും
പഴയ കാറുകളിൽ നിന്ന് ഉപയോഗപ്രദമായ എന്തെങ്കിലും ഉണ്ടാക്കാൻ കഴിയുന്നത് തന്നെ പ്രശംസനീയമാണ്. അത്തരത്തിൽ ചില വിചിത്രമായ സൃഷ്ടികളെ ഇവിടെ പരിചയപ്പെടുത്തുന്നു. ഈ കഴിവുകൾ കണ്ടുകഴിഞ്ഞാൽ പഴയ കാറുകൾ ഉപേക്ഷിക്കാൻ തോന്നില്ലെന്ന് മാത്രമല്ല ഭാവിയിൽ നിങ്ങളുടെതായ സൃഷ്ടികൾക്ക് രൂപം നൽകാനുള്ള ഒരു പ്രേരണയുമായേക്കാം.

1965 ഫോർഡ് മസ്ടാങിനെ പൂൾ ടേബിൾ ആക്കിയിരിക്കുന്നു

ഷവർലെയുടെ പിൻഭാഗം കൊണ്ടൊരു സോഫ

ഫെരാരിയെ അടിച്ചുപരത്തി കോഫി ടേബിൾ അലങ്കരിച്ചിരിക്കുന്നു

ജാഗ്വറിന്റെ വി12 എൻജിൻ ടേബിളായി പരിണമിച്ചു

പഴയ സസ്പെൻഷൻ സ്പ്രീംഗ് ഉപയോഗിച്ചുള്ള ഒരു കോഫി ടേബിൾ- എങ്ങനെയുണ്ട്?

റോൾസ് റോയിസ് റേഡിയേറ്റർ ഉപയോഗിച്ച് ഒരു ഗ്ലാസ് ടേബിൾ ആയാലോ?

പഴയ വോൾവോയെ സിങ്ക് ആക്കി മാറ്റിയിരിക്കുന്നു

സുഖനിദ്ര പ്രധാനം ചെയ്യാൻ ക്യാഡിലാക് മെത്ത

വീണ്ടുമൊരു മെത്ത അതും മിത്സുബിഷി ഇവോയിൽ

പഴയ രണ്ട് കാർ സീറ്റുകൾ പുതിയ കിടിലൻ ഓഫീസ് ചെയറുകളായി മാറി

പഴയ നമ്പർ പ്ലേറ്റ് എന്ത് ചെയ്യണമെന്ന് ധാരണയില്ലെങ്കിൽ ക്ലോക്കാക്കി മാറ്റൂ

മിനികൂപ്പറിനെ ബാർബിക്യൂ ആയും ഉപയോഗിക്കാമെന്ന് അറിഞ്ഞല്ലോ

പഴയ ജാഗ്വർ ഇതാ ഷെൽഫിന്റെ രൂപത്തിൽ

പഴയ ഓഫീസ് ഡെസ്ക് മടുത്തുവോ? നിങ്ങൾക്കും തയ്യാറാക്കാം മിനികൂപ്പർ കൊണ്ടൊരു ഡെസ്ക്

ബസിന്റെ മുൻഭാഗം ഒരു ഓഫീസ് റൂമായാൽ എങ്ങനെയിരിക്കും

ഇന്ത്യൻ റെയിൽവേയുടെ 50 കൗതുകകരമായ വസ്തുതകൾ
ഖനിക്കുള്ളിലെ ദുരൂഹത നിറഞ്ഞ കാർ ശേഖരങ്ങൾ


Click it and Unblock the Notifications








